ലയാളത്തിൽ മമ്മൂട്ടി-മോഹൻലാൽ പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. സിനിമയ്ക്കു പുറത്ത് ഇവർ നല്ല സുഹൃത്തുക്കളാണെങ്കിലും ബോക്സ് ഓഫിസിൽ മമ്മൂട്ടി- മോഹൻലാൽ സിനിമകൾ മൽസരിക്കാനെത്തുമ്പോൾ ഫാൻസുകാർക്കും ആവേശമാണ്. അതേ പോലെ തന്നെയാണ് ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾക്കുമുള്ള ആരാധകരുടെ പിന്തുണ. ഇപ്പോൾ മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെയെത്തിയ താരമക്കൾ എന്നാണ് ഒന്നിക്കുന്നതെന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്.

ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും സിനിമയ്ക്കും പുറത്തും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രമുണ്ടാകുമെന്നാണ് ദുൽഖർ അടുത്തിടെ വ്യക്തമാക്കി യിരിക്കുന്നത്. ''തീർച്ചയായും ഞങ്ങൾ ഒരുമിച്ചു ഒരു സിനിമയിൽ ഉണ്ടാകും. പക്ഷെ ആ സിനിമയുടെ ആശയവും കഥയും തിരക്കഥയും ഞങ്ങൾക്ക് രണ്ടുപേർക്കും ഇഷ്ട്ടമാകണമെന്നു മാത്രം. അത്തരം ഒരു സിനിമയെ പ്രേക്ഷകരെ പോലെ തന്നെ ഞങ്ങളും കാത്തിരിക്കുകയാണ്.'

പറ്റുന്നത്ര കാലം സിനിമയിൽ നിൽക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറയുന്നു. ചെയ്ത കഥാപാത്രങ്ങളെ എല്ലാം ഇഷ്ട്ടമാണ്. ഇനിയും ഒരുപാട് വ്യത്യസ്ഥതയുള്ള കഥാപാത്രങ്ങൽക്കായി കാത്തിരിക്കുന്നുവെന്നും ദുൽഖർ പറയുന്നു.

മമ്മൂട്ടിയുമൊത്തൊരു ചിത്രമുണ്ടാകുമോ എന്ന ചോദ്യത്തിന്, വാപ്പച്ചിയുമൊത്തൊരു ചിത്രം എന്നെങ്കിലും ഉണ്ടാവട്ടെ... ഉണ്ടാവണം എന്നാണെന്റെ ആഗ്രഹം. എന്നായിരുന്നു താരത്തിന്റെ മറുപടി.ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനിരയിലേക്ക് എത്തുന്നത്. ലാൽജോസ്, ശ്രീനാഥ് രാജേന്ദ്രൻ എന്നിവരുടെ ചിത്രങ്ങളാണ് ദുൽഖറിന്റെതായി മലയാളത്തിൽ ഇനി വരാനുള്ളത്.