- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ഭാഷയ്ക്ക് യുഎഇ സർക്കാറിന്റെ ആദരം; ഡ്രൈവിങ് ലൈസൻസിനുള്ള പരീക്ഷ ഇനി മലയാളത്തിൽ എഴുതാം; പുതിയ ഏഴ് ഭാഷകൾ ഉൾപ്പെടുത്തി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി
ദുബായ്: മലയാള ഭാഷയ്ക്ക് യുഎഇ സർക്കാറിന്റെ ആദരം. ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള തിയറി പരീക്ഷ മലയാളത്തിൽ എഴുതാൻ അവസരം ഒരുക്കിയതാണ് പ്രവാസി മലയാളികൾക്കുള്ള ആദരമായി മാറിയത്. പരീക്ഷയ്ക്ക് ഏഴ് പുതിയ ഭാഷകൾ കൂടി ഉൾപ്പെടുത്തിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. ഡ്രൈവിങ് ട്രാഫിക് രീതികളും നിയമങ്ങളും എളുപ്പത്തിൽ മന
ദുബായ്: മലയാള ഭാഷയ്ക്ക് യുഎഇ സർക്കാറിന്റെ ആദരം. ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള തിയറി പരീക്ഷ മലയാളത്തിൽ എഴുതാൻ അവസരം ഒരുക്കിയതാണ് പ്രവാസി മലയാളികൾക്കുള്ള ആദരമായി മാറിയത്. പരീക്ഷയ്ക്ക് ഏഴ് പുതിയ ഭാഷകൾ കൂടി ഉൾപ്പെടുത്തിയതായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി അറിയിച്ചു. ഡ്രൈവിങ് ട്രാഫിക് രീതികളും നിയമങ്ങളും എളുപ്പത്തിൽ മനസിലാക്കാൻ ഇതുവഴി പരീക്ഷ എഴുതുന്നവർക്ക് സാധിക്കും.
മലയാളത്തിനുപുറമെ തമിഴ്, ഹിന്ദി, ബംഗാളി, റഷ്യൻ ചൈനീസ്, പേർഷ്യൻ ഭാഷകളും എഴുത്തുപരീക്ഷയ്ക്കായി അനുവദിച്ചിട്ടുണ്ട്. വിദേശീയരായ ആളുകളുടെ സാന്നിദ്ധ്യം ദുബായിയിൽ ഏറെയുള്ളതിനാലാണ് അറബി ഇതര ഭാഷകളിൽ കൂടി പരീക്ഷ നടത്താൻ അധികൃതർ തയാറായിരിക്കുന്നത്. ഡ്രൈവിങ് നിയമങ്ങളും ട്രാഫിക് രീതികളും മറ്റും എളുപ്പത്തിൽ മനസിലാക്കാൻ ഇതുവഴി സാധിക്കും. കൂടാതെ മാതൃഭാഷയിൽ പരീക്ഷ എഴുതുമ്പോൾ പരീക്ഷാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും.
എമിറേറ്റ്‌സ് ഐഡന്റിറ്റി വെബ്‌സൈറ്റിൽ മലയാളം ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ എഴുത്തു പരീക്ഷയ്ക്കും മലയാളത്തിനെ പരിഗണിച്ചിരിക്കുന്നത്. അതേസമയം ദുബായിയിൽ അടുത്തക്കാലത്തായി വാഹനാപകടങ്ങൾ വർദ്ധിച്ചുവരികയാണ്. അത് കുറയ്ക്കാനുള്ള തീവ്ര പരിശ്രമത്തിന്റെ ഭാഗമായി അധികൃതർ ബോധവത്ക്കരണ പരിപാടികളും മറ്റും ആലോചിക്കുന്നുണ്ട്.