- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടിക്കാറ്റിൽ ഒമാനിലെ ജനജീവിതം ദുസ്സഹമായി; പൊടിക്കാറ്റ് രണ്ട് ദിവസം കൂടി തുടരും; റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിര; മണൽക്കാറ്റ് വീശുമ്പോൾ വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്കി പൊലീസ്
മസ്‌കത്ത്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീശിയ പൊടിക്കാറ്റിൽ രാജ്യത്തെ ജനങ്ങൾ വലഞ്ഞു. അതിരാവിലെ തുടങ്ങിയ കാറ്റ് രാത്രി വൈകിയും തുടർന്നതോടെ പലരുടെയും ദിനചര്യകളും കൃത്യനിഷ്ടയും വൈകി. പൊടിക്കാറ്റ് ഗതാഗതത്തെ സാരമായി ബാധിച്ചത്. വാഹനങ്ങളുടെ കൂട്ടയിടി അനുഭവപ്പെട്ടു. കൂടാതെ ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടത്തും വാഹനങ്ങൾ നിർത്തിയിട്ടതും
മസ്‌കത്ത്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വീശിയ പൊടിക്കാറ്റിൽ രാജ്യത്തെ ജനങ്ങൾ വലഞ്ഞു. അതിരാവിലെ തുടങ്ങിയ കാറ്റ് രാത്രി വൈകിയും തുടർന്നതോടെ പലരുടെയും ദിനചര്യകളും കൃത്യനിഷ്ടയും വൈകി. പൊടിക്കാറ്റ് ഗതാഗതത്തെ സാരമായി ബാധിച്ചത്. വാഹനങ്ങളുടെ കൂട്ടയിടി അനുഭവപ്പെട്ടു. കൂടാതെ ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടത്തും വാഹനങ്ങൾ നിർത്തിയിട്ടതും ഗതാഗത കുരുക്കിന് കാരണമായി. കാറ്റിന്റെ വേഗത കുറയുന്നതുവരെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. സോഹാർമസ്‌കത്ത് പാതയിൽ കാറുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് നിസാര പരിക്കേറ്റു. മണൽക്കാറ്റ് വീശുമ്പോൾ വാഹനങ്ങൾ ഓടിക്കരുതെന്ന് റോയൽ ഒമാൻ പൊലീസ് കർശന നിർദ്ദേശം നൽകി.
അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. ശക്തമായി കാറ്റിൽ വായിലേക്കും മൂക്കിലേക്കും കണ്ണുകളിലും മണ്ണും പൊടിപടലങ്ങളും കയറാൻ സാധ്യതയുള്ളതിനാൽ മാസ്‌ക്കും മറ്റും യാത്ര ചെയ്യുന്നവർ കരുതണമെന്ന് പൊലീസ് അറിയിച്ചു.
ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ഇന്നലെ മണൽക്കാറ്റ് വീശിയതായി റിപ്പോർട്ടുണ്ട്. ഒമാനിൽ കാറ്റിനോടൊപ്പം ചിലയിടങ്ങളിൽ മഴ ലഭിച്ചതായും റിപ്പോർട്ടുണ്ട്. രണ്ട് ദിവസം കൂടി ഈ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ അറിയിപ്പിൽ പറയുന്നത്.