ദുബായ്: പുരുഷന്മാർ മാത്രം താമസിക്കുന്ന ലേബർ ക്യാംപിലെ ഒരു മുറിയിൽ നിന്നും ലൈംഗിക തൊഴിലാളിയെയും മറ്റൊരാളെയും പൊലിസ് പിടികൂടി. ദുബായിലെ അൽഖൂസ് ഇൻഡ്രസ്ട്രിയൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയത്. മുപ്പത് വയസുകാരിയായ നൈജീരയൻ യുവതിയെയാണ് പിടികൂടിയത്. ഇവർക്കെതിരെ വേശ്യാവൃത്തി കുറ്റം ചുമത്തിയിട്ടുണ്ട്.

പുരുഷന്മാർ മാത്രം താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ ഒരു സ്ത്രീയെ കണ്ടതായി കാവൽക്കാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലിസുകാരാണ് ഇവരെ പിടികൂടിയത്. നൈജീരിയൻ വംശജയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും ഇതിനു പകരമായി 150 ദിർഹം നൽകിയതായും പ്രതി സമ്മതിച്ചിട്ടുണ്ട്. ഒക്‌ടോബർ 15ന് പിടികൂടിയ പ്രതികളുടെ വിചാരണ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇവരുടെ ശിക്ഷാ നടപടി അടുത്ത വർഷം ജനുവരി 9ന് പ്രഖ്യാപിക്കും. പിടിയിലായ നൈജീരിയൻ വംശജ സന്ദർശക വിസയിലാണ് രാജ്യത്തെത്തിയതെന്നും പൊലിസ് അറിയിച്ചു.