- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ 11 കൊല്ലം മുമ്പ് കാണാതായ സ്മിതയ്ക്ക് എന്തുപറ്റി? ഇന്റർപോളുമായി സഹകരിച്ച് നേരറിയാൻ സിബിഐ എത്തുന്നു; സാബു ആന്റണിയുടേയും ദേവയാനിയുടേയും കള്ളക്കളികളിൽ നിഗൂഢതയുണ്ടെന്ന് അന്വേഷണ സംഘം
കൊച്ചി : വിവാഹിതയായി മാസങ്ങൾക്കകം ഭർത്താവിനൊപ്പം താമസിക്കാൻ ദുബായിൽ പോയ ഇടപ്പള്ളി സ്വദേശി സ്മിതയുടെ മരണം സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് ഇനിയും കഴിയുന്നില്ല. അതിനിടെ സ്മിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത കണ്ടെത്താൻ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി ജോർജ് ജയിംസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തിൽ സ്മിത
കൊച്ചി : വിവാഹിതയായി മാസങ്ങൾക്കകം ഭർത്താവിനൊപ്പം താമസിക്കാൻ ദുബായിൽ പോയ ഇടപ്പള്ളി സ്വദേശി സ്മിതയുടെ മരണം സ്ഥിരീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് ഇനിയും കഴിയുന്നില്ല. അതിനിടെ സ്മിത കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യത കണ്ടെത്താൻ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി ജോർജ് ജയിംസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംഭവത്തിൽ സ്മിതയുടെ ഭർത്താവിന്റെ പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ സ്മിതയ്ക്ക് എന്ത് സംഭവിച്ചെന്ന് വ്യക്തമായില്ല. ഈ സാഹചര്യത്തിൽ ഇന്റർപോളുമായി സഹകരിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടു പോവുകയാണ് സിബിഐയുടെ ലക്ഷ്യം. അന്വേഷണ സംഘം ഉടൻ ദുബായിലേക്ക് പോകുമെന്നാണ് സൂചന.
സ്മിതയുടെ ഭർത്താവ് പള്ളുരുത്തി ചിറയ്ക്കൽ വലിയപറമ്പിൽ സാബു ആന്റണിയെ പ്രതിയാക്കിയാണു സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ബലമായി തട്ടിക്കൊണ്ടു പോകൽ, വ്യാജരേഖ ചമയ്ക്കൽ, യഥാർഥ രേഖയെന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ, അപകീർത്തിപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണു സാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശി ജോർജ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിദേശത്ത് നടന്ന സംഭവമെന്ന പരിഗണനയിലായിരുന്നു ഇത്. വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞു വിദേശത്തേക്കു മടങ്ങിയ ഭർത്താവിനൊപ്പം ജീവിക്കാൻ ഷാർജയിലെത്തിയ സ്മിതയെ 2005 സെപ്റ്റംബർ ഒന്നിനു ഭർത്താവ് വിമാനത്താവളത്തിലെത്തി താമസ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. രണ്ടാം ദിവസം മുതൽ സ്മിതയെ കാണാതായി. മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയെന്നാണു ഭർത്താവ് ദുബായ് പൊലീസിനെ അറിയിച്ചത്. ഇക്കാര്യം വെളിപ്പെടുത്തുന്ന സ്മിതയുടേതെന്ന മട്ടിലുള്ള കത്തും പൊലീസിനു കൈമാറി. കേരളാ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കത്തിലെ കയ്യക്ഷരം സ്മിതയുടേതല്ലെന്നും ഭർത്താവിന്റേതാണെന്നും കണ്ടെത്തിയതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശ പൊലീസ് സേനയുമായി നേരിട്ട് ആശയവിനിമയം നടത്താൻ കേരളാ പൊലീസിനുള്ള നിയമതടസ്സം കേസന്വേഷണത്തെ ബാധിച്ചു. ഇതോടെയാണ് അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. രാജ്യാന്തര പൊലീസ് സേനയായ ഇന്റർപോളിന്റെ സഹായത്തോടെ ഇനി അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സിബിഐക്കു കഴിയും.
കേസിൽ ആന്റണി(44)യുടെ വനിതാ സുഹൃത്ത് ദേവായാനി എന്ന ആനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വ്യാജപാസ്‌പോർട്ടിൽ ഗൾഫിലേക്ക് പോയ ദേവയാനി നാട്ടിൽ തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതിനെതുടർന്നായിരുന്നു. ഇവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഗൾഫിൽ വച്ച് സാബു ആന്റണി സ്മിതയെ ആക്രമിക്കുന്നത് കണ്ടുവെന്ന് ദേവയാനി മൊഴി നൽകിയിട്ടുണ്ട്. മുറിവേറ്റ് രക്തം വാർന്നൊഴുകുന്ന രീതിയിലാണ് അവസാനമായി സ്മിതയെ കണ്ടതെന്നും ദേവയാനി പറഞ്ഞതായി പൊലീസ് പറയുന്നു. ഇവരെ പിടിച്ചുവെക്കാൻ ശ്രമിച്ചതിനിടെ പരിക്കേറ്റതിനാൽ ഓടി രക്ഷപ്പെട്ട ദേവയാനി തിരികെ വന്നപ്പോൾ ഇരുവരെയും താമസസ്ഥലത്ത് കണ്ടിട്ടില്ലെന്നും മൊഴി നൽകിയതായി പൊലീസ് അറിയിച്ചിരുന്നു. ദേവയാനിയുടെ മൊഴിയോടെ സ്മിതയെ കൊലപ്പെടുത്തിയത് ഭർത്താവ് സാബു ആന്റണി തന്നെയാണെന്നാണ് എന്ന് ്രൈകംബ്രാഞ്ച് ഉറപ്പിച്ചിരുന്നു.
നേരത്തെ സ്മിതയുടെ ഭർത്താവ് സാബു എന്ന ആന്റണിക്ക് ദേവയാനി എഴുതിയ കത്തുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിലെ വെളിപ്പെടുത്തലുകളാണ് കേസ് അന്വേഷണത്തിൽ പൊലീസിന് നിർണ്ണായകമായത്. ദേവയാനി ജീവിതാനുഭവങ്ങൾ എഴുതി സൂക്ഷിച്ച ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നു്. സ്മിതയുടെ തിരോധാനത്തിൽ ആന്റണിയുടെ പങ്ക് സൂചിപ്പിക്കുന്ന വിവരങ്ങൾ ഈ കത്തിലുണ്ടായിരുന്നു. ദേവയാനിയെ അറിയില്ലെന്ന ആന്റണിയുടെ വാദത്തിന്റെ അടിത്തറയിളക്കുന്നതാണ് ക്രൈംബ്രാഞ്ചിനു ലഭിച്ച കത്തുകളും ഡയറിക്കുറിപ്പുകളും. 'എന്റെ അച്ഛൻ മരിച്ചിട്ടുപോലും ഞാൻ നാട്ടിൽ പോകാതിരുന്നത് നിന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാണ്' എന്നിങ്ങനെ ആന്റണിയോടുള്ള അഗാധ പ്രണയം വ്യക്തമാക്കുന്നതാണ് ദേവയാനി എഴുതിയ കത്തുകൾ. സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആന്റണിക്ക് ദേവയാനിയുമായി അവിഹിതബന്ധമുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന നിർണായക രേഖകളാണ് ഇവ. കേസിൽ ഏറെ പ്രാധാന്യമുള്ള ഈ രണ്ട് കത്തുകളും ജീവചരിത്ര ഡയറിയിലെ അഞ്ചുപേജുകളും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിക്ക് കൈമാറിയിരുന്നു.
ഈ തെളിവുകളെല്ലാം സിബിഐയുടെ പരിശോധിക്കും. വേണ്ടി വന്നാൽ ദേവയാനിയേയും കേസിൽ പ്രതിയാക്കും. എന്നാൽ കൊലപാതകത്തിൽ ദേവയാനിയുടെ പങ്ക് വ്യക്തമായാലേ അതുണ്ടാകൂ.