- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങളുടെ ബാധ്യതയെക്കുറിച്ച് അറിഞ്ഞിട്ടും കൊല്ലം- ആലപ്പുഴ സ്വദേശികളായ സുഹൃത്തുക്കളിൽ നിന്നു കണ്ണൂർ സ്വദേശി വിനോദ് ദുബായിലെ കമ്പനി വാങ്ങിയതെന്തിന്? കബളിപ്പിച്ചെന്ന വിനോദിന്റെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച് ജിന്റോയും നിജോയും രംഗത്ത്
തിരുവനന്തപുരം: ദുബായിലെ കമ്പനി വാങ്ങിയപ്പോൾ ലക്ഷങ്ങളുടെ ബാധ്യതയെന്നും വഞ്ചിച്ചെന്നും പരാതിപ്പെട്ട കണ്ണൂർ സ്വദേശിയുടെ ആരോപണങ്ങൾ നിഷേധിച്ച് കമ്പനി വിറ്റ കൊല്ലം - ആലപ്പുഴ സ്വദേശികൾ. കമ്പനി വാങ്ങിയ കണ്ണൂർ സ്വദേശി വി ജി വിനോദ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൊല്ലം - ആലപ്പുഴ സ്വദേശികളായ ജിന്റോയും നിജോയും തന്നെ കബളിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പ്രൈം മിഡിലീസ്റ്റ് ഷിപ്പ് ചാനലേർസ് എൽഎൽസി എന്ന കമ്പനിയുടെ തട്ടിപ്പിനിരയായി കോടികളുടെ ബാധ്യത വന്നതിനെതുടർന്നാണ് തങ്ങളുടെ കമ്പനിയായ ഫ്ളൈലാന്റ് എന്ന ഡീസൽ സപ്ലൈയിംങ്ങ് സ്ഥാപനം കണ്ണൂർ സ്വദേശിയായ വിനോദിന് വിറ്റതെന്നു ജിന്റോയും നിജോയും പറഞ്ഞു. കമ്പനി വിൽക്കുമ്പോൾ ബാധ്യതകളെകുറിച്ച് നല്ല ധാരണയുണ്ടായിരുന്ന വിനോദ് കമ്പനിയുടെ സ്റ്റാഫ്, വാഹനങ്ങൾ മറ്റ് ആസ്ഥികൾ സ്താപര ജംങ്കമ വസ്തുക്കൾ എല്ലാം ചേർത്താണ് കമ്പനി വാങ്ങിയത്. നേരത്തെ പ്രൈം മിഡിലീസ്റ്റ് ഷിപ്പ് ചാനലേർസ് എൽഎൽസി എന്ന കമ്പനിയാൽ പറ്റിക്കപ്പെട്ടപ്പോൾ അന്നുണ്ടായ ബാധ്യതകൾ തീർക്കാനായി ബാങ്കിൽ നിന്നും എടുത്ത
തിരുവനന്തപുരം: ദുബായിലെ കമ്പനി വാങ്ങിയപ്പോൾ ലക്ഷങ്ങളുടെ ബാധ്യതയെന്നും വഞ്ചിച്ചെന്നും പരാതിപ്പെട്ട കണ്ണൂർ സ്വദേശിയുടെ ആരോപണങ്ങൾ നിഷേധിച്ച് കമ്പനി വിറ്റ കൊല്ലം - ആലപ്പുഴ സ്വദേശികൾ. കമ്പനി വാങ്ങിയ കണ്ണൂർ സ്വദേശി വി ജി വിനോദ് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൊല്ലം - ആലപ്പുഴ സ്വദേശികളായ ജിന്റോയും നിജോയും തന്നെ കബളിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്.
പ്രൈം മിഡിലീസ്റ്റ് ഷിപ്പ് ചാനലേർസ് എൽഎൽസി എന്ന കമ്പനിയുടെ തട്ടിപ്പിനിരയായി കോടികളുടെ ബാധ്യത വന്നതിനെതുടർന്നാണ് തങ്ങളുടെ കമ്പനിയായ ഫ്ളൈലാന്റ് എന്ന ഡീസൽ സപ്ലൈയിംങ്ങ് സ്ഥാപനം കണ്ണൂർ സ്വദേശിയായ വിനോദിന് വിറ്റതെന്നു ജിന്റോയും നിജോയും പറഞ്ഞു. കമ്പനി വിൽക്കുമ്പോൾ ബാധ്യതകളെകുറിച്ച് നല്ല ധാരണയുണ്ടായിരുന്ന വിനോദ് കമ്പനിയുടെ സ്റ്റാഫ്, വാഹനങ്ങൾ മറ്റ് ആസ്ഥികൾ സ്താപര ജംങ്കമ വസ്തുക്കൾ എല്ലാം ചേർത്താണ് കമ്പനി വാങ്ങിയത്.
നേരത്തെ പ്രൈം മിഡിലീസ്റ്റ് ഷിപ്പ് ചാനലേർസ് എൽഎൽസി എന്ന കമ്പനിയാൽ പറ്റിക്കപ്പെട്ടപ്പോൾ അന്നുണ്ടായ ബാധ്യതകൾ തീർക്കാനായി ബാങ്കിൽ നിന്നും എടുത്ത ലോണുകൾ മാത്രമാണ് ബാധ്യതയായി നിലവിലുണ്ടായിരുന്നത്. എന്നാൽ കമ്പനി വിനോദ് ഏറ്റെടുത്തപ്പോഴും ബാങ്കിൽ തങ്ങൾ ലോൺ എടുക്കുന്ന സമയത്ത് നൽകിയിരുന്ന സെക്യൂരിറ്റി ചെക്ക് പോലും തിരികെ വാങ്ങിയിട്ടില്ല. 2015 ജനുവരിയിൽ ജിന്റോയും നിജുവും നാട്ടിലേക്ക് വരുമ്പോൾ കമ്പനിയുടെ ബാധ്യതകൾ തീർക്കാമെന്നും അത് വരെ നടത്തിയ ഇടപാടുകളിൽ തങ്ങൾക്ക് കിട്ടാനുള്ള തുക അയച്ച് തരാമെന്ന് വിനോദ് വാക്കു നൽകിയിരുന്‌നു. 2015 ജൂൺ വരെ വിനോദ് കാശ് മുടങ്ങാതെ അയക്കുകയും ചെയ്തിരുന്നതായും ജിന്റോയും നിജുവും പറയുന്നു. വിനോദിന്റെ കൈവശമുള്ള ചെക്കുപയോഗിച്ച് അയാൾ അറിയാതെ തങ്ങൾ എങ്ങനെയാണ് ലോൺ എടുക്കുന്നതെന്നും സ്വന്തം ചെക്കിൽ നിന്നും പണം പോയിട്ടും അറിയാതിരിക്കാൻ മാത്രം ബുദ്ധിയില്ലാത്തയാളാണോ വിനോദെന്നും ഇവർ ചോദിക്കുന്നു.
ദുബായിൽ വച്ച് പ്രൈം മിഡിലീസ്റ്റ് ഷിപ്പ് ചാനലേർസ് എൽഎൽസി എന്ന കമ്പനിയുടെ തട്ടിപ്പിനിരയായശേഷമുണ്ടായ സാമ്പത്തിക ബാധ്യത കാരണം കൊല്ലം കല്ലുവാതുക്കലിൽ തങ്ങൾ പണി കഴിപ്പിക്കുന്ന ടെക്സ്റ്റയിൽസ് ഷോപ്പ്, ഹോട്ടൽ എന്നിവയടങ്ങിയ സ്ഥാപനത്തിന്റെ പണി പാതി വഴിയിലാണെന്നും അത് പോലും ജപ്തിയുടെ വക്കിലാണെന്നും ഇവർ പറഞ്ഞു.
ലക്ഷങ്ങളുടെ ബാധ്യതയെക്കുറിച്ചു ചോദിച്ചു ചെന്നപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് കണ്ണൂർ തളിപ്പറമ്പ് മുയ്യം മുണ്ടേരി വണ്ണാപ്പുരയിൽ വി.ജി.വിനോദ് കണ്ണൂർ ജില്ലാ പൊലീസ് സൂപ്രണ്ടിനും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയിരുന്നു. ദുബായിൽ ട്രെയിലർ നിർമ്മാണ കമ്പനിയിലായിരുന്നു വിനോദിനു ജോലി. രണ്ട് വർഷം മുമ്പാണ് ജിന്റോ, നിജു എന്നിവരുടെ ഷിപ്പിങ് കമ്പനി മൂന്ന് ലക്ഷം ദിർഹ(ഏകദേശം 48 ലക്ഷം രൂപ)ത്തിനു വാങ്ങിയത്. എന്നാൽ, കമ്പനിക്ക് വിവിധ ബാങ്കുകളിലായി എട്ട് ലക്ഷം ദിർഹം (ഏകദേശം ഒരു കോടി രൂപ) ബാധ്യതയുള്ളതായി പിന്നീട് കണ്ടെത്തിയെന്നും വിനോദ് ആരോപിച്ചിരുന്നു. ഈ ബാധ്യത തീർക്കാനാണ് കമ്പനി വിൽക്കുന്നതെന്നും വിനോദ് നൽകിയ പണം അതിന് ഉപയോഗിക്കുമെന്നും വിറ്റവർ ഉറപ്പു നൽകിയിരുന്നതായും എന്നാൽ, ക്രെഡിറ്റ് കാർഡ് ഉൾപ്പെടെയുള്ള വ്യക്തിപരമായ ബാധ്യതകൾ തീർക്കാനാണ് ജിന്റോയും നിജുവും പണം ചെലവഴിച്ചതെന്നാണു വിനോദ് പരാതിപ്പെടുന്നത്.
ബാക്കി തുക എക്‌സ്‌ചേഞ്ച് വഴി നാട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും വിനോദ് ആരോപിച്ചിരുന്‌നു. എന്നാൽ വിനോദ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ടെന്നും ഇത് എല്ലാ മാദ്ധ്യമങ്ങൾക്കും നൽകുമെന്നും ജിന്റോയും നിജുവും പറഞ്ഞു. വിനോദിന്റെ വാക്കുകൾ അതേപടി വിശ്വസിച്ച മാദ്ധ്യമങ്ങൾ തങ്ങൾക്ക് പറയാനുള്ളതെന്തെന്ന് അന്വേഷിക്കാനുള്ള മര്യാദ കാട്ടിയില്ലെന്നും അത്തരം വാർത്തകൾ വന്നത് മാനസികമായി വേദനിപ്പിച്ചുവെന്നും ഇവർ പറഞ്ഞു.