- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ പ്രായം ഉയർത്താനുള്ള ആലോചന വരുമ്പോഴേ തെരുവിൽ ഇറങ്ങുന്ന ഡിവൈഎഫ്ഐക്കാർ എവിടെ? പെൻഷൻ കൊടുക്കാൻ കാശില്ലാത്തതിനാൽ കെഎസ്ആർടിസി പെൻഷൻ പ്രായം 60 ആക്കണമെന്ന് പിണറായി വിജയൻ; തീരുമാനം നീട്ടിയത് സിപിഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന്
തിരുവനന്തപുരം: കടക്കെണിയിൽ മുങ്ങി ശമ്പളവും പെൻഷനും കൊടുക്കാൻ പെടാപ്പാട് പെടുന്ന കെഎസ്ആർടിസിയെ രക്ഷിച്ചെടുക്കാനുള്ള പുതിയ നിർദ്ദേശം വിവാദച്ചുഴിയിൽ പെടാൻ സാധ്യത. കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇതുനടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും തീരുമാനം. ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട്ുവച്ചു. എന്നാൽ, ആലോചിക്കാൻ സമയം വേണമെന്നായിരുന്നു സിപിഐ അടക്കമുള്ള കക്ഷികളുടെ നിലപാട്. മന്ത്രിസഭായോഗം ഇനി ചേരുന്ന ബുധനാഴ്ചയ്ക്കു മുമ്പു നിലപാടു വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി മറുപടി നൽകി.മന്ത്രി എ.കെ. ശശീന്ദ്രന്റെ അസാന്നിധ്യത്തിൽ അദ്ദേഹം കൈമാറിയ കുറിപ്പുകൂടി വച്ചാണു പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞത്. കെഎസ്ആർടിസി നവീകരണത്തെക്കുറിച്ചു പഠിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ മുഖ്യ നിർദേശങ്ങളിലൊന്നും ഇതാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബാങ്കുകളുടെ കൺസോർഷ്യം 3300 കോടി രൂപ കോർപറ
തിരുവനന്തപുരം: കടക്കെണിയിൽ മുങ്ങി ശമ്പളവും പെൻഷനും കൊടുക്കാൻ പെടാപ്പാട് പെടുന്ന കെഎസ്ആർടിസിയെ രക്ഷിച്ചെടുക്കാനുള്ള പുതിയ നിർദ്ദേശം വിവാദച്ചുഴിയിൽ പെടാൻ സാധ്യത. കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തണമെന്ന് സുശീൽ ഖന്ന റിപ്പോർട്ടിൽ നിർദ്ദേശിച്ചിരുന്നു. ഇതുനടപ്പാക്കാനാണ് മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും തീരുമാനം. ഇക്കാര്യം ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട്ുവച്ചു. എന്നാൽ, ആലോചിക്കാൻ സമയം വേണമെന്നായിരുന്നു സിപിഐ അടക്കമുള്ള കക്ഷികളുടെ നിലപാട്.
മന്ത്രിസഭായോഗം ഇനി ചേരുന്ന ബുധനാഴ്ചയ്ക്കു മുമ്പു നിലപാടു വ്യക്തമാക്കണമെന്നു മുഖ്യമന്ത്രി മറുപടി നൽകി.മന്ത്രി എ.കെ. ശശീന്ദ്രന്റെ അസാന്നിധ്യത്തിൽ അദ്ദേഹം കൈമാറിയ കുറിപ്പുകൂടി വച്ചാണു പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പറഞ്ഞത്. കെഎസ്ആർടിസി നവീകരണത്തെക്കുറിച്ചു പഠിച്ച സുശീൽ ഖന്ന റിപ്പോർട്ടിലെ മുഖ്യ നിർദേശങ്ങളിലൊന്നും ഇതാണെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബാങ്കുകളുടെ കൺസോർഷ്യം 3300 കോടി രൂപ കോർപറേഷന്റെ നവീകരണത്തിനു നൽകുന്ന അനുകൂല സാഹചര്യത്തിൽ കോർപറേഷനെ രക്ഷപ്പെടുത്താൻ ഇതു വേണ്ടിവരും. എതിർപ്പുകൾക്കിടയുണ്ടെങ്കിലും കോർപറേഷന്റെ പ്രതിസന്ധി അതിരൂക്ഷമാണ്. അതു മറികടക്കാൻ പല വഴികളും സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അസാന്നിധ്യത്തിൽ പാർട്ടിക്കു നേതൃത്വം നൽകിയ പന്ന്യൻ രവീന്ദ്രൻ തിരക്കിട്ട് അഭിപ്രായം പറയാൻ കഴിയില്ലെന്നു വ്യക്തമാക്കി. പാർട്ടിയിൽ ചർച്ചചെയ്യണമെന്ന പന്ന്യന്റെ അഭിപ്രായം മറ്റു പാർട്ടികളും പ്രകടിപ്പിച്ചു. പൊതുധാരണ രൂപപ്പെട്ടാൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു. സുശീൽഖന്ന റിപ്പോർട്ടിലെ മറ്റു നിർദേശങ്ങളൊന്നും മുഖ്യമന്ത്രി അവതരിപ്പിച്ചില്ല.
എന്നാൽ, കെഎസ്ആർടിസിയിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നീക്കം ഇടതുമുന്നണി അംഗീകരിക്കരുതെന്ന് എഐവൈഎഫ് ആവശ്യ്‌പെട്ടു. സർക്കാരിൽ ചെറുപ്പക്കാർക്കുള്ള വിശ്വാസം കുറയ്ക്കാനേ ഇത് ഉപകരിക്കൂ. അഡൈ്വസ് മെമോ ലഭിച്ച ആയിരക്കണക്കിന് ഉദ്യോഗാർഥികൾ ജോലി കാത്തിരിക്കുമ്പോഴാണ് ഈ നീക്കം. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.എന്നാൽ, ഇക്കാര്യത്തിൽ ഡിവൈഎഫ്‌ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. പെൻഷൻ പ്രായം ഉയർത്താൻ സർക്കാർ ആലോചിക്കുമ്പോഴെല്ലാം യുവാക്കളുടെ അവസരം നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ട് എതിർക്കുന്ന യുവജനസംഘടന ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് എന്തെന്നാണ് ചോദ്യം ഉയരുന്നത്.
പെൻഷൻ പ്രായം ഉയർത്തണമെന്ന ആവശ്യം കെഎസ്ആർടിസി മാനേജ്‌മെന്റും ധനകാര്യ, ഗതാഗത വകുപ്പു തലവന്മാരും കുറേനാളായി സർക്കാരിനു മുന്നിൽ വയ്ക്കുന്നുണ്ട്. 38,000 പെൻഷൻകാർക്കായി 60 കോടിയാണു പ്രതിമാസം പെൻഷൻ ഇനത്തിൽ കെഎഎസ്ആർടിസിക്കു വേണ്ടിവരുന്നത്. പ്രായം 60 ആക്കിയാൽ നാലുവർഷത്തേക്കു നിലവിലെ ബാധ്യത കൂടില്ല.