- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ദുബായിലും പെൺപൊലീസായി; കൂറ്റൻ കെട്ടിടങ്ങൾക്ക് മുകളിൽ ഇരച്ചു കയറിയും ഇരു ചക്രവാഹനങ്ങലിൽ പറന്നും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്ന കരാട്ടെ പരിശീലനം സിദ്ധിച്ച വനിതാ പൊലീസ് രംഗത്ത്
ദുബായ്: പെൺകരുത്തിന്റെ പുതിയ മാനം നൽകി ദുബായ് വനിതാപൊലീസ് ശ്രദ്ധേയമാകുന്നു. വിവിധ കേസുകളിൽ അറസ്‌ററിലാവുന്നവരെ കോടതികളിലേക്കും വരുന്ന വിധികൾക്ക് അനുസരിച്ചു സെൻട്രൽ ജയിലിലേക്കും കൊണ്ടുപോകുന്നതു ഇനി വിനതാപൊലീസുകാരുടെ സുരക്ഷാവലയത്തിലാകും. വിഐപികൾക്കു പരിരക്ഷയുടെ കവചമാകാനും വനിതാപൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. അറബ്‌ലോകത്തെ ശ്രദ്ധയമായ സുരക്ഷാസേനയായി മാറാൻ ദുബായ് പൊലീസിലെ വനിതാവിഭാഗത്തിനു കഴിയുമെന്നാണ് വിലയിരുത്തൽ. ആധുനിക മോട്ടോർസൈക്കിളുകൾ ഓടിക്കുന്ന 32 വനിതാ അംഗങ്ങളെ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ സാഹസിക പരിശീലനം പൂർത്തിയാക്കിയ വനിതകളാണ് സജീവമാവുക. കൂററൻ ബഹുനില കെട്ടിടങ്ങളിലേക്കു അത്യാഹിത സന്ദർഭങ്ങളിൽ ഇരച്ചുകയറി രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രാപ്തിനേടിയ സുരക്ഷാ ഉദേൃാഗസ്ഥകളാണു എമിറേററിന്റെ സുരക്ഷയിൽ പ്രധാനപങ്കുവഹിക്കുന്ന വനിതാവിഭാഗം. കരാട്ടെ പരിശീലനം നേടിയ ഇവർ സ്വയംപ്രതിരോധ സേനകൂടിയാണ്. 35 വനിതാപൊലീസുകാരെയാണു അറസ്‌ററുചെയ്യപ്പെടുന്നവരുടെ അകമ്പടിക്കായി നിയമിച്ചതെന്
ദുബായ്: പെൺകരുത്തിന്റെ പുതിയ മാനം നൽകി ദുബായ് വനിതാപൊലീസ് ശ്രദ്ധേയമാകുന്നു. വിവിധ കേസുകളിൽ അറസ്‌ററിലാവുന്നവരെ കോടതികളിലേക്കും വരുന്ന വിധികൾക്ക് അനുസരിച്ചു സെൻട്രൽ ജയിലിലേക്കും കൊണ്ടുപോകുന്നതു ഇനി വിനതാപൊലീസുകാരുടെ സുരക്ഷാവലയത്തിലാകും. വിഐപികൾക്കു പരിരക്ഷയുടെ കവചമാകാനും വനിതാപൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. അറബ്‌ലോകത്തെ ശ്രദ്ധയമായ സുരക്ഷാസേനയായി മാറാൻ ദുബായ് പൊലീസിലെ വനിതാവിഭാഗത്തിനു കഴിയുമെന്നാണ് വിലയിരുത്തൽ.
ആധുനിക മോട്ടോർസൈക്കിളുകൾ ഓടിക്കുന്ന 32 വനിതാ അംഗങ്ങളെ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങളിൽ സാഹസിക പരിശീലനം പൂർത്തിയാക്കിയ വനിതകളാണ് സജീവമാവുക. കൂററൻ ബഹുനില കെട്ടിടങ്ങളിലേക്കു അത്യാഹിത സന്ദർഭങ്ങളിൽ ഇരച്ചുകയറി രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രാപ്തിനേടിയ സുരക്ഷാ ഉദേൃാഗസ്ഥകളാണു എമിറേററിന്റെ സുരക്ഷയിൽ പ്രധാനപങ്കുവഹിക്കുന്ന വനിതാവിഭാഗം. കരാട്ടെ പരിശീലനം നേടിയ ഇവർ സ്വയംപ്രതിരോധ സേനകൂടിയാണ്.
35 വനിതാപൊലീസുകാരെയാണു അറസ്‌ററുചെയ്യപ്പെടുന്നവരുടെ അകമ്പടിക്കായി നിയമിച്ചതെന്ന് ദുബായ് പൊലീസിലെ അടിയന്തര സുരക്ഷാവകുപ്പ് തലവൻ ബ്രി. അബ്ദുല്ല അലി അൽഗയ്ഥി അറിയിച്ചു. തടവറയിൽ കഴിയുന്ന വനിതകളുടെ സ്വാകരൃതകൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണു വനിതകൾക്കു നിയമനം നൽകിയത്. ഏത് അടിയന്തര സാഹചരൃങ്ങളും നേരിടാൻ കഴിയുംവിധമുള്ള പരിശീലനം നേടിയവർ. തടവിൽ നിന്ന് കൊണ്ടുപോകുന്ന സന്ദർഭങ്ങളിൽ ഒളിച്ചോടാനുള്ള ശ്രമങ്ങൾ വിഫലമാക്കാനും പരിശീലനം നൽകിയിട്ടുണ്ട്.
സഹായം ആവശൃമുള്ള ഇടങ്ങളിൽ അതിവേഗത്തിൽ എത്താനാണു പുത്തൻ മോഡൽ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ വനിതാപൊലീസിനു പരിശീലനം നൽകുന്നത്.എമിറേററിലെ പൊലീസ് ദൗതൃനിർവഹണത്തിൽ 24 മണിക്കൂറും സേവനം സജ്ജരാകേണ്ടതുണ്ട്. പുതിയ നിയമനം നടത്തി നിലവിലുള്ളവർക്കു തൊഴിൽ സമ്മർദം കുറയ്ക്കും. പൊലീസ് ഹെഡ്‌ക്വോട്ടേഴ്‌സ് കെട്ടിടത്തിലും കോടതിയുടെ പരിധിയിലുമായി വനിതാപൊലീസുകാർക്കു ഷൂട്ടിങ് അടക്കമുള്ള പരിശീലനം നൽകുന്നുണ്ട്.