ദുബായ്: കുടുംബത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മലയാളിയും ഗൾഫ് നാടുകളിലേക്ക് ജോലി തേടി പോകുന്നത്. മരുഭൂമിൽ ചോരാ നീരാക്കി ജോലി ചെയ്യുന്ന ഇവർക്ക് നഷ്ടമാകുന്നത് മലയാളക്കരയുടെ പച്ചപ്പും ആഘോഷങ്ങളുമൊക്കെ തന്നെയാണ്. പലപ്പോഴും വീട്ടുകാർക്കൊപ്പം പെരുന്നാളും ഓണവുമൊക്കെ ആഘോഷിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് പ്രവാസികൾക്ക് സാധിക്കാറില്ല. വീണ്ടുമൊരു പെരുന്നാൾ കാലം കൂടി വരുമ്പോൾ വീട്ടുകാർക്കൊപ്പം പെരുന്നാൾ ആഘോഷിക്കാൻ സാധിക്കാത്ത പ്രവാസികൾ ലക്ഷണക്കക്കിന് പേരുണ്ടാകും. ഇവരിൽ ചിലർക്കെങ്കിലും ഇത്തവണ നാട്ടിൽ പോകാൻ അവസരം ഒരുക്കുകയാണ് ദുബായിലെ ഒരു എഫ്എം ചാനൽ.

ദുബായിൽ പ്രവർത്തിക്കുന്ന ഗോൾഡ് എഫ്എം 101.3 ആണ് ഗൾഫിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെത്തി പെരുന്നാൾ ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത്. വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുന്ന, നാട്ടിൽ പോയിട്ട് കാലങ്ങൾ കൂറേ ആയവർക്കാണ് പെരുന്നാൾ ദിനം നാട്ടിലേക്ക് പോകാൻ സൗജന്യ അവസരം എഫ്എം റേഡിയ ഒരുക്കുന്നത്.

പെരുന്നാൾ കൂടാൻ നാട്ടിലെത്താൻ ആഗ്രഹമുള്ളവർക്ക് ഇമെയ്ൽ വഴിയും മറ്റും ഇവരെ വിവരം അറിയിക്കുകയാണ് വേണ്ടത്. മൊബൈൽ വഴി എസ്എംഎസ് ആയും എഫ്എമ്മുമായും ബന്ധപ്പെടാവുന്നതാണ്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് നാട്ടിൽ പോകാൻ അവസരം ലഭിക്കുക.