- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി; ഡിക്‌സൺ പോൾ മരിച്ചത് ദുബായിൽ നിന്നും അയർലൻഡിലുള്ള ഭാര്യക്കൊപ്പം സ്ഥിരതാമസമാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെ
ദുബായ്: ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിൽ ജോലി ചെയ്യുകയായിരുന്ന പെരുമ്പാവൂർ ഐമുറി സ്വദേശി ഡിക്‌സൺ പോളിനെ(38) ആണ് ഷാർജ അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . കൊല്ലം സ്വദേശിയായ ഭാര്യ സോഫിയ അയർലാണ്ടിൽ നഴ്‌സാണ് . അഞ്ചു വയസുള്ള സേറയാണ് മകൾ. ഭാര്യക്കൊപ്പം അയർലൻഡിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കായി ഏതാനും ദിവസങ്ങളായി ഡിക്‌സൺ ദുബായിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അയർലൻഡിൽ ഭാര്യക്കൊപ്പമായിരുന്ന ഇദ്ദേഹം അവിടെ ജോലി ശരിയാക്കിയശേഷം കഴിഞ്ഞമാസം 29 നാണ് ദുബായിൽ മടങ്ങിയെത്തിയത് . നിലവിലെ ജോലി രാജിവച്ച് വിസ റദ്ദാക്കി അടുത്ത ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങി അവിടെ നിന്നും അയർലൻഡിലേക്കു പോകാനാണ് ഡിക്‌സൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ഇതേത്തുടർന്ന് ദുബായിലുള്ള സഹോദരനും സുഹൃത്തുക്കളും ഡിക്‌സണെ അന്വേഷിച്ച് താമസ സ്ഥലത്തും ജോലി സ്ഥലത്തും എത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സഹോദരൻ പൊ
ദുബായ്: ദുബായിൽ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിൽ ജോലി ചെയ്യുകയായിരുന്ന പെരുമ്പാവൂർ ഐമുറി സ്വദേശി ഡിക്‌സൺ പോളിനെ(38) ആണ് ഷാർജ അതിർത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .
കൊല്ലം സ്വദേശിയായ ഭാര്യ സോഫിയ അയർലാണ്ടിൽ നഴ്‌സാണ് . അഞ്ചു വയസുള്ള സേറയാണ് മകൾ. ഭാര്യക്കൊപ്പം അയർലൻഡിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കായി ഏതാനും ദിവസങ്ങളായി ഡിക്‌സൺ ദുബായിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ അയർലൻഡിൽ ഭാര്യക്കൊപ്പമായിരുന്ന ഇദ്ദേഹം അവിടെ ജോലി ശരിയാക്കിയശേഷം കഴിഞ്ഞമാസം 29 നാണ് ദുബായിൽ മടങ്ങിയെത്തിയത് .
നിലവിലെ ജോലി രാജിവച്ച് വിസ റദ്ദാക്കി അടുത്ത ദിവസം തന്നെ നാട്ടിലേയ്ക്ക് മടങ്ങി അവിടെ നിന്നും അയർലൻഡിലേക്കു പോകാനാണ് ഡിക്‌സൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ രണ്ടുദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ഇതേത്തുടർന്ന് ദുബായിലുള്ള സഹോദരനും സുഹൃത്തുക്കളും ഡിക്‌സണെ അന്വേഷിച്ച് താമസ സ്ഥലത്തും ജോലി സ്ഥലത്തും എത്തിയിരുന്നു. എന്നാൽ ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് സഹോദരൻ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടോടെയാണ് ഷാർജ അതിർത്തിയിൽ ഒരാളെ കാറിൽ മരിച്ച നിലയിൽ കണ്ടതായി പൊലീസ് വിവരം അറിയിച്ചത് . അർദ്ധരാത്രിയോടെ പൊലീസ് പറഞ്ഞ പ്രകാരം ഇവിടെയെത്തിയ സഹോദരനാണ് ആളെ തിരിച്ചറിഞ്ഞത് .
പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിൽ ഡ്രൈവിങ് സീറ്റ് പുറകിലേയ്ക്ക് ചാരിയിട്ട് ഉറങ്ങി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം.