- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവസ്ത്രനാക്കി മർദ്ദിച്ചു, കല്ലെറിഞ്ഞ് കൊന്നു; മൃതദേഹം വലിച്ചിഴച്ച് ഓടയിൽ ഇട്ടു:മകനും ബന്ധും ചേർന്ന് കണ്ടെത്തിയപ്പോൾ മൃതദേഹം വികൃതം; കശ്മീരിൽ ഡിവൈഎസ്പിയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്
ശ്രീനഗർ: കശ്മീരിൽ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വിവസ്ത്രനാക്കി കല്ലെറിഞ്ഞും മർദ്ദിച്ചും കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊന്നശേഷം അക്രമികൾ മൃതദേഹം നിലത്തൂടെ വലിച്ചിഴച്ച് സമീപത്തുള്ള ഓടയിൽ ഇട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. ഡിവൈ.എസ്‌പി. മുഹമ്മദ് ആയുബ് പണ്ഡിറ്റാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഓടയിൽ വിവസ്ത്രനായി കിടന്ന അച്ഛനെ കണ്ടെത്തിയത് മകനും ബന്ധുവും ചേർന്നാണ്. ശ്രീനഗറിലെ ജാമിയ മസ്ജിത് പ്രദേശത്ത് വച്ച് രാത്രിയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവിടെത്തന്നെയാണ് ഇയാൾ താമസിച്ചിരുന്നത്.അർധരാത്രി മുതൽ സ്ഥലത്തുണ്ടായിരുന്ന പണ്ഡിറ്റ് മോസ്‌കിൽ നിന്നും പുറത്തിറങ്ങിയവരുടെ ചിത്രം പകർത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം മർദ്ദിച്ചത്. ഇതോടെ പരിഭ്രാന്തനായ അദ്ദേഹം സ്വയരക്ഷയ്ക്ക് കൈയിൽ ഇരുന്ന സർവീസ് പിസ്റ്റൽ ഉപയോഗിച്ച് മൂന്ന് വട്ടം നിറയോഴിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. സംഭവം വിവാദമായതോടെ നിരവധ
ശ്രീനഗർ: കശ്മീരിൽ ജനക്കൂട്ടം പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വിവസ്ത്രനാക്കി കല്ലെറിഞ്ഞും മർദ്ദിച്ചും കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊന്നശേഷം അക്രമികൾ മൃതദേഹം നിലത്തൂടെ വലിച്ചിഴച്ച് സമീപത്തുള്ള ഓടയിൽ ഇട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന വിവരം. ഡിവൈ.എസ്‌പി. മുഹമ്മദ് ആയുബ് പണ്ഡിറ്റാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഓടയിൽ വിവസ്ത്രനായി കിടന്ന അച്ഛനെ കണ്ടെത്തിയത് മകനും ബന്ധുവും ചേർന്നാണ്. ശ്രീനഗറിലെ ജാമിയ മസ്ജിത് പ്രദേശത്ത് വച്ച് രാത്രിയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവിടെത്തന്നെയാണ് ഇയാൾ താമസിച്ചിരുന്നത്.അർധരാത്രി മുതൽ സ്ഥലത്തുണ്ടായിരുന്ന പണ്ഡിറ്റ് മോസ്‌കിൽ നിന്നും പുറത്തിറങ്ങിയവരുടെ ചിത്രം പകർത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം മർദ്ദിച്ചത്. ഇതോടെ പരിഭ്രാന്തനായ അദ്ദേഹം സ്വയരക്ഷയ്ക്ക് കൈയിൽ ഇരുന്ന സർവീസ് പിസ്റ്റൽ ഉപയോഗിച്ച് മൂന്ന് വട്ടം നിറയോഴിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവം വിവാദമായതോടെ നിരവധിയാളുകളാണ് വിഘടനവാദികൾക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീർ ജനത പൊലീസിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹുറിയത്ത് ചെയർമാൻ നിർവാസ് ഉമർ ഫറൂഖും മന്യുഷ്യത്ത രഹിതമായ സംഭവത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.ഇതുവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും എസ്‌പി വൈദ് അറിയിച്ചു.