- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ റൂളർ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മക്തൂമിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട് മുങ്ങിയെങ്കിലും പിടിക്കപ്പെട്ട മകൾ ഇപ്പോൾ എവിടെ? ഏഴ് വർഷത്തെ പദ്ധതിക്ക് ശേഷം യുഎഇ രാജകുമാരി വീട് വിട്ടെങ്കിലും തിരികെ പോവേണ്ടി വന്ന കഥ പറഞ്ഞ് രക്ഷപ്പെടാൻ സഹായിച്ച ഫ്രഞ്ചുകാരൻ; രാജകുമാരിയെ കുറിച്ച് മറ്റൊന്നും അറിയാതെ സുഹൃത്തുക്കൾ
പാരിസ്: കർക്കശമായ നിയമങ്ങളാൽ യുഎഇയെ അടക്കി ഭരിക്കുന്ന ശക്തനായ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മക്തൂമിന്റെ മകൾ ഷെയ്ഫ് ലത്തിഫ മക്തൂം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പിതാവിന്റെ കാർക്കശ്യത്തിൽ നിന്നും രക്ഷപ്പെട്ടത് വൻ വാർത്തയായിരുന്നു. ഈ പലായനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഫ്രഞ്ച് നേവി ഓഫീസറും മുൻ ചാരനുമായ ഹെർവെ ജൗബെർട്ട്. തന്റെ പിതാവിന്റെ കടുത്ത നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രയായി ജീവിക്കുന്നതിനായി ഒരു ചെറു കപ്പലിൽ യുഎഇയിൽ നിന്നും പലായനം ചെയ്ത ലത്തിഫയെ ഇന്ത്യൻ തീരത്ത് നിന്നും യുഎഇ കമാൻഡോകൾ പിടികൂടി യുഎഇയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഈ രാജകുമാരിയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമറിഞ്ഞിട്ടില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്. യുഎഇയിൽ നിന്നും രക്ഷപ്പെടാനായി രാജകുമാരി ഏഴ് വർഷത്തെ തയ്യാറെടുപ്പ് നടത്തിയതിന് ശേഷമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് ജൗബെർട്ട് വെളിപ്പെടുത്തുന്നത്. പിതാവിന്റെ രാജ്യത്ത് നിന്നും രക്ഷപ്പെടാൻ തന്റെ സഹായം 2
പാരിസ്: കർക്കശമായ നിയമങ്ങളാൽ യുഎഇയെ അടക്കി ഭരിക്കുന്ന ശക്തനായ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ-മക്തൂമിന്റെ മകൾ ഷെയ്ഫ് ലത്തിഫ മക്തൂം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പിതാവിന്റെ കാർക്കശ്യത്തിൽ നിന്നും രക്ഷപ്പെട്ടത് വൻ വാർത്തയായിരുന്നു. ഈ പലായനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഫ്രഞ്ച് നേവി ഓഫീസറും മുൻ ചാരനുമായ ഹെർവെ ജൗബെർട്ട്.
തന്റെ പിതാവിന്റെ കടുത്ത നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രയായി ജീവിക്കുന്നതിനായി ഒരു ചെറു കപ്പലിൽ യുഎഇയിൽ നിന്നും പലായനം ചെയ്ത ലത്തിഫയെ ഇന്ത്യൻ തീരത്ത് നിന്നും യുഎഇ കമാൻഡോകൾ പിടികൂടി യുഎഇയിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടർന്ന് ഈ രാജകുമാരിയെക്കുറിച്ച് ഇതുവരെ വിവരമൊന്നുമറിഞ്ഞിട്ടില്ലെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നത്.
യുഎഇയിൽ നിന്നും രക്ഷപ്പെടാനായി രാജകുമാരി ഏഴ് വർഷത്തെ തയ്യാറെടുപ്പ് നടത്തിയതിന് ശേഷമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് ജൗബെർട്ട് വെളിപ്പെടുത്തുന്നത്. പിതാവിന്റെ രാജ്യത്ത് നിന്നും രക്ഷപ്പെടാൻ തന്റെ സഹായം 2011ൽ രാജകുമാരി തേടിയിരുന്നുവെന്നും മുൻ ഫ്രഞ്ച് ചാരൻ പറയുന്നു. ദുബായിൽ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട ചരിത്രമുള്ളയാളാണ് ജൗബെർട്ട്. യുഎഇയിലേക്ക് തിരിച്ച് പോകുന്നതിലും ഭേദം മരിക്കുന്നതാണെന്ന് ലത്തിഫ തന്നോട് പറഞ്ഞിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു.
പിതാവിന്റെ കർക്കശമായ ചിട്ടകൾക്ക് കീഴിൽ തന്റെ ജീവിതം തകർന്നിരിക്കുന്നുവെന്ന് ജൗബെർട്ടിന് അയച്ച ഒര ഇമെയിലിൽ ലത്തിഫ വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് മറ്റുള്ളവരെ തന്റെ അടിമകൾക്ക് സമാനായി കാണുന്നുവെന്നും ലത്തിഫ പരിതപിച്ചിരുന്നു. യുഎഇ ഭരണാധികാരിയുടെ ആറ് ഭാര്യമാരിലൊരാളുടെ മകലായ ലത്തിഫയ്ക്ക് ഇത്രയധികം മാനസിക വ്യഥയുണ്ടെന്ന് ആദ്യം വിശ്വസിക്കാൻ തനിക്ക് സാധിച്ചിരുന്നില്ലെന്നാണ് ജൗബെർട്ട ്പറയുന്നത്. പുതിയ ബിബിസി ഡോക്യുമെന്ററിയായ എസ്‌കേപ്പ് ഫ്രം ദുബായ് എന്ന പരിപാടിയിലാണ് ജൗബെർട്ട് ഈ നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
താൻ ദുബായിൽ നിന്നും രക്ഷപ്പെടാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് കേട്ടതിനെ തുടർന്നായിരുന്നു സഹായം അഭ്യർത്ഥിച്ച് ലത്തിഫ തന്നെ 2011ൽ ബന്ധപ്പെട്ടിരുന്നതെന്നും ജൗബെർട്ട് വിശദീകരിക്കുന്നു. 2014ൽ ബ്രസീലിയൻ മാർഷൽ ആർട്ടായ കാപോയ്റ ലത്തിഫയെ പഠിപ്പിക്കാൻ വേണ്ടി ടിന ജൗഹിയായ്നെൻ കൊട്ടാരത്തിലെത്തിയതിനെ തുടർന്നായിരുന്നു ലത്തിഫയുടെ രക്ഷപ്പെടൽ പദ്ധതിക്ക് അന്തിമരൂപമായത്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ടിന , ലത്തിഫയ്ക്ക് പൂർണ പിന്തുണയും സഹായവുമേകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഉപദേശങ്ങൾ തേടുന്നതിനുമായി ടിന നിരവധി തവണ ജൗബെർട്ടുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ലത്തിഫ രക്ഷപ്പെടുന്ന ദിനം വരെ മൂവരും ഒരുമിച്ച് കണ്ടിരുന്നില്ല. രക്ഷപ്പെടുന്ന അന്നേ ദിവസം ലത്തിഫയും ടിനയും പ്രഭാതഭക്ഷണം കഴിച്ച് വസ്ത്രം മാറ്റി തന്ത്രപരമായി കാറിൽ കയറി സ്ഥലം വിടുകയായിരുന്നു. യുഎഇയിൽ നിന്നും കാർ മാർഗമായിരുന്നു അവർ ഒമാനിലെത്തിയത്.അവിടെ നിന്നും ജെറ്റ് സ്‌കിസിലും ഡിഞ്ചികൽും മാറി മാറി അവർ സഞ്ചരിച്ച് ചെറു കപ്പലുമായി കാത്തിരിക്കുന്ന ജൗബെർട്ടിന് അടുത്തെത്തുകയും ചെയ്തിരുന്നു. അവിടെ നിന്നും അതിൽ കയറി അവർ ഗോവൻ തീരത്തെത്തുകയും ചെയ്തു. തുടർന്ന് ഇന്ത്യയിൽ രാഷ്ട്രീയ അഭയം അഭ്യർത്ഥിച്ച് മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് പോകാനായിരുന്നു ലത്തിഫയുടെ ശ്രമം.