- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആമസോൺ കാട്ടിൽ നിന്നും കൊണ്ടു വന്ന ക്രിസ്റ്റലിൽ തീർത്ത ഒരു കോടിയുടെ ബാത്ത്റൂമുകൾ; കാലു കുത്താൻ തോന്നാത്തത്ര മനോഹരമായ ആഡംബര മുറികൾ; സ്വർണത്തിൽ തീർത്ത വാഷ് ബേസിനുകൾ; കോടികൾ വിലമതിക്കുന്ന ആഡംബര വില്ലകൾ ഒരുക്കി ദുബായിൽ പാം ജുമൈറ
ദുബായ്: ഒരു കോടി മുടക്കി നിർമ്മിച്ചിരിക്കുന്നത ബാത്ത്റൂമുകൾ ഉപയോഗിക്കാൻ മോഹമുണ്ടോ...? എന്നാൽ ദുബായിലെ പാം ജുമൈറയിലേക്ക് പോവുക... ഇവിടെ അടുത്ത് തന്നെ ആരംഭിക്കുന്ന 22 കാരറ്റ് വില്ല കോംപ്ലക്സിലാണിത്തരം ബാത്ത് റൂമുകൾ സജ്ജമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ബാത്ത്റൂമുകളായിരിക്കുമിവ. ആമസോൺ കാട്ടിൽ നിന്നും കൊണ്ടു വന്ന അമൂല്യമായ ക്രിസ്റ്റലുകളിലാണീ ബാത്ത്റൂമുകളിലെ ടബുകൾ നിർമ്മിക്കുന്നത്. കാലു കുത്താൻ തോന്നാത്തത്ര മനോഹരമായ ആഡംബര മുറികളും സ്വർണത്തിൽ തീർത്ത വാഷ്ബേസിനുകളുമാണിവിടെയുള്ളത്. ഇത്തരത്തിൽ കോടികൾ വിലമതിക്കുന്ന ആഡംബര വില്ലകളാണ് ഇവിടെ ഒരുക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ സെലിബ്രിറ്റികളായ അതിസമ്പന്നർക്ക് മാത്രമേ ഇതിനകത്ത് കാലു കുത്താനാവുയുള്ളൂ. ഈ വർഷം അവസാനമാകുമ്പോഴേക്കും ഈ വില്ലകൾ ഉപയോഗസജ്ജമാകുമെന്നാണ് റിപ്പോർട്ട്. ഈ വില്ലകളുടെ ശ്രദ്ധാ കേന്ദ്രമായ ആഡംബര ടബുകൾ മെനഞ്ഞെടുക്കുന്നത് ഫ്ലോറൻസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ ബാൽഡി ഹോം ജ്വൽസാണ്. ഇത് സ്വപ്നസമാനവും അതുല്യവുമായ ടബുകളായിര
ദുബായ്: ഒരു കോടി മുടക്കി നിർമ്മിച്ചിരിക്കുന്നത ബാത്ത്റൂമുകൾ ഉപയോഗിക്കാൻ മോഹമുണ്ടോ...? എന്നാൽ ദുബായിലെ പാം ജുമൈറയിലേക്ക് പോവുക... ഇവിടെ അടുത്ത് തന്നെ ആരംഭിക്കുന്ന 22 കാരറ്റ് വില്ല കോംപ്ലക്സിലാണിത്തരം ബാത്ത് റൂമുകൾ സജ്ജമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ബാത്ത്റൂമുകളായിരിക്കുമിവ.
ആമസോൺ കാട്ടിൽ നിന്നും കൊണ്ടു വന്ന അമൂല്യമായ ക്രിസ്റ്റലുകളിലാണീ ബാത്ത്റൂമുകളിലെ ടബുകൾ നിർമ്മിക്കുന്നത്. കാലു കുത്താൻ തോന്നാത്തത്ര മനോഹരമായ ആഡംബര മുറികളും സ്വർണത്തിൽ തീർത്ത വാഷ്ബേസിനുകളുമാണിവിടെയുള്ളത്. ഇത്തരത്തിൽ കോടികൾ വിലമതിക്കുന്ന ആഡംബര വില്ലകളാണ് ഇവിടെ ഒരുക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ സെലിബ്രിറ്റികളായ അതിസമ്പന്നർക്ക് മാത്രമേ ഇതിനകത്ത് കാലു കുത്താനാവുയുള്ളൂ.
ഈ വർഷം അവസാനമാകുമ്പോഴേക്കും ഈ വില്ലകൾ ഉപയോഗസജ്ജമാകുമെന്നാണ് റിപ്പോർട്ട്. ഈ വില്ലകളുടെ ശ്രദ്ധാ കേന്ദ്രമായ ആഡംബര ടബുകൾ മെനഞ്ഞെടുക്കുന്നത് ഫ്ലോറൻസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനിയായ ബാൽഡി ഹോം ജ്വൽസാണ്. ഇത് സ്വപ്നസമാനവും അതുല്യവുമായ ടബുകളായിരിക്കുമെന്നാണ് ബാൽഡിയുടെ സിഇഒ ആയ ലുക ബാൽഡി വെളിപ്പെടുത്തുന്നത്. നിത്യജീവിതത്തിലെ സമ്മർദങ്ങളിൽ നിന്നും ആശങ്കകളിൽ നിന്നും രക്ഷപ്പെടാനുള്ള തുരുത്തുകളായി ഇവ വർത്തിക്കുമെന്നും ആശ്വാസം പകരുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. പ്രകൃതിയുമായി അടുത്തിടപഴകാനുള്ള സൗകര്യവും ഇതിലൂടെ ഇവിടെ ഏർപ്പെടുത്തുന്നുണ്ട്.
ഇവയിലൂടെ ഇവിടെയെത്തുന്നവർക്ക് മറക്കാനാവാത്ത സന്തോഷമായിരിക്കും കരഗതമാകുന്നത്. ആമസോൺ കാടുകളിൽ നിന്നും കൊണ്ടു വരുന്ന ഈ ഓരോ ക്രിസ്റ്റലിനും 10,000 കിലോഗ്രാമിലധികം തൂക്കമുണ്ടാകും. തുടർന്ന് നൂറുകണക്കിന് മണിക്കൂറുകൾ ചെലവിട്ട് ഇത് ടബുകളാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. റഷ്യൻ പ്രോപ്പർട്ടി ഡെവലപറാണീ അതുല്യമായ ആഡംബരവില്ലകളുടെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചിരിക്കുന്നത്. ഏതാണ്ട് 8.5 മില്യൺ പൗണ്ടിനും 19 മില്യൺ പൗണ്ടിനും ഇടയിലായിരിക്കും ഓരോ വില്ലയ്ക്കും വില. ഓരോ വില്ലയ്ക്കും ഏഴ് വീതം കിടപ്പ്മുറികൾ ഉണ്ടായിരിക്കും.
അതിനാൽ ഇവിടുത്ത ആതിഥേയർക്ക് തങ്ങളുടെ സുഹൃത്തുക്കളെയും കുടുംബക്കാരെയും ക്ഷണിച്ച് വരുത്തി താമസിപ്പിക്കാനുള്ള സൗകര്യമിവിടെയുണ്ടാകും. ഇവിടുത്തെ 30 ശതമാനം പ്രോപ്പർട്ടിയും വിറ്റ് പോയിരിക്കുന്നു. പ്രൈവറ്റ് ബീച്ചുകളും ലാൻഡ്സ്‌കേപ്പ്ഡ് ഗാർഡനുകളും ഇതിന് ചാരുതപകർന്ന് സമീപത്ത് നിലകൊള്ളുന്നു.