- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ തവണ നാട്ടിൽ പോകുമ്പോഴും 1000 ദിർഹം കൊടുത്ത് ദുബായിൽ ഭാഗ്യം പരീക്ഷിച്ചു; തീപിടിച്ച വിമാനത്തിൽ നിന്നും ചാടി രക്ഷപ്പെട്ട ബഷീറിന് രണ്ടാം ജന്മത്തിന് പിന്നാലെ കോടീശ്വരനാകാനും യോഗം; ഡ്യൂട്ടി ഫ്രീ ലോട്ടറിയിൽ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത് 6.7 കോടി
ദുബായ്: തീപിടിച്ച ദുബായ് വിമാനത്തിൽനിന്ന് ചാടിയിറങ്ങിയ ബഷീറിന് പുതുജന്മമായിരുന്നു അത്. ഇതിന് പിറകേ ഭാഗ്യവുമെത്തുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബമ്പർ സമ്മാനത്തിന്റെ രൂപത്തിൽ ഭാഗ്യം ബഷീറിനെ തേടിയെത്തുന്നു. പത്തുലക്ഷം ഡോളർ (ഏതാണ്ട് 6.7 കോടി രൂപ) ഈ തിരുവനന്തപുരത്തുകാരന് ബമ്പറായി എത്തുകയാണ്. ''അധ്വാനിക്കാൻ കഴിയുന്നതുവരെ ജോലിചെയ്യും. ലോട്ടറി അടിച്ചതുകൊണ്ട് ജോലി മതിയാക്കില്ല. നല്ലകാര്യങ്ങൾക്കായി ഈ തുക ഉപയോഗിക്കണം. എനിക്ക് ബോധ്യപ്പെട്ട സത്കർമങ്ങൾക്കാവും അത്. അല്ലാതെ ആർക്കെങ്കിലും ചാരിറ്റി എന്നപേരിൽ സംഭാവന ചെയ്യാൻ ഞാനില്ല'' ബഷീർ പറയുന്നു. 37 വർഷമായി ദുബായിലാണ് തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ പാലവിള വീട്ടിലെ മുഹമ്മദ് ബഷീർ എന്ന അമ്പത്തൊമ്പതുകാരൻ. അൽഖൂസിലെ അൽതായർ മോട്ടോർസിലെ ഫ്ളാറ്റ് സെയിൽസ് കോഓർഡിനേറ്ററായ ബഷീർ പെരുന്നാൾ അവധിക്ക് നാട്ടിൽപോയപ്പോഴാണ് ദുബായ് വിമാനത്താവളത്തിൽ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യടിക്കറ്റെടുത്തത്. പെരുന്നാൾ അവധികഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തുന
ദുബായ്: തീപിടിച്ച ദുബായ് വിമാനത്തിൽനിന്ന് ചാടിയിറങ്ങിയ ബഷീറിന് പുതുജന്മമായിരുന്നു അത്. ഇതിന് പിറകേ ഭാഗ്യവുമെത്തുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ബമ്പർ സമ്മാനത്തിന്റെ രൂപത്തിൽ ഭാഗ്യം ബഷീറിനെ തേടിയെത്തുന്നു. പത്തുലക്ഷം ഡോളർ (ഏതാണ്ട് 6.7 കോടി രൂപ) ഈ തിരുവനന്തപുരത്തുകാരന് ബമ്പറായി എത്തുകയാണ്. ''അധ്വാനിക്കാൻ കഴിയുന്നതുവരെ ജോലിചെയ്യും. ലോട്ടറി അടിച്ചതുകൊണ്ട് ജോലി മതിയാക്കില്ല. നല്ലകാര്യങ്ങൾക്കായി ഈ തുക ഉപയോഗിക്കണം. എനിക്ക് ബോധ്യപ്പെട്ട സത്കർമങ്ങൾക്കാവും അത്. അല്ലാതെ ആർക്കെങ്കിലും ചാരിറ്റി എന്നപേരിൽ സംഭാവന ചെയ്യാൻ ഞാനില്ല'' ബഷീർ പറയുന്നു.
37 വർഷമായി ദുബായിലാണ് തിരുവനന്തപുരം കിളിമാനൂർ പള്ളിക്കൽ പാലവിള വീട്ടിലെ മുഹമ്മദ് ബഷീർ എന്ന അമ്പത്തൊമ്പതുകാരൻ. അൽഖൂസിലെ അൽതായർ മോട്ടോർസിലെ ഫ്ളാറ്റ് സെയിൽസ് കോഓർഡിനേറ്ററായ ബഷീർ പെരുന്നാൾ അവധിക്ക് നാട്ടിൽപോയപ്പോഴാണ് ദുബായ് വിമാനത്താവളത്തിൽ നിന്ന് ഡ്യൂട്ടി ഫ്രീയുടെ ഭാഗ്യടിക്കറ്റെടുത്തത്. പെരുന്നാൾ അവധികഴിഞ്ഞ് കഴിഞ്ഞ ബുധനാഴ്ച എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് കയറിയ ബഷീർ ആ ദിവസത്തെ നടക്കുത്തോടെയാണ് ഓർത്തെടുക്കുന്നത്. എന്നാൽ നാട്ടിലേക്ക് വരുമ്പോഴെടുത്ത ടിക്കറ്റ് ഭാഗ്യമെത്തിച്ചു. പതിനേഴുവർഷമായി തുടരുന്ന ശീലം. എന്നെങ്കിലും ഭാഗ്യം തന്നെതേടിവരുമെന്ന പ്രതീക്ഷയിൽ എല്ലാതവണയും നാട്ടിൽ പോകുമ്പോൾ ടിക്കറ്റെടുക്കുമായിരുന്നു. ഇത്തവണയും അതിനായി ആയിരം ദിർഹം (18,000 രൂപയിലേറെ) ബഷീർ ചെലവിട്ടു. അത് കോടീശ്വരനുമാക്കിയെന്ന് ബഷീർ പറയുന്നു.
അന്ന് താനോ വിമാനത്തിൽ മറ്റാരെങ്കിലോ ചെയ്ത നല്ല കർമത്തിന് ദൈവം നൽകിയ സമ്മാനമായിരുന്നു അത്. ബഷീറിന് ലോട്ടറി അടിച്ചത് അറിഞ്ഞ് സഹയാത്രികർ പലരും വിളിക്കുന്നു. 'ഇക്കചെയ്ത നല്ലകാര്യങ്ങൾകൊണ്ടാണ് അന്ന് ഞങ്ങളും രക്ഷപ്പെട്ടത്. ആ സത്കർമങ്ങളുടെ കൂലിയാണിത്'-ഈ വാക്കുകളാണ് ബഷീറിനെ തേടിയെത്തുന്നത്. വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ബഷീറിന്റെ സീറ്റ്. ഇടിച്ചിറങ്ങിയ വിമാനത്തിനകത്ത് പുക ഉയർന്നപ്പോഴാണ് അപകടത്തിന്റെ ഗൗരവം എല്ലാവർക്കും ബോധ്യപ്പെട്ടത്. എമർജൻസിഡോറിലൂടെ പുറത്തേക്ക് ചാടിയതിന്റെ പ്രയാസവും പുക ശ്വസിച്ചതിന്റെ ക്ഷീണവും രണ്ടുദിവസം കൂടെയുണ്ടായിരുന്നു. ഇതിനിടെയാണ് ഭാഗ്യമെത്തിയത്..
1978ൽ ഇന്ത്യാപാക് യുദ്ധത്തിനുശേഷം മുംബൈയിൽനിന്ന് ദുബായിലേക്കുള്ള ആദ്യത്തെ പാക് വിമാനത്തിലെ യാത്രക്കാരനായാണ് തൊഴിൽതേടി ബഷീർ ദുബായിലെത്തുന്നത്. 1995 മുതൽ അൽ തായറിൽത്തന്നെ ജോലി. ഭാര്യയും രണ്ടുമക്കളും നാട്ടിൽ.