- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവള പരിധിയിൽ ഡ്രോൺ പറന്നു; ഒരു മണിക്കുറിലധികം ദുബായ് എയർപോർട്ട് അടച്ചിട്ടു; അനേകം വിമാനങ്ങൾ തിരിച്ചുവിട്ടു; 69 മിനിറ്റും ഒരു വിമാനവും പറന്നില്ല; മലയാളികൾ അടക്കം പലരുടേയും യാത്ര അവതാളത്തിലായി
ദുബായ്: വ്യോമപരിധിയിൽ ആളില്ലാ ചെറുവിമാനം (ഡ്രോൺ) പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. ഇന്നലെ കൃത്യമായി പറഞ്ഞാൽ 69 മിനിറ്റാണ് ഏറെ തിരിക്കുള്ള വിമാനത്താവളം അടച്ചിട്ടത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനത്തെ ആകം ബാധിച്ചു. സർവ്വീസുകൾ മുഴുവൻ താളം തെറ്റി. പല വിമാനങ്ങൾക്കും ലാൻഡിങ്ങും വൈകിപ്പിക്കേണ്ടി വന്നു. ഇതുമൂലം കേരളത്തിൽ നിന്നടക്കമുള്ള വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പല സർവീസുകളും വൈകിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. മലയാളികൾ അടക്കും ആയിരക്കണക്കിന് യാത്രക്കാർ ഇത് പ്രശ്‌നങ്ങളുണ്ടാക്കി. ഇത് രണ്ടാം തവണയാണ് ഡ്രോണിന്റെ സാന്നിധ്യം മൂലം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത്. വലിയ സുരക്ഷാ ആശങ്കയാണ് ഇതുണ്ടാക്കുന്നത്. കഴിഞ്ഞവർഷം ജനുവരിയിൽ വിമാനത്താവളം 55 മിനിറ്റോളം അടച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 11.36 മുതൽ ഉച്ചയ്ക്ക് 12.45 വരെയാണ് ദുബായ് വിമാനത്താവള റൺവേ അടച്ചിട്ടതെന്ന് അധികൃതർ വാർത്താകുറിപ്പിൽ
ദുബായ്: വ്യോമപരിധിയിൽ ആളില്ലാ ചെറുവിമാനം (ഡ്രോൺ) പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. ഇന്നലെ കൃത്യമായി പറഞ്ഞാൽ 69 മിനിറ്റാണ് ഏറെ തിരിക്കുള്ള വിമാനത്താവളം അടച്ചിട്ടത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനത്തെ ആകം ബാധിച്ചു. സർവ്വീസുകൾ മുഴുവൻ താളം തെറ്റി. പല വിമാനങ്ങൾക്കും ലാൻഡിങ്ങും വൈകിപ്പിക്കേണ്ടി വന്നു.
ഇതുമൂലം കേരളത്തിൽ നിന്നടക്കമുള്ള വിമാനങ്ങൾ സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പല സർവീസുകളും വൈകിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. മലയാളികൾ അടക്കും ആയിരക്കണക്കിന് യാത്രക്കാർ ഇത് പ്രശ്‌നങ്ങളുണ്ടാക്കി. ഇത് രണ്ടാം തവണയാണ് ഡ്രോണിന്റെ സാന്നിധ്യം മൂലം ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുന്നത്. വലിയ സുരക്ഷാ ആശങ്കയാണ് ഇതുണ്ടാക്കുന്നത്.
കഴിഞ്ഞവർഷം ജനുവരിയിൽ വിമാനത്താവളം 55 മിനിറ്റോളം അടച്ചിട്ടിരുന്നു. ശനിയാഴ്ച രാവിലെ 11.36 മുതൽ ഉച്ചയ്ക്ക് 12.45 വരെയാണ് ദുബായ് വിമാനത്താവള റൺവേ അടച്ചിട്ടതെന്ന് അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. ഈ സമയത്ത് വിമാനങ്ങളൊന്നും ഇവിടെ നിന്ന് പുറപ്പെട്ടില്ല. ഇറങ്ങാനിരുന്ന വിമാനങ്ങൾ ജബൽ അലിയിലെ അൽ മക്തൂം, ഷാർജ, ഫുജൈറ, അൽഐൻ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. 12.45 ഓടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണനിലയിലായി.
വിമാനത്താവളത്തിന്റെ അഞ്ച് കിലോമീറ്റർ പരിധിയിൽ ഡ്രോണുകൾ പറത്തുന്നതിന് ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്ന് ഡ്രോണിന്റെ സാന്നിധ്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനത്താവളം അടച്ചിട്ടതെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തിയിരുന്നുവെന്നും വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.