- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിളക്കുകാലിൽ ഘടിപ്പിച്ച ക്യാമറ ദുബായിൽ ഒരിടത്തുമില്ല; വാഹാനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 200 ദിർഹവും നാല് ബ്ലാക്ക് പോയിന്റും മാത്രം; വ്യാജ പ്രചരണത്തിൽ ദുബായ് പൊലീസിന്റെ വിശദീകരണം ഇങ്ങനെ
ദുബായ്: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യാമറ സ്ഥാപിച്ചെന്ന പ്രചരണം ദുബായ് പൊലീസ് നിഷേധിച്ചു. വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യാമറ നിങ്ങളെ കുടുക്കും എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പടവും വാർത്തയും വ്യാജമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു. അങ്ങനെയൊരു ക്യാമറ ദുബായിലൊരിടത്തും വിളക്കുകാലിൽ പൊലീസ് ഘടിപ്പിച്ചിട്ടില്ല. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള ഈ ക്യാമറയിൽ കുടുങ്ങിയവർക്ക് ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കുമെന്നായിരുന്നു പ്രചരിച്ച വാർത്ത. വാഹമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 ദിർഹവും നാല് ബ്ലാക്ക് പോയിന്റുമാണ് പിഴയെന്നും പൊലീസ് പറഞ്ഞു. മറിച്ചുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും വിശദീകരിച്ചു. വാഹനാപകടങ്ങൾ കുറയ്ക്കാൻ ദുബായ് പൊലീസ് ഏറെ മുൻകരുതലുകൾ എടുത്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യമാറകളെ കുറിച്ചുള്ള വ്യാജ പ്രചരണം. പൊതുഗതാഗത സുരക്ഷയ്ക്കായി മാത്രം
ദുബായ്: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യാമറ സ്ഥാപിച്ചെന്ന പ്രചരണം ദുബായ് പൊലീസ് നിഷേധിച്ചു. വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യാമറ നിങ്ങളെ കുടുക്കും എന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പടവും വാർത്തയും വ്യാജമാണെന്ന് ദുബായ് പൊലീസ് അറിയിച്ചു.
അങ്ങനെയൊരു ക്യാമറ ദുബായിലൊരിടത്തും വിളക്കുകാലിൽ പൊലീസ് ഘടിപ്പിച്ചിട്ടില്ല. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ പിടികൂടാനുള്ള ഈ ക്യാമറയിൽ കുടുങ്ങിയവർക്ക് ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ലഭിക്കുമെന്നായിരുന്നു പ്രചരിച്ച വാർത്ത. വാഹമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 ദിർഹവും നാല് ബ്ലാക്ക് പോയിന്റുമാണ് പിഴയെന്നും പൊലീസ് പറഞ്ഞു. മറിച്ചുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്നും വിശദീകരിച്ചു. വാഹനാപകടങ്ങൾ കുറയ്ക്കാൻ ദുബായ് പൊലീസ് ഏറെ മുൻകരുതലുകൾ എടുത്തിരുന്നു. ഇതിന്റെ ചുവട് പിടിച്ചായിരുന്നു വിളക്കുകാലിൽ ഘടിപ്പിച്ച ചെറിയ ക്യമാറകളെ കുറിച്ചുള്ള വ്യാജ പ്രചരണം.
പൊതുഗതാഗത സുരക്ഷയ്ക്കായി മാത്രം ഏഴു വർഷം മുൻപാണു ദുബായ് പൊലീസിനു കീഴിൽ ഒരു സുരക്ഷാവകുപ്പിനു രൂപം നൽകിയത്. ആയിരത്തിലേറെ അംഗങ്ങളുള്ള സുരക്ഷാ സംഘമാണ് എമിറേറ്റിലെ ഗതാഗത സുരക്ഷയുടെ ക്രമീകരണങ്ങൾ നിർവഹിക്കുന്നത്. സിഐഡി ഉദ്യോഗസ്ഥരടക്കം ഈ രംഗത്തു സേവനം ചെയ്യുന്നുണ്ട്. മെട്രോ, ട്രാം സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നിർമ്മിച്ച ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്.
ഗതാഗത സംവിധാനങ്ങൾ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു ക്യാമറകളുടെ എണ്ണവും കൂട്ടുമെന്നും ദുബായ് പൊലീസ് അറിയിച്ചിരുന്നു. ഈ മുൻ പ്രസ്താവനയെ കൂട്ടുപിടിച്ചായിരുന്നു വ്യാജ പ്രചരണം.