- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിത്സ ഫലിക്കാത്തവിധത്തിൽ ശരീരമാകെ അർബുദം പടർന്നു; നടൻ ഡസ്റ്റിൻ ഡൈമണ്ട് അന്തരിച്ചു
ന്യൂയോർക്ക്: അമേരിക്കൻ നടനും സംവിധായകനും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ ഡസ്റ്റിൻ ഡൈമണ്ട് അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് 44-ാം വയസിലായിരുന്നു അന്ത്യം. ജെന്നിഫർ മിസ്‌നെറായിരുന്നു ഭാര്യ. 2009 ലായിരുന്നു ഇവരുടെ വിവാഹം. 2013 ൽ ഇവർ വേർപിരിഞ്ഞു.
ആഴ്ചകൾക്ക് മുൻപാണ് നടന് അർബുദം സ്ഥിരീകരിച്ചത്. എന്നാൽ അപ്പേഴേക്കും ചികിത്സ ഫലിക്കാത്തവിധത്തിൽ ശരീരമാകെ പടർന്നിരുന്നു. തിങ്കളാഴ്ചയോടെ നില വഷളായി. ചൊവ്വാഴ്ച രാവിലെ പുലർച്ചെ 2 മണിക്കായിരുന്നു അന്ത്യം.
ദ പ്രൈസ് ഓഫ് ലൈഫ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് അമേരിക്കൻ പ്ലേ ഹൗസ്, ഇറ്റ് ഈസ് എ ലിവിങ്, യോഗീസ് ഗ്രേറ്റ് എസ്‌കേപ്പ് തുടങ്ങിയ ടിവി സീരിയലുകളിൽ വേഷമിട്ടു. സേവ്ഡ് ബൈ ദ ബെൽ എന്ന സീരിയലിലൂടെ ശ്രദ്ധനേടി. ലോങ്‌ഷോട്ട്, മെയ്‌ഡ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടനവധി റിയാലിറ്റിഷോകളിൽ അവതാരകനായും മത്സരാർഥിയായും ഡസ്റ്റിൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.