- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ കേസ് അന്വേഷിച്ച ഡി വൈ എസ് പി കോടീശ്വരനായെങ്കിൽ പറവൂർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന് ലക്ഷങ്ങളുടെ സ്വത്ത്; ഹരികൃഷ്ണൻ സോളാർ തെളിവുകൾ ശേഖരിച്ചതിന്റെ സൂത്രധാരൻ; പറവൂരിൽ കോടികളുണ്ടാക്കി ബിജോ അലക്സാണ്ടറും; സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക വളർച്ച ഞെട്ടിക്കുന്നത്
കൊച്ചി : തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണ വിധേയരായി സസ്‌പെന്റ് ചെയ്ത രണ്ട് ഡി. വൈ. എസ്. പിമാർക്കുള്ളത് കോടിക്കണക്കിന് രൂപയുടെ വസ്തു വകകൾ. ഡി. വൈ. എസ്. പിമാരായ ഹരികൃഷ്ണൻ, ബിജോ അലക്‌സാണ്ടർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പെരുമ്പാവൂർ ഡി. വൈ. എസ്. പിയായിരുന്ന ഹരികൃഷ്ണൻ സോളാർ കേസും ബിജോ അലക്‌സാണ്ടർ പറവൂർ പീഡനക്കേസും അന്വേഷിച്ചിരുന്നു. ഇരുവരുടെയും അനധികൃത സ്വത്ത് സമ്പാദനം അന്വേഷിച്ച വിജിലൻസ് വകുപ്പുതലത്തിൽ നടപടിക്ക് ആഭ്യന്തരവകുപ്പിൽ ശുപാർശ ചെയ്തിരുന്നു. ഓണത്തിന് മുൻപാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. നേരത്തേ ഇരുവരുടെയും ബന്ധുക്കളുടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേർക്കുമെതിരെ വിജിലൻസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജോ അലക്സാണ്ടറിനെതിരേവിജിലൻസ് സ്‌പെഷ്യൽസെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. തൃപ്പൂണിത്തുറയിൽ എട്ടര സെന്റിൽ 3200 ചതുരശ്
കൊച്ചി : തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണ വിധേയരായി സസ്‌പെന്റ് ചെയ്ത രണ്ട് ഡി. വൈ. എസ്. പിമാർക്കുള്ളത് കോടിക്കണക്കിന് രൂപയുടെ വസ്തു വകകൾ. ഡി. വൈ. എസ്. പിമാരായ ഹരികൃഷ്ണൻ, ബിജോ അലക്‌സാണ്ടർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. പെരുമ്പാവൂർ ഡി. വൈ. എസ്. പിയായിരുന്ന ഹരികൃഷ്ണൻ സോളാർ കേസും ബിജോ അലക്‌സാണ്ടർ പറവൂർ പീഡനക്കേസും അന്വേഷിച്ചിരുന്നു.
ഇരുവരുടെയും അനധികൃത സ്വത്ത് സമ്പാദനം അന്വേഷിച്ച വിജിലൻസ് വകുപ്പുതലത്തിൽ നടപടിക്ക് ആഭ്യന്തരവകുപ്പിൽ ശുപാർശ ചെയ്തിരുന്നു. ഓണത്തിന് മുൻപാണ് വിജിലൻസ് റിപ്പോർട്ട് നൽകിയത്. നേരത്തേ ഇരുവരുടെയും ബന്ധുക്കളുടെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേർക്കുമെതിരെ വിജിലൻസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 46 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജോ അലക്‌സാണ്ടറിനെതിരേ
വിജിലൻസ് സ്‌പെഷ്യൽസെൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
തൃപ്പൂണിത്തുറയിൽ എട്ടര സെന്റിൽ 3200 ചതുരശ്രയടി വിസ്തൃതിയുള്ള വീടിന്റെ നിർമ്മാണത്തിനായി ചെലവഴിച്ച തുകയും ബിജോ അലക്‌സാണ്ടറിന്റെ വരുമാനവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വരുമാനത്തേക്കാൾ 150 ഇരട്ടിയാണത്രേ വീടിനായി ചെലവഴിച്ചത്. പറവൂർ പീഡനക്കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ ബിജോ അലക്‌സാണ്ടർ പഴുതടച്ച അന്വേഷണത്തിലൂടെ പ്രതികളെ പുറത്തു കൊണ്ടുവന്നെങ്കിലും ഇതേ കേസിൽ ഇദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രഹസ്യാന്വേഷണം നടന്നത്.
വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് നടപടിയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. സോളാർ കേസിൽ അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ സ്വത്ത് വിവരങ്ങൾ ഈയിടെ പുറത്തുന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിവൈഎസ്‌പി ബിജോ അലക്‌സാണ്ടറിനെതിരെ എറണാകുളം വിജിലൻസ് യൂണിറ്റ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തത്. ബിജോ അലക്‌സാണ്ടറിന്റെ ഇരുമ്പനത്തെ വീട്, ഹിൽപാലസ് മ്യൂസിയത്തിനു സമീപത്തെ ഓഫിസ് എന്നിവിടങ്ങളിലാണു പരിശോധന നടന്നത്. വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചതായി പരിശോധനയിൽ വ്യക്തമായതോടെയാണു ബിജോ അലക്‌സാണ്ടറിനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രാഥമിക പരിശോധനയിൽ 48 ലക്ഷം രൂപയുടെ അധിക വരുമാനമാണു വിജിലൻസ് കണ്ടെത്തിയത്.
നെടുമ്പാശേരി സ്വർണ കടത്തും പറവൂർ പെൺവാണിഭ കേസ് ഉൾപ്പടെ പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജോ അലക്‌സണ്ടർ. 48,21,120 രൂപയു ടെ അധികാവരുമാനമാണ് വിജിലൻസ് അന്വേഷണ ത്തിൽ കണ്ടെത്താനായത് എന്ന് സമർപ്പിച്ച എഫ്‌ഐആറിൽ പറയുന്നു. ആരോപണവിധേയനായ ബിജോ അലക്‌സണ്ടർക്ക് 20112015 കാലഘട്ടത്തിൽ 31,34,640 രൂപ മാത്രമാണ് അധിക വരുമാനമായി ലഭിക്കാമായിരുന്നുള്ളൂ. എന്നാൽ ഇതേ സമയം 66,50,000 രൂപ യുടെ കണക്കും, 1,35,760 രൂപയുടെ ചിലവും ഉൾപ്പടെ കണ്ടെത്താനായി എന്ന് വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്‌ഐ ആറിൽ പറയുന്നു. അന്വേഷണത്തിൽ കണ്ടെത്തിലൂടെ തുക അരലക്ഷം മാത്രമാണ് എങ്കിലും കോടികൾ വരുമാനം ഈ കാലഘട്ടത്തിൽ സമ്പാദിച്ചതായി ആണ് വിവരം.
പത്തനംതിട്ട കടമ്മനിട്ട സ്വദേശിയാണ് ബിജോ അലക്‌സാണ്ടർ. കണിച്ചുകുളങ്ങര കൂട്ടക്കൊലക്കേസ്, വ്യാജ ടാർബിൽ കുംഭകോണക്കേസ്, പറവൂർ പീഡനക്കേസ് എന്നിവയുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥരിൽ വിജിലൻസ് ഏറ്റവും അധികം സ്വത്തു കണ്ടെത്തിയതു സോളർ കേസ് അന്വേഷിച്ച കെ.ഹരികൃഷ്ണനാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് അദ്ദേഹം. ഹരികൃഷ്ണനേയും സസ്‌പെന്റ് ചെയ്ത് ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. സോളാർ തട്ടിപ്പു കേസിൽ തെളിവുകൾ കൈക്കലാക്കുകയും അതു പിന്നീട് സമർഥമായി ഉപയോഗിക്കുകയും ചെയ്തയാളാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം നേരിടുന്ന പെരുമ്പാവൂർ മുൻ ഡിവൈ.എസ്‌പി ഹരികൃഷ്ണൻ. യു.ഡി.എഫ് സർക്കാർ സോളാർ കേസ് അട്ടിമറിക്കുന്നതിനുള്ള ചുമതല ഏൽപിച്ച ഡിവൈ.എസ്‌പിമാരിൽ പ്രമുഖനാണെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ്. സരിത ഉണ്ടെന്നു പറഞ്ഞ തെളിവുകൾ ഒന്നൊഴിയാതെ ശേഖരിക്കാൻ ഏറ്റവുമധികം വ്യഗ്രത കാണിച്ചതും ഇദ്ദേഹം തന്നെ.
മുൻകേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ മോശമായി പെരുമാറിയെന്ന ആരോപണം സരിത ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട തെളുവുകൾ മുക്കാൻ കൂടെ നിന്നത് ഈ ഉദ്യോഗസ്ഥനാണെന്നാണ് ആരോപണം ഉയർന്നത്. ടീം സോളാറിന്റെ പർച്ചേസ് മാനേജർ തിരുവല്ല തുകലശേരി ഇടക്കുളഞ്ഞിയിൽ മോഹൻദാസിന്റെ കൈയിലാണ് ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ഉണ്ടായിരുന്നതെന്നാണ് സരിത പറഞ്ഞത്. ബിജു രാധാകൃഷ്ണന്റെ ചിറ്റപ്പനാണ് മോഹൻദാസ്. ടീം സോളാറിന്റെ എല്ലാ രഹസ്യവും അറിയാവുന്ന മോഹൻദാസ് സരിതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. തട്ടിപ്പു പുറത്താകുമെന്ന് വന്നതോടെ സരിത തന്നെ മുൻകൈയെടുത്താണ് ഇയാളെ കൊല്ലത്തുള്ള പ്രമുഖ മലയാളി വ്യവസായിയുടെ, ഖത്തറിലെ കമ്പനിയിൽ ജോലി വാങ്ങിക്കൊടുത്തത്. സോളാർ തട്ടിപ്പ് വിവാദം കൊടുമ്പിരിക്കൊള്ളുകയും മുഖ്യമന്ത്രി പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിൽ മോഹൻദാസിനെ ഖത്തറിൽ നിന്നും അന്വേഷണസംഘം വിളിച്ചു വരുത്തുകയുണ്ടായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന ചെങ്ങന്നൂർ ഡിവൈ.എസ്‌പി ഖത്തറിലേക്ക് വിളിച്ച് മോഹൻദാസിനോട് നാട്ടിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം ഇയാൾ നാട്ടിലെത്താൻ മടിച്ചു. ഇതോടെ മോഹൻദാസിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി അന്വേഷണസംഘം നാട്ടിലെത്തിച്ചെന്നാണ് ആരോപണം.
ഇത്തരം പരാതികളെ തുടർന്ന് ഹരികൃഷ്ണന്റെ ഹരിപ്പാടും കായംകുളത്തുമുള്ള വീടുകളിലും പെരുമ്പാവൂരിലെ ഫ്ളാറ്റിലും റെയ്ഡ് നടത്തിയ വിജിലൻസ് സ്‌പെഷ്യൽസെൽ സംഘം വസ്തു ഇടപാടുകളുമായും വരവു ചെലവുമായും ബന്ധപ്പെട്ട നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഹരിപ്പാട് ഹരികൃഷ്ണന് രണ്ടു വീടുകളുണ്ട്. ഇതിൽ ഒന്ന് വാടകയ്ക്കു കൊടുത്തിരിക്കുകയാണ്. കായംകുളം വള്ളിക്കുന്നത്ത് നിർമ്മിച്ച ആഡംബര വസതിക്ക് 75 ലക്ഷം രൂപയാണ് വിജിലൻസ് മതിപ്പുവില കണക്കാക്കിയത്. വള്ളിക്കുന്നത്തെ വീട് ഭാര്യവീട്ടുകാർ പണിതുനൽകിയതെന്നാണ് ഹരികൃഷ്ണൻ നൽകിയ വിശദീകരണം. ചില പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായാണ് ഹരികൃഷ്ണൻ അറിയപ്പെടുന്നത്. സോളാർ കേസിൽ സരിതാ എസ്. നായരെ നടപടിക്രമങ്ങൾ പാലിക്കാതെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരേ ആരോപണങ്ങൾ ഉയർന്നിരുന്നു.
തലശേരിയിൽനിന്ന് എസ്.ഐ: ബിജു ലൂക്കോസിന്റെ നേതൃത്വത്തിൽ സരിത എസ്. നായരെ അറസ്റ്റ് ചെയ്യാൻ പുറപ്പെട്ട പൊലീസ് സംഘത്തെ മറികടന്ന് ഡിവൈ.എസ്‌പി: ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം തിരക്കിട്ട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സരിതയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഉന്നതരുടെ ഒളിക്യാമറാ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ഹരികൃഷ്ണൻ കോടതിയിൽ ഹാജരാക്കാതെ മുക്കിയെന്നും ആരോപണമുണ്ട്.