ല്ലാം നടപടി ക്രമങ്ങളും സ്മാർട്ടാക്കുന്ന ദുബായ് മറ്റൊരു പുതിയ  ആപ്ലിക്കേഷനുമായി രംഗത്തെത്തുന്നു.ദുബൈയിലെ ഗതാഗതക്കുരുക്കൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷനുകൾ വികസിപ്പിച്ചത്. ഇതോടെ വിവിധ സേവനങ്ങൾക്കായി കസ്റ്റമർ കെയർ സർവീസ് സെന്ററുകൾ കയറിയിറങ്ങാതെ ദുബൈ നിവാസികൾക്ക് ഗതാഗത വിവരങ്ങൾ അറിയാനാകും.

റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർ.ടി.എ.). വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ജൈറ്റക്‌സ് ടെക്‌നോളജി വീക്കിലാണ് ഇവ പ്രകാശിപ്പിക്കുക.റോഡുകളിലെ ഗതാഗതക്കുരുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുന്ന സ്മാർട്ട് റോഡ്‌സ് ആപ്', പാർക്കിങ് ഒഴിവുകൾ മനസ്സിലാക്കാൻ സാധിക്കുന്ന 'സ്മാർട്ട് പാർക്കിങ്' തുടങ്ങിയവ ഇവയിൽ ചിലതാണ്. അവയുടെ
വിശദവിവരങ്ങൾ ചുവടെ:

സ്മാർട്ട് റോഡ്‌സ് ആപ്
എമിറേറ്റിലെ വിവിധനിരത്തുകളിൽ എവിടെയൊക്കെ കാര്യമായ 'കുരുക്കു'കൾ അനുഭവപ്പെടുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ ഏതുവഴി പോകാമെന്നുമൊക്കെ സഹായിക്കുന്ന ആപ്ലിക്കേഷൻ. റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ, ഗതാഗതക്കുരുക്ക് തുടങ്ങിയവയെക്കുറിച്ച് അപ്പപ്പോൾ അറിയിക്കാനും ഇവയ്ക്ക് സാധിക്കും.
സ്മാർട്ട് പാർക്കിങ്
പാർക്കിങ് ഒഴിവുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷന്റെ നവീകരിച്ച പതിപ്പാണ് ജൈറ്റക്‌സിൽ പ്രകാശനം ചെയ്യുക. തുടക്കത്തിൽ ശൈഖ് സായിദ് റോഡിൽ ദുബായിൽനിന്ന് അബുദാബി ഭാഗത്തേക്കുള്ള പാതയിലെ പാർക്കിങ് ഒഴിവുകളാണ് ആപ്ലിക്കേഷൻവഴി അറിയാനാവുക. .ശൈഖ് സായിദ് റോഡിലെ ഫ്രീ പാർക്കിങ്ങുകൾ, ആർ.ടി.എ.യുടെ ഉടമസ്ഥതയിലുള്ളതും ദുബായ് മാളിനകത്തുള്ളതുമായ ബഹുനില പെയ്ഡ് പാർക്കിങ്ങുകൾ തുടങ്ങിയവയെക്കുറിച്ച് ആപ്ലിക്കേഷനിലൂടെ മുൻകൂർ അറിയാൻ സാധിക്കും. പാർക്കിങ്ങ് കേന്ദ്രങ്ങളിലെ സെൻസർ സംവിധാനം വഴിയാണ് ആപ്ലിക്കേഷനുകളിൽ പാർക്കിങ് ഒഴിവുകളെക്കുറിച്ച് അപ്പപ്പോൾ വിവരം ലഭ്യമാകുക.

നോൽ സ്മാർട്ട് പോസ്റ്റേർസ്
യാത്രയ്ക്കുള്ള പണം അടയ്ക്കാവുന്ന 'സ്മാർട്ട് നോൽ' സേവനത്തോടൊപ്പം നമ്പർപ്ലേറ്റ് മാറ്റിസ്ഥാപിക്കാൻ കൂടി സഹായിക്കുന്നതാണിത്. സ്മാർട്ട്
ഫോണുകളിൽ 'നിയർ ഫീൽഡ് കമ്യൂണിക്കേഷൻ' സംവിധാനത്തിലൂടെയാണിത് സാധ്യമാക്കുന്നത്.'ദുബായ് ബ്രാൻഡ്' അടങ്ങുന്ന നമ്പർ പ്ലെയ്റ്റുകൾ വേണമെന്നുള്ളവർക്ക് അപേക്ഷ നൽകാനും നോൽ സ്മാർട്ട് പോസ്റ്റേർസ് മുഖേന സാധിക്കും. തുടർന്ന് നമ്പർ പ്ലേറ്റുകൾ കൊറിയർവഴി എത്തിക്കും.

ഗൂഗിൾ ഗ്ലാസ്
എമിറേറ്റിലെ പാതകളുടെ വിവരങ്ങൾ വിശദമാക്കുന്ന 'ഗൂഗിൾ ഗ്ലാസ്' ആർ.ടി.എ. പവലിയനിലെ ആകർഷണങ്ങളിലൊന്നായിരിക്കും. യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള എളുപ്പവഴി കണ്ടെത്തി യാത്ര പദ്ധതിയിടാൻ സാധിക്കും. ബസ് സ്റ്റോപ്പുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയവ കണ്ടെത്താനും യാത്രയുടെ ദൂരം നിശ്ചയിക്കാനുമൊക്കെ ഗൂഗ്ൾ ഗ്ലാസ് മുഖേന സാധിക്കും.ആർ.ടി.എ. സേവനങ്ങൾ എളുപ്പമാക്കുന്ന വൊജാഹിതി, സ്മാർട്ട് ടാക്‌സി, സ്മാർട്ട് സാലിക് തുടങ്ങിയ ആപ്ലിക്കേഷനുകളും ജൈറ്റക്‌സിൽ പ്രദർശിപ്പിക്കും.
നിലവിൽ 53 സേവനങ്ങളാണ് സ്മാർട്ട് ആപ്ലിക്കേഷൻവഴി ലഭ്യമാക്കുന്നത്. 2015ഓടെ 200 സേവനങ്ങൾ സ്മാർട്ട് ഫോൺവഴി സാധ്യമാക്കുകയാണ് ലക്ഷ്യം.