- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധൈര്യമുണ്ടെങ്കിൽ പത്രസമ്മേളനം വിളിക്കൂ.. ആകാശ് തില്ലങ്കേരിയോട് ഡിവൈഎഫ് ഐ നേതാക്കൾ; ജാഥാ സ്വീകരണ സമ്മേളനത്തിനിടെ കറന്റു കട്ടുചെയ്തതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ സഹോദരന് പങ്കുണ്ടെന്നറിയില്ലെന്നും യുവജനസംഘടന
കണ്ണൂർ: സ്വർണക്കടത്ത് കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദം കണ്ണൂരിൽ കൊഴുക്കുന്നു. ഒറ്റദിവസം കൊണ്ടു ഒറ്റുകാരനാക്കരുതെന്നും ഇങ്ങനെയാണെങ്കിൽ തനിക്കും ചില കാര്യങ്ങൾ വിളിച്ചു പറയേണ്ടി വരുമെന്ന ആകാശ് തില്ലങ്കേരിയുടെ വെല്ലുവിളിയാണ് വിവാദമായി മാറിയത്.
തനിക്കെതിരെ അതിരൂക്ഷമായ വിമർശനമഴിച്ചുവിട്ട ഡി.വൈ. എഫ് ഐ ജില്ലാസെക്രട്ടറി എം. ഷാജറിനെതിരെയായിരുന്നു ആകാശിന്റെ വെല്ലുവിളി. തനിക്കറിയാവുന്ന ചില കാര്യങ്ങളെ കുറിച്ചു പത്രസമ്മേളനം നടത്തേണ്ടി വരുമെന്നു തന്നെ ഒറ്റുകാരനായി ചിത്രീകരിക്കുന്നതിനെതിരെ സവാദ് എന്നയാൾക്ക് നൽകിയ മറുപടിയിൽ ആകാശ് മുന്നറിയിപ്പു നൽകിയത്.
ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നാണ് ആകാശ് പറഞ്ഞത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഡി.വൈ. എഫ്. ഐ ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. ഇവരെയൊക്കെ സംഘടനയിൽ നിന്നും നേരത്തെ ഒഴിവാക്കിയതാണെന്നും സോഷ്യൽ മീഡിയയിൽ പാർട്ടിയുടെ പേരിൽ ഫാൻസ് ക്ലബ്ബുണ്ടാക്കുന്നവർ പാർട്ടി രക്തസാക്ഷി കണ്ണിപ്പൊയിൽ ബാബുവിനെ കൊന്ന രാഷ്ട്രീയ എതിരാളികളോടൊപ്പം ക്വട്ടേഷൻ നടത്തിയവരാണെന്നും ഷാജർ ചൂണ്ടിക്കാട്ടി.
സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കരിക്കെതിരെ കണ്ണൂർ ഡിവൈഫ്ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകൾ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമർശിക്കാതിരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസും പറഞ്ഞു. ഇവർക്കെതിരെ പൊതുസമൂഹത്തിന് കൃത്യമായ സൂചനകൾ സംഘടന നൽകിയിരുന്നു. ഇവരുടെ പേരുകൾ പൊലീസിനെ അറിയിക്കേണ്ട ബാധ്യത ഡിവൈഎഫ്ഐക്കില്ല. വാ!ർത്താ സമ്മേളനം നടത്താൻ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിക്കുന്നതായും മനു തോമസ് റഞ്ഞു.
എവിടെ നിന്നാണ് ഇവർക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും മനു തോമസ് ചൂണ്ടിക്കാട്ടി. ക്വട്ടേഷനെതിരെ ഫെബ്രുവരി മാസം താൻ കൂത്തുപറമ്പിൽ ജാഥ നയിച്ചപ്പോൾ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈൽ ടോർച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനാണെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിലെ സത്യം എന്താണെന്ന് അറിയില്ലെന്നും മനു തോമസ് വ്യക്തമാക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്