ചെന്നൈ: ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടെ ഭർത്താവും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ രവീന്ദ്രനാഥ് അന്തരിച്ചു. 66 വയസായിരുന്നു. കോവിഡ് ബാധിതനായിരുന്ന രവീന്ദ്രനാഥ് പിന്നീട് പോസിറ്റീവ് ആയെങ്കിലും അനുബന്ധ പ്രശ്‌നങ്ങളെ തുടർന്നു ചികിത്സയിലിരിക്കെയാണ് മരണം.

ജന്മനാടായ തലശ്ശേരി പാലയാട് കൃഷ്ണനിലയത്തിലേക്കു മൃതദേഹം കൊണ്ടുപോയി. രവീന്ദ്രന്റെയും ശ്രീജയുടെയും മകൾ രവീണയും ഡബ്ബിങ് ആർട്ടിസ്റ്റാണ്.