- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രികളിൽ രോഗികൾക്കും സഹായികൾക്കും 'സ്നേഹപൂർവം' ഡിവൈഎഫ്ഐ വിളമ്പുന്ന പൊതിച്ചോറിൽ ഇനി വിഷമില്ലാത്ത പച്ചക്കറി വിഭവങ്ങളും; ജനസേവനത്തിന്റെ ഉത്തമ ഉദാഹരണമായി കയ്യടി നേടിയ പദ്ധതിക്ക് പച്ചക്കറി എത്തിക്കാൻ യുവജന സംഘടന ജൈവ കൃഷി തുടങ്ങി; തലസ്ഥാനത്ത് വിജയിച്ച പദ്ധതി ആവേശമായി ഏറ്റെടുത്ത് ആലപ്പുഴയിലേയും തൃശൂരിലേയും പ്രവർത്തകരും
തിരുവനന്തപുരം: കഴിഞ്ഞ പുതുവർഷത്തിൽ സാമൂഹിക സേവനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിച്ചുകൊണ്ട് തലസ്ഥാനത്തെ ഡിവൈഎഫ്ഐ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന പരിപാടി. ദേശീയ മാധ്യമങ്ങൾ വരെ പ്രശംസിച്ച യുവജന പ്രസ്ഥാനത്തിന്റെ ഈ പരിപാടി അതിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു പരിപാടിയുടെ ആസൂത്രണത്തിലാണ് യുവജന സംഘടന. മെഡിക്കൽ കോളേജിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിലെ കറികൾ പാകം ചെയ്യുന്നതിന് ജൈവ പച്ചക്കറികൾ കൃഷി ചെയ്ത് വീടുകളിൽ എത്തിക്കാനൊരുങ്ങുകയാണ് ഡവൈഎഫ്ഐ. വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം എന്ന പേരിൽ തുടക്കം കുറിച്ച മെഡിക്കൽ കോളേജിലെ ഉച്ചഭക്ഷണവിതരണ പദ്ധതി 2018 ജനുവരി ഒന്നിന് ഒരു വർഷം പൂർത്തിയാകുകയാണ്. ഭക്ഷണവിതരണ പദ്ധതി വിജയപ്പിക്കാൻ സഹകരിച്ച ജനങ്ങൾക്ക് ഡിവൈഎഫ്ഐയുടെ സ്‌നേഹോപഹാരമാണ് ജൈവപച്ചക്കറി കൃഷി. ജനുവരി ഒന്നുമുതൽ വിളവെടുക്കുന്ന ജൈവ ഉത്പന്നങ്ങൾ വീടുകളിൽ സൗജന്യമായി നൽക
തിരുവനന്തപുരം: കഴിഞ്ഞ പുതുവർഷത്തിൽ സാമൂഹിക സേവനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിച്ചുകൊണ്ട് തലസ്ഥാനത്തെ ഡിവൈഎഫ്ഐ വിജയകരമായി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന പരിപാടി.
ദേശീയ മാധ്യമങ്ങൾ വരെ പ്രശംസിച്ച യുവജന പ്രസ്ഥാനത്തിന്റെ ഈ പരിപാടി അതിന്റെ ഒന്നാം വാർഷികത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു പരിപാടിയുടെ ആസൂത്രണത്തിലാണ് യുവജന സംഘടന. മെഡിക്കൽ കോളേജിലേക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിലെ കറികൾ പാകം ചെയ്യുന്നതിന് ജൈവ പച്ചക്കറികൾ കൃഷി ചെയ്ത് വീടുകളിൽ എത്തിക്കാനൊരുങ്ങുകയാണ് ഡവൈഎഫ്ഐ.
വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം എന്ന പേരിൽ തുടക്കം കുറിച്ച മെഡിക്കൽ കോളേജിലെ ഉച്ചഭക്ഷണവിതരണ പദ്ധതി 2018 ജനുവരി ഒന്നിന് ഒരു വർഷം പൂർത്തിയാകുകയാണ്. ഭക്ഷണവിതരണ പദ്ധതി വിജയപ്പിക്കാൻ സഹകരിച്ച ജനങ്ങൾക്ക് ഡിവൈഎഫ്ഐയുടെ സ്‌നേഹോപഹാരമാണ് ജൈവപച്ചക്കറി കൃഷി. ജനുവരി ഒന്നുമുതൽ വിളവെടുക്കുന്ന ജൈവ ഉത്പന്നങ്ങൾ വീടുകളിൽ സൗജന്യമായി നൽകി അതിലൊരു വിഹിതം പൊതിച്ചോറിൽ ഉൾപ്പെടുത്താൻ കഴിയുന്ന നിലയിലാണ് സ്‌നേഹപൂർവ്വം പദ്ധതി നടപ്പിലാക്കുന്നത്.
2018 ജനുവരി ഒന്നു മുതൽ ഹൃദയപൂർവ്വം പൊതിച്ചോറിൽ ജൈവപച്ചക്കറിയുടെ ഒരു വിഭവമെങ്കിലും ഉൾപ്പെടും. ജൈവപച്ചക്കറി കൃഷിയുടെ പ്രാധാന്യം ഏറുന്ന വർത്തമാനകാലത്ത് വിഷരഹിത പച്ചക്കറിയും ജൈവ ഉത്പന്നങ്ങളും വിജയിച്ച് യുവജനങ്ങളെ കാർഷികമേഖലയിലേക്ക് ഉറപ്പിച്ച് നിർത്തുകയെന്ന ലക്ഷ്യം കൂടി നിറവേറ്റുകയാണ് എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് 10 സെന്റിൽ കുറയാത്ത സ്ഥലത്ത് ആണ് നഗരത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കുന്നത്. മറ്റ് പ്രദേശങ്ങളിൽ 10 സെന്റിന് മുകളിൽ സാധ്യമായ സ്ഥലത്ത് ജൈവപച്ചക്കറി കൃഷി നടത്തും. നെൽകൃഷി, ജൈവപച്ചക്കറി കൃഷി, വാഴ, കിഴങ്ങ് വർഗ്ഗങ്ങൾ തുടങ്ങി സമഗ്രപുരയിട കൃഷിക്ക് കൂടിയാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ 195 യൂണിറ്റ് കമ്മിറ്റികളിൽ നിന്നും ഓരോ ദിവസം ഓരോ മേഖലാ കമ്മിറ്റിക്കാണ് ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുന്നതിന്റെ ചുമതല. മേഖല കമ്മിറ്റിയിലെ യൂണിറ്റ് കമ്മിറ്റികൾ പ്രദേശത്തെ വീടുകളിൽ പോയി കാര്യം പറഞ്ഞ് ഊണ് പൊതികൾ ശേഖരിച്ചാണ് മേഖലാ ആസ്ഥാനത്ത് എത്തിച്ച് വലിയ വാഹനത്തിൽ മെഡിക്കൽ കോളേജിലേക്ക് ഭക്ഷണമെത്തിക്കുന്നത്. പ്ളാസ്റ്റിക് ഒഴിവാക്കി പൂർണ്ണമായും വാഴയിലയിൽ പൊതിഞ്ഞാണ് ഭക്ഷണമെത്തിച്ചിരുന്നത്. വീടുകളിൽ വാഴയില ഇല്ലാത്തവർക്ക് ഇതും ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ എത്തിച്ച് കൊടുത്തിരുന്നു.
പദ്ധതി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജനോപകാരപ്രധമായ എന്തെങ്കിലും കൂടി വേണം എന്ന ചിന്തയാണ് ജൈവകൃഷിയിലേക്ക് എത്തിച്ചതെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ.സാജു മറുനാടൻ മലയാളിയോട് പറഞ്ഞു. ഇതിന്റെ ആദ്യ ഘട്ടമെന്നോളം ജില്ലയിലെ 170 മേഖല കമ്മിറ്റികളിൽ ജൈവ കൃഷി നടത്തും. ഹൃദയപൂർവ്വം പദ്ധതിയിലേക്ക് ഓരോ വീട്ടിൽ നി്നനും ശേഖരിക്കുന്ന ഭക്ഷണപൊതിക്കൊപ്പം വിതരണം ചെയ്യാനായി ഏതെങ്കിലും ഒരു ഇനം പച്ചക്കറിയെങ്കിലും വീടുകളിൽ വിതരണം ചെയ്യുക എന്നതാണ് ഉദ്ദേശമെന്നും ഡിവൈഎഫ്‌ഐ നേതൃത്വം പറയുന്നു.
2000 യൂണിറ്റുകൽലക്കെങ്കിലും ജൈവകൃഷി വ്യാപിപ്പിക്കുകയും അതുവഴി യുവാക്കളിൽ കൃഷിചെയ്യാനുള്ള താൽപര്യം വർധിപ്പിക്കുക എന്നതും ലക്ഷമിടുകയാണ് ഡിവൈഎഫ്ഐ.ജില്ലയില 170-ൽ പരം മേഖലാകമ്മിറ്റികളിൽ ജൈവപച്ചക്കറി കൃഷി നടത്തും. ആദ്യഘട്ടം മേഖലാകമ്മിറ്റികളിൽ തുടങ്ങി 2000 ത്തോളം യൂണിറ്റുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചിച്ചിട്ടുള്ളത്. തലസ്ഥാനത്ത് തുടങ്ങിയ പദ്ധതി വൻ വിജയമായതോടെ ആലപ്പുഴ, തൃശൂർ ജില്ലകളിലും ഡിവൈഎഫ്‌ഐ ഇത്തരത്തിൽ ഭക്ഷണവിതരണം ആരംഭിച്ചിട്ടുണ്ട്.
ജൈവപച്ചക്കറി കൃഷിയുടെ ജില്ലാ ഉദ്ഘാടനം മണ്ണന്തലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. സി.പി.എം വഞ്ചിയൂർ ഏര്യാ സെക്രട്ടറി ലെനിൻ കർഷകസംഘം ജില്ലാ പ്രസിഡന്റ് പത്മകുമാർ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു, സ്‌നേഹപൂർവ്വം പദ്ധതിയുടെ ചെയർമാൻ ബി.ഷാജു, കൺവീനർ പ്രമോഷ് കെ.പി ഹൃദയപൂർവ്വം കൺവീനർ വി.വിനീത് എന്നിവർ പങ്കെടുത്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എ.എ.റഹീം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.