- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന് കൈത്താങ്ങാകാൻ സുവർണ ജൂബിലി ആഘോഷങ്ങൾ മാറ്റി വച്ച് ദുബായിലെ ക്രിസ്ത്യൻ പള്ളി; ഭൂരിഭാഗം വിശ്വാസികളും മലയാളികളായതിനാൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ മാറ്റിവെച്ച് കേരളത്തിന് നൽകുന്നത് ഒരു കോടി രൂപ: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വൻ തുക നൽകി ദുബായിലെ സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മാതൃകയാകുന്നത് ഇങ്ങനെ
ദുബായ്: പ്രളയം താണ്ഡവമാടിയ കേരളത്തിന് കൈത്താങ്ങാകാൻ ആഘോഷങ്ങൾ മാറ്റി വച്ച് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ. കത്തീഡ്രലിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുകയാണ് കേരളത്തിന് സംഭാവനയായി നൽകാൻ ഒരുങ്ങുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ നടത്താനായിരുന്നു കത്തീഡ്രൽ അധികാരികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ കത്തീഡ്രലിലെ ഭൂരിഭാഗം വരുന്ന വിശ്വാസികളും കേരളത്തിൽ നിന്നുള്ളവരായതിനാൽ ആഘോഷങ്ങൾക്കു പകരം കേരളത്തിലെ പ്രളയദുരിതാശ്വാസത്തിലേക്ക് തുക സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ആഘോഷത്തിനായി മാറ്റി വച്ച ഒരു കോടി രൂപയാണ് പ്രളയ ഫണ്ടിലേക്ക് സംഭാവന നൽകുന്നത്. പ്രളയകാലത്ത് നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പള്ളി രണ്ടു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കൂടാതെ പ്രളയബാധിതരായ 130 കുടുംബങ്ങളെ നേരിട്ടും സഹായിച്ചിരുന്നു. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് പള്ളിയുടെ വക ഒരു കോടി ചെലവാക്കിയതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനയ്ക്കമറ്റം പറഞ്ഞു. വിപ
ദുബായ്: പ്രളയം താണ്ഡവമാടിയ കേരളത്തിന് കൈത്താങ്ങാകാൻ ആഘോഷങ്ങൾ മാറ്റി വച്ച് ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ. കത്തീഡ്രലിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കായി മാറ്റി വച്ചിരുന്ന തുകയാണ് കേരളത്തിന് സംഭാവനയായി നൽകാൻ ഒരുങ്ങുന്നത്.
ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങൾ നടത്താനായിരുന്നു കത്തീഡ്രൽ അധികാരികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ കത്തീഡ്രലിലെ ഭൂരിഭാഗം വരുന്ന വിശ്വാസികളും കേരളത്തിൽ നിന്നുള്ളവരായതിനാൽ ആഘോഷങ്ങൾക്കു പകരം കേരളത്തിലെ പ്രളയദുരിതാശ്വാസത്തിലേക്ക് തുക സംഭാവന ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തിൽ ആഘോഷത്തിനായി മാറ്റി വച്ച ഒരു കോടി രൂപയാണ് പ്രളയ ഫണ്ടിലേക്ക് സംഭാവന നൽകുന്നത്.
പ്രളയകാലത്ത് നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പള്ളി രണ്ടു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. കൂടാതെ പ്രളയബാധിതരായ 130 കുടുംബങ്ങളെ നേരിട്ടും സഹായിച്ചിരുന്നു. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിന് പള്ളിയുടെ വക ഒരു കോടി ചെലവാക്കിയതായി വികാരി ഫാ. നൈനാൻ ഫിലിപ്പ് പനയ്ക്കമറ്റം പറഞ്ഞു.
വിപുലമായ സുവർണ ജൂബിലി ആഘോഷങ്ങൾക്കു പകരം ചെറിയ തോതിൽ ആഘോഷം നടത്തുമെന്നും വികാരി അറിയിച്ചു. ഓർത്തഡോക്‌സ് ചർച്ച തലവൻ ബസേലിയോസ് മാർത്തോമ പൗലോസ് രണ്ടാമൻ, ദുബായ് പൊലീസ് കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള ലത്തീഫ അൽ മെറി, ഇന്ത്യയിൽ നിന്നുള്ള വിവിധ സഭകളുടെ തലവന്മാർ, സുരേഷ് ഗോപി എംപി തുടങ്ങിയവർ ഒരു ദിവസത്തെ സമാപന ചടങ്ങിൽ പങ്കെടുക്കും. കെസ്റ്ററുടെ നേതൃത്വത്തിൽ അരേേങ്ങറുന്ന ഗാനമേള, മാർഗംകളി ഉൾപ്പെടെ കൾച്ചറൽ പരിപാടികൾ അരങ്ങേറുമെന്നും ഫാ. നൈനാൻ ഫിലിപ്പ് പനയ്ക്കമറ്റം അറിയിച്ചു.
മൂവായിരത്തിലധികം കുടുംബങ്ങൾ ഉൾപ്പെടുന്നതാണ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ. 1958-ൽ നാലു കുടുംബങ്ങളുമായി തുടങ്ങിയ കത്തീഡ്രൽ പിന്നീട് 1968-ൽ ഓർത്തഡോക്‌സ് സഭയുടെ കത്തീഡ്രലായി പ്രഖ്യാപിക്കുകയായിരുന്നു. ആറ് എമിറേറ്റുകളിലായി കത്തീഡ്രലിന് ഇടവക പള്ളികളുണ്ട്.