കൊച്ചി: വീട്ടിലെത്തുന്ന ആരാധകരെ നിരാശപ്പെടുത്താത്ത താരമായി ദുൽഖർ സൽമാൻ. പലപ്പോഴും ആരാധകർക്ക് സർപ്രൈസ് നൽകാൻ വേണ്ടിയുള്ള പൊടിക്കൈകളും അദ്ദേഹം നടത്താറുണ്ട്. ഇത്തരത്തിൽ ആരാധകരെ ആഹ്ലാദിപ്പിക്കാൻ ദുൽഖർ നടത്തിയ ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിൽ താനുണ്ടെന്നറിഞ്ഞ് തടിച്ചുകൂടിയ ആരാധകരെ ദുൽഖർ അൽപം പോലും നിരാശരാക്കിയില്ല. അവർക്കൊപ്പം നിന്ന് സെൽഫി എടുത്തിരിക്കുകയാണ് ദുൽഖർ.

ഗെയ്റ്റിന് പുറത്ത് തടിച്ചുകൂടിയ ആരാധകർ ദുൽഖറിനെ കണ്ട് ആർത്ത് വിളിക്കുകയായിരുന്നു. ഇവരോട് ദുൽഖറിന് ഒരു അപേക്ഷയേ ഉണ്ടായിരുന്നൊള്ളു, മകൾ ഉറങ്ങുകയാണ് ശബ്ദം ഉണ്ടാക്കരുതെന്ന് ദുൽഖർ ആംഗ്യ ഭാഷയിൽ പറഞ്ഞു. പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറയുകയും ശബ്ദം കുറയ്ക്കുകയും ചെയ്തു. പിന്നാലെ ദുൽഖർ പുറത്തിറങ്ങി വന്നു അവർക്കൊപ്പം സെൽഫിയെടുത്തു.

കഴിഞ്ഞ വർഷം മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. മറിയം അമീറ സൽമാന് എന്നാണ് കുട്ടിക്ക് പേരിട്ടിരിക്കുന്നത്.