- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ ആലിശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തവർ കുത്തേറ്റു മരിച്ചു; കലാപരിപാടി നടത്തിയ ആർട്ടിസ്റ്റിനെ സുഹൃത്ത് ചുംബിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കുത്തേറ്റത് 18കാരനായ മുഹ്സിന്; കൊലയ്ക്കു പിന്നിൽ ആർഎസ്എസ് എന്നു ഡിവൈഎഫ്‌ഐ
ആലപ്പുഴ : ഉൽസവ പറമ്പിൽ നടന്ന വാക്കേറ്റത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ വലിയകുളം വാർഡിൽ തൈപറമ്പിൽ നൗഷാദിന്റെ മകൻ മുഹ്സിൻ നൗഷാദ് (18) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ ആലപ്പുഴ ആലിശേരി ദേവി ക്ഷേത്ര പരിസരത്താണ് സംഘട്ടനം നടന്നത്. ഉൽസവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടി ആസ്വദിക്കാൻ സുഹൃത്തുക്കളുമായെത്തിയാതാണ് മുഹ്സിൻ. കോമഡി ആർട്ടിസ്റ്റ് നെൽസൺന്റെ ഷോ ആസ്വദിക്കുന്നതിനിടയിൽ മുഹ്സിന്റെ സുഹൃത്തുക്കളിലൊരാൾ ആവേശം മൂത്ത് ആർട്ടിസ്റ്റ് നെൽസണെ ചുംബിക്കാൻ ശ്രമിച്ചു. ഇതാണ് സംഭവത്തിന് തുടക്കം. സ്റ്റേജിലേക്ക് ഓടിക്കയറി സുഹൃത്തിനെ സംഘാടകരിലൊരാൾ തള്ളിയിറക്കാൻ ശ്രമിച്ചതോടെ മുഹ്സിനും സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. സ്റ്റേജിൽനിന്നും ആർട്ടിസ്റ്റിനെ ചുംബിച്ചിറങ്ങിയ ഇവരെ സംഘാടകരിൽ ചിലർ ക്ഷേത്രത്തിന് പുറത്തു കൊണ്ടുവന്നു മർദ്ദിക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. പിന്നീട് നടന്ന പൊരിഞ്ഞ തല്ലിനിടയിൽ സ്റ്റേജിൽ കയറി ആർട്ടിസ്റ്റിനെ ചുംബിച്ച ആളെ ലക്ഷ്യമിട്ട് ആക്
ആലപ്പുഴ : ഉൽസവ പറമ്പിൽ നടന്ന വാക്കേറ്റത്തെ തുടർന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകനായ യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ വലിയകുളം വാർഡിൽ തൈപറമ്പിൽ നൗഷാദിന്റെ മകൻ മുഹ്സിൻ നൗഷാദ് (18) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടോടെ ആലപ്പുഴ ആലിശേരി ദേവി ക്ഷേത്ര പരിസരത്താണ് സംഘട്ടനം നടന്നത്.
ഉൽസവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടി ആസ്വദിക്കാൻ സുഹൃത്തുക്കളുമായെത്തിയാതാണ് മുഹ്സിൻ. കോമഡി ആർട്ടിസ്റ്റ് നെൽസൺന്റെ ഷോ ആസ്വദിക്കുന്നതിനിടയിൽ മുഹ്സിന്റെ സുഹൃത്തുക്കളിലൊരാൾ ആവേശം മൂത്ത് ആർട്ടിസ്റ്റ് നെൽസണെ ചുംബിക്കാൻ ശ്രമിച്ചു. ഇതാണ് സംഭവത്തിന് തുടക്കം.
സ്റ്റേജിലേക്ക് ഓടിക്കയറി സുഹൃത്തിനെ സംഘാടകരിലൊരാൾ തള്ളിയിറക്കാൻ ശ്രമിച്ചതോടെ മുഹ്സിനും സുഹൃത്തുക്കളും പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. സ്റ്റേജിൽനിന്നും ആർട്ടിസ്റ്റിനെ ചുംബിച്ചിറങ്ങിയ ഇവരെ സംഘാടകരിൽ ചിലർ ക്ഷേത്രത്തിന് പുറത്തു കൊണ്ടുവന്നു മർദ്ദിക്കാൻ ശ്രമിച്ചതോടെ കാര്യങ്ങൾ കൈവിട്ടു.
പിന്നീട് നടന്ന പൊരിഞ്ഞ തല്ലിനിടയിൽ സ്റ്റേജിൽ കയറി ആർട്ടിസ്റ്റിനെ ചുംബിച്ച ആളെ ലക്ഷ്യമിട്ട് ആക്രമണത്തിൽ ഏർപ്പെട്ടിരുന്നവരിൽ ആരോ ഒരാൾ സ്‌ക്രൂ ഡ്രൈവർ കൊണ്ട് കുത്താൻ ശ്രമിച്ചു. ഇതിനിടയിൽ കയറിയ മുഹ്സിന് കുത്തേൽക്കുകയായിരുന്നു. വാരിയെല്ലുകൾക്കിടയിലൂടെ ആഴത്തിൽ തുളച്ചു കയറിയ സ്‌ക്രൂ ഡ്രൈവർ മുഹ്സിന്റെ ജീവനെടുത്തു.
ആൾക്കുട്ടത്തിനിടയിൽനിന്നും കുത്തേറ്റ മുഹ്സീനെ സുഹൃത്തുക്കൾ അടുത്തുള്ള ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും അമിത രക്ത സ്രാവത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നെഞ്ചിൽ മാരക മുറിവേറ്റ മുഹ്സിന് വിദഗ്ധ ചികിൽസ അനിവാര്യമായതിനാൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് രാത്രി വൈകി മാറ്റി.
രക്തം വാർന്ന് പൂർണ്ണമായും അവശനിലയിലായ മുഹ്സിന്റെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഉൽസവ പറമ്പിൽ കനത്ത പൊലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ബഹളക്കാരെ അമർച്ച ചെയ്യാൻ കഴിഞ്ഞില്ല. ഇതിനിടെ ആക്രമി സംഘത്തിനുനേരെ പാഞ്ഞടുത്ത പൊലീസിനും പൊരിഞ്ഞ തല്ല് കിട്ടിയതാണ് അറിയുന്നത്.
മർദ്ദനത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇരവുകാട് സ്വദേശികളായ നാലുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്. ആക്രമണം പൂർവ്വവൈരാഗ്യമാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ച മുഹ്സീൻ ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്.
കൊലക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
മുഹ്സീന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഡിവൈഎഫ്‌ഐയും സിപിഎമ്മും സംയുക്തമായി
ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് ആഹ്വനം ചെയ്തു. മരിച്ച മുഹ്സിൻ +2 പഠനം കഴിഞ്ഞ് ബന്ധുവിന്റെ ഹോട്ടലിൽസഹായിയായി പ്രവർത്തിക്കുകയായിരുന്നു.
പിതാവ് നൗഷാദ് ഡ്രൈവർ ആണ്. മാതാവ് നദീറ. സഹോദരൻ മുക്താർ.