- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിവൈഎഫ്ഐക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; രണ്ടുപേർക്ക് ഗുരുതരപരിക്ക്
പത്തനംതിട്ട: ഡിവൈഎഫ്‌ഐക്കാരുടെ തമ്മിലടിയിൽ രണ്ടുപേർക്ക് ഗുരുതരപരിക്ക്. കോട്ടയം സ്വദേശി ജിഷ്ണു ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലാണ. തലയ്ക്കു പരിക്കേറ്റ ജിഷ്ണുവിന്റെ നില അതീവഗുരുതരമാണ്.
പ്രമാടത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ആക്രമിക്കുകയായിരുന്നു. പ്രമാടം മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റിയംഗവുമായ ആർജി അനൂപിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജിഷ്ണുവിന്റെ തലയ്ക്കാണ് പരിക്ക്. താടിയെല്ലിനും പരിക്കുണ്ട്. അനൂപിനെ ജിഷ്ണുവും കൂട്ടരും ചേർന്ന് ആക്രമിച്ചതാണ് പ്രകോപന കാരണമെന്നു പറയുന്നു. എന്നാൽ ജിഷ്ണുവിനെ അനൂപും സംഘവും ആക്രമിച്ചതറിഞ്ഞ് മറുവിഭാഗം എത്തി തിരിച്ചടിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അംഗപരിമിതൻ കൂടിയായ അനൂപ് ഇന്നലെ ലോട്ടറി വിൽപനയ്ക്കായി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ജിബിൻ ജോർജിനൊപ്പം കോട്ടയത്തേക്ക്പോകുമ്പോൾ കൊട്ടപ്പിള്ളേത്ത് പടിയിൽ ആക്രമണമുണ്ടായതായാണ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ജിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇരുവിഭാഗവും തമ്മിൽ നേരത്തെ നിലനിന്നിരുന്ന ചില പ്രശ്‌നങ്ങളാണ് ഇന്നലത്തെ സംഘർഷത്തിനു കാരണമെന്നാണ് പൊലീസ് നിഗമനം.