- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം'; 'എല്ലാ ആശംസകളും മായാ'...; 'പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും'; മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ പുസ്തകത്തിന് ആശംസയുമായി ദുൽഖർ സൽമാൻ
കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന പുസ്തകത്തിന് ആശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണ് പുസ്തകം പുറത്തിറങ്ങിയത്. വിസ്മയയുമൊത്ത് കുഞ്ഞുനാളിലുണ്ടായ ഓർമയാണ് താരം പങ്കുവയ്ക്കുന്നത്.
''എന്റെ പഴയ മനോഹരമായ ഓർമകളിൽ മായയെ കുറിച്ചോർക്കുമ്പോൾ ആദ്യ ഓടിയെത്തുന്നത് അവളുടെ ആദ്യ ജന്മദിന പാർട്ടിയാണ്. ചെന്നൈയിലെ താജ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങ്. അവളുടെ അച്ഛനും അമ്മയ്ക്കും വലിയ പാർട്ടിയായിരുന്നു അവൾക്കായി ഒരുക്കിയത്.
മനോഹരമായ ഗോൾഡൻ ഉടുപ്പിൽ അതിസുന്ദരിയായിരുന്നു അവൾ. രാത്രി കടന്നുപോകവേ പിറന്നാൾ കുട്ടിയെ കാണാതായി! അവളുടെ അമ്മ പിന്നീട് വന്നു പറഞ്ഞു, അവൾ ഉറങ്ങിയെന്ന്. ആ വലിയ പാർട്ടിക്കിടെ നേരത്തെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടിയെ കുറിച്ച് ഞാനെപ്പോഴും ഓർക്കാറുണ്ട്.
ഇന്നവൾ വളർന്ന് വലുതായിരിക്കുന്നു, അവളുടെ വഴി വെട്ടിത്തെളിച്ചിരിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ കവിതകൾ, ചിന്തകൾ, ഡൂഡിൽ, ആർട്ട് എന്നിവ അടങ്ങുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഈ പുസ്തകം അവളുടെ മനസ്സിനെയും അനുഭവങ്ങളെയും കുറിച്ചുള്ള മനോഹരമായ കാഴ്ചപ്പാടുകൾ നിങ്ങൾക്ക് സമ്മാനിക്കും.
'എല്ലാ ആശംസകളും മായാ'...; 'പ്രിയപ്പെട്ടവരും അറിയുന്നവരുമെല്ലാം നിന്നെ കുറിച്ചോർത്ത് അഭിമാനിക്കും';
ഒരുപാട് സ്‌നേഹത്തോടെ
ചാലു ചേട്ടൻ...
ഈ പുസ്തകത്തിന്റെ സക്‌സസ് പാർട്ടിയിക്ക് ഇടയിൽ എങ്കിലും ദയവായി നേരത്തെ ഉറങ്ങിപ്പോവരുത്,'' ദുൽഖർ കുറിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ