- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ 23 ഷവർമക്കടകൾ അടച്ചുപൂട്ടി; ശുചിത്വ മാർഗനിർദ്ദേശങ്ങൾ കർശനമാക്കുമെന്ന് അധികൃതർ; ഷവർമ ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനും പുതിയ മാർഗനിർദ്ദേശങ്ങളുമായി ദുബായ് നഗരസഭ
അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവർമക്കടകൾ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളിൽ ഷവർമ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവർമ വിൽക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതർ പുതിയ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു 43 ഷവർമക്കടകളാണ് ശുചിയായ സാഹചര്യങ്ങളിൽ ഷവർമ ഉണ്ടാക്കിയിരുന്നത്. 171 സ്ഥാപനങ്ങൾ ശുചിത്വസംവിധാനങ്ങൾ ഒരുക്കുന്നതായും തെളിഞ്ഞു. കടയ്ക്കുള്ളിൽ വച്ചു മാത്രമേ ഷവർമ ഉണ്ടാക്കാവൂ എന്നു പുതിയ മാർഗനിർദ്ദേശം നിഷ്‌കർഷിക്കുന്നു. നവംബറിനു മുമ്പു ശുചിത്വ സംവിധാനങ്ങൾ ഒരുക്കാനാണ് എല്ലാ കടകൾക്കും നിർദ്ദേശം നൽകിയത്. യാതൊരു ശുചിത്വ സംവിധാനവും ഒരുക്കാത്ത കടകളാണ് അടച്ചുപൂട്ടിയത്. ബാക്കി കടകളിൽ പരിശോധന തുടരുകയാണ്. ശുചിത്വമില്ലെന്നു കണ്ടെത്തിയാൽ പരിശോധന കഴിയുമ്പോൾതന്നെ പൂട്ടിക്കും. ഒന്നര വർഷത്തിനുള്ളിൽ 2074 ഭക്ഷണശാലകൾ പുതിയതായി ദുബായിൽ തുറന്നതാണ് കടക്ക്. ദിവസവുംനാലു കടകൾ വീതമാണ് തുറന്നതെന്നും അൽ ഇത്തിഹാദിന്റെ റിപ്പോർട്ടിൽ പറയുന്നു.
അബുദാബി: ദുബായ് മുനിസിപ്പാലിറ്റിയിലെ 23 ഷവർമക്കടകൾ അടച്ചുപൂട്ടി. ശുചിത്വമില്ലാതെ ആരോഗ്യത്തിനു ഹാനികരമാകുന്ന സാഹചര്യങ്ങളിൽ ഷവർമ ഉണ്ടാക്കിയിരുന്ന കടകളാണ് നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചത്. ഷവർമ വിൽക്കുന്നതിനു മുനിസിപ്പാലിറ്റി അധികൃതർ പുതിയ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു
43 ഷവർമക്കടകളാണ് ശുചിയായ സാഹചര്യങ്ങളിൽ ഷവർമ ഉണ്ടാക്കിയിരുന്നത്. 171 സ്ഥാപനങ്ങൾ ശുചിത്വസംവിധാനങ്ങൾ ഒരുക്കുന്നതായും തെളിഞ്ഞു. കടയ്ക്കുള്ളിൽ വച്ചു മാത്രമേ ഷവർമ ഉണ്ടാക്കാവൂ എന്നു പുതിയ മാർഗനിർദ്ദേശം നിഷ്‌കർഷിക്കുന്നു. നവംബറിനു മുമ്പു ശുചിത്വ സംവിധാനങ്ങൾ ഒരുക്കാനാണ് എല്ലാ കടകൾക്കും നിർദ്ദേശം നൽകിയത്.
യാതൊരു ശുചിത്വ സംവിധാനവും ഒരുക്കാത്ത കടകളാണ് അടച്ചുപൂട്ടിയത്. ബാക്കി കടകളിൽ പരിശോധന തുടരുകയാണ്. ശുചിത്വമില്ലെന്നു കണ്ടെത്തിയാൽ പരിശോധന കഴിയുമ്പോൾതന്നെ പൂട്ടിക്കും. ഒന്നര വർഷത്തിനുള്ളിൽ 2074 ഭക്ഷണശാലകൾ പുതിയതായി ദുബായിൽ തുറന്നതാണ് കടക്ക്. ദിവസവുംനാലു കടകൾ വീതമാണ് തുറന്നതെന്നും അൽ ഇത്തിഹാദിന്റെ റിപ്പോർട്ടിൽ പറയുന്നു.
നിലവിലുള്ള ഷവർമ കടകൾ നവംബർ ഒന്നിന് മുൻപ് പുതിയ മാർഗനിർദ്ദേശങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്നാണു നഗരസഭാധികൃതർ നൽകിയ നോട്ടീസ്. ഇതു സംബന്ധിചച്ചു കഴിഞ്ഞ മെയിൽ സ്ഥാപനങ്ങൾക്കു ആവശൃമായ നിർദ്ദേശങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. അതിനുശേഷം 245 സ്ഥാപനങ്ങൾ സ്ഥിതിമാറ്റാനുള്ള സന്നദ്ധത അറിയിച്ചതായി മുനിസിപ്പാലിറ്റിയിലെ ഭക്ഷൃപരിശോധന വകുപ്പ് തലവൻ സുൽത്താൻ അൽത്വാഹർ അറിയിച്ചു.
മൊത്തം 481 സ്ഥാപനങ്ങൾക്കാണു ഷവർമ വിൽപ്പനയ്ക്കായി നഗരസഭ ലൈസൻസ് നൽകിയത്. ഇതിൽ മലയാളികൾ നടത്തുന്ന കടകളുമുണ്ട്. ഫാസ്ററ്ഫുഡുകൾ വിതരണം ചെയ്യുന്ന സ്ഥപാനങ്ങൾക്കു നഗരസഭ പ്രതേൃക മാർഗനിർദ്ദേശങ്ങ പുറത്തിറക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ പുതിയ ചട്ടമനുസരിച്ചു സ്ഥാപനങ്ങൾ മാറ്റിയിരിക്കണമെന്നായിരുന്നു നിർദ്ദേശം.