ആലപ്പുഴ: കരുവാറ്റയിൽ ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊന്നു. ഹരിപ്പാട് കരുവാറ്റ മേഖലാ സെക്രട്ടറി ജോയിന്റ് സെക്രട്ടറി ജിഷ്ണു (23) ആണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് 12.30നായിരുന്നു നാടിനെ ഞെട്ടിട്ട അരുംകൊല.

കരുവാറ്റ റെയിൽവേ ഗേറ്റിന് സമീപത്ത് വച്ചാണ് അക്രമി സംഘം ജിഷ്ണുവിനെ വെട്ടിയത്. ക്വട്ടേഷൻ സംഘമാണ് കൃത്യം നിർവഹിച്ചതെന്നു കരുതുന്നു.

ബൈക്കിലെത്തിയ എട്ടംഗ സംഘമാണ് ആക്രമിച്ചത്. ആക്രമികളെ കണ്ട് ജിഷ്ണു ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സമീപത്തെ വീട്ടിനുമുന്നിൽവച്ചാണ് ജിഷ്ണുവിനെ വെട്ടിയത്.

കൊലയ്ക്കുശേഷം അക്രമികൾ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ജിഷ്ണുവിനെ ആശുപത്രിയിലെത്തിക്കുന്നതും തടസപ്പെടുത്തി.

അരമണിക്കൂറിനു ശേഷമാണ് ജിഷ്ണുവിനെ വണ്ടാനം മെഡിക്കൽ കോളജിലെത്തിക്കാൻ നാട്ടുകാർക്കു സാധിച്ചത്. എന്നാൽ ഇതിനകം മരണം സംഭവിച്ചിരുന്നു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പികൂടുമെന്നും ഹരിപ്പാട് പൊലീസ് അറിയിച്ചു.

കരുവാറ്റ വിഷ്ണുഭവനത്തിൽ ഗോപാലകൃഷ്ണന്റെ മകനാണ്.