- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ കയറി എസ്‌ഐയുടെ തൊപ്പിവെച്ച് സെൽഫിയെടുത്തത് വധശ്രമക്കേസടക്കം 18 കേസുകളിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ്; സോഷ്യൽ മീഡിയയിൽ ചിത്രം പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പൊലീസ് മേധാവി; കോട്ടയത്തെ നേതാവിനെ സസ്‌പെന്റ് ചെയ്ത് സംഘടനയും
കോട്ടയം: വധശ്രമ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് എസ്.ഐയുടെ തൊപ്പി വച്ച് എടുത്ത ഡെൽഫി സോഷ്യൽ മീഡിയയിൽ. കുമരകത്തു കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്തു പ്രസിഡന്റിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പിൽ മിഥുൻ (അമ്പിളി 23) എസ്‌ഐയുടെ തൊപ്പിവച്ചിരിക്കുന്ന സെൽഫിയാണു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐ നേതാവിനെ സസ്‌പെന്റ് ചെയ്തു കൊണ്ട് ഉത്തരവിട്ടു. ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ തൊപ്പി തലയിൽവച്ചു സെൽഫിയെടുത്തു കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതേപ്പറ്റി ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചു കോട്ടയം ഡിവൈഎസ്‌പി അന്വേഷിക്കും. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്ററുമായ മിഥുനെതി
കോട്ടയം: വധശ്രമ കേസിൽ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് എസ്.ഐയുടെ തൊപ്പി വച്ച് എടുത്ത ഡെൽഫി സോഷ്യൽ മീഡിയയിൽ. കുമരകത്തു കഴിഞ്ഞ ദിവസം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിയെയും ബിഎംഎസ് പഞ്ചായത്തു പ്രസിഡന്റിനെയും ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി കുമരകം തൈപ്പറമ്പിൽ മിഥുൻ (അമ്പിളി 23) എസ്‌ഐയുടെ തൊപ്പിവച്ചിരിക്കുന്ന സെൽഫിയാണു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഡിവൈഎഫ്‌ഐ നേതാവിനെ സസ്‌പെന്റ് ചെയ്തു കൊണ്ട് ഉത്തരവിട്ടു.
ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പൊലീസ് സ്റ്റേഷനിൽ എസ്‌ഐയുടെ തൊപ്പി തലയിൽവച്ചു സെൽഫിയെടുത്തു കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതേപ്പറ്റി ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചു കോട്ടയം ഡിവൈഎസ്‌പി അന്വേഷിക്കും. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യുവജനക്ഷേമ ബോർഡ് ജില്ലാ കോഓർഡിനേറ്ററുമായ മിഥുനെതിരെ മൂന്നു വധശ്രമക്കേസുകൾ ഉൾപ്പെടെ 18 കേസുകൾ ഉണ്ടെന്നു കോട്ടയം ഡിവൈഎസ്‌പി അറിയിച്ചു.
അതേസമയം പൊലീസ് സ്റ്റേഷനുകളിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് രാജകീയ സ്വീകരണമാണ് നൽകുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി ആരോപിക്കുന്നു. ഇന്നലെ രാവിലെ ഈസ്റ്റ് സി.ഐ സാജുവിന്റെ നേതൃത്വത്തിലാണ് മിഥുനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് ഇയാൾ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയുടെ തൊപ്പി വച്ചെന്നാണ് ബിജെപിയുടെ ആരോപണം.
സംസ്ഥാനത്തു സി.പി.എംബിജെപി സംഘർഷമുണ്ടായതിനെ തുടർന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കോട്ടയത്തു രണ്ടു പാർട്ടികളുടെയും നേതാക്കൾ തമ്മിൽ ഒന്നാം തീയതി സമാധാന ചർച്ച നടത്തി ധാരണയിലെത്തിയിരുന്നു. ഈ ധാരണ തെറ്റിച്ച് അഞ്ചാംതീയതി കുമരകത്തു വീണ്ടും അക്രമമുണ്ടായി. ഇതിനെ തുടർന്നാണ് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായത്.