- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികളായ ഇഷ്ടക്കാർക്ക് കൂടി സ്ഥാനക്കയറ്റം ഉറപ്പാക്കാൻ ലിസ്റ്റ് വൈകിപ്പിച്ചു; വരാപ്പുഴ കേസിലെ പ്രതിയും ഉണ്ടെന്ന് കണ്ടെത്തിയത് ലിസ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പ്; ഒടുവിൽ പത്ത് പേരെ ഒഴിവാക്കി 19 സിഐമാരെ മാത്രം ഡിവൈഎസ്പിമാർ ആക്കി സർക്കാർ
തിരുവനന്തപുരം: കുറ്റവാളികളായ ഇഷ്ടക്കാരെക്കൂടി സ്ഥാനക്കയറ്റം നൽകി സുഖിപ്പിക്കാൻ ആഭ്യന്തരവകുപ്പിൽ നടന്ന നീക്കം പൊളിഞ്ഞത് ലിസ്റ്റിൽ വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സസ്‌പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനും ലിസ്റ്റിൽ ഉൾപ്പെട്ടതോടെ. ലിസ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വരാപ്പുഴ കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ജിഎസ് ക്രിസ്പിൻ സാമും പ്രൊമോഷൻ ലിസ്റ്റിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഇത്തരം സ്ഥാനക്കയറ്റങ്ങൾ വിവാദമാകുമെന്ന് കണ്ട് ലിസ്റ്റ് ഒരാവർത്തികൂടി പരിശോധിച്ചശേഷമാണ് പുറത്തിറക്കിയത്. ഇതോടെ പത്തുപേർകൂടി ലിസ്റ്റിൽ നിന്ന് പുറത്താവുകയായിരുന്നു. ഇതോടെ നിലവിൽ 19 സർക്കിൾ ഇൻസ്‌പെക്ടർമാർക്കാണ് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം കിട്ടിയത്. അതേസമയം, ഇതുതന്നെ വകുപ്പുതല സ്ഥാനക്കയറ്റം തീരുമാനിക്കുന്ന സമിതിയെ മറികടന്നാണ് നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പട്ടികയിൽ ക്രിസ്പിൻ സാമും ഉണ്ടെന്നു കണ്ടതോടെ വിവാദം ഒഴിവാക്കാൻ വിവിധ അന്വേഷണം നേരിടുന്ന മറ്റ് ഒൻപതുപേരെയും അദ്ദേഹത്തിനൊപ്പം മാറ്റിനിർത്തുകയായിരുന്നു. ആരോപണവിധേയരായ പലരും സ്വാധ
തിരുവനന്തപുരം: കുറ്റവാളികളായ ഇഷ്ടക്കാരെക്കൂടി സ്ഥാനക്കയറ്റം നൽകി സുഖിപ്പിക്കാൻ ആഭ്യന്തരവകുപ്പിൽ നടന്ന നീക്കം പൊളിഞ്ഞത് ലിസ്റ്റിൽ വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ സസ്‌പെൻഷൻ നേരിട്ട ഉദ്യോഗസ്ഥനും ലിസ്റ്റിൽ ഉൾപ്പെട്ടതോടെ. ലിസ്റ്റ് ഇറങ്ങുന്നതിന് തൊട്ടുമുമ്പാണ് വരാപ്പുഴ കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ജിഎസ് ക്രിസ്പിൻ സാമും പ്രൊമോഷൻ ലിസ്റ്റിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഇത്തരം സ്ഥാനക്കയറ്റങ്ങൾ വിവാദമാകുമെന്ന് കണ്ട് ലിസ്റ്റ് ഒരാവർത്തികൂടി പരിശോധിച്ചശേഷമാണ് പുറത്തിറക്കിയത്. ഇതോടെ പത്തുപേർകൂടി ലിസ്റ്റിൽ നിന്ന് പുറത്താവുകയായിരുന്നു.
ഇതോടെ നിലവിൽ 19 സർക്കിൾ ഇൻസ്‌പെക്ടർമാർക്കാണ് ഡിവൈഎസ്‌പിമാരായി സ്ഥാനക്കയറ്റം കിട്ടിയത്. അതേസമയം, ഇതുതന്നെ വകുപ്പുതല സ്ഥാനക്കയറ്റം തീരുമാനിക്കുന്ന സമിതിയെ മറികടന്നാണ് നൽകിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പട്ടികയിൽ ക്രിസ്പിൻ സാമും ഉണ്ടെന്നു കണ്ടതോടെ വിവാദം ഒഴിവാക്കാൻ വിവിധ അന്വേഷണം നേരിടുന്ന മറ്റ് ഒൻപതുപേരെയും അദ്ദേഹത്തിനൊപ്പം മാറ്റിനിർത്തുകയായിരുന്നു.
ആരോപണവിധേയരായ പലരും സ്വാധീനത്തിലൂടെ സീനിയോരിറ്റി ലിസ്റ്റിൽ കയറിപ്പറ്റിയിരുന്നു. അതിനാൽ ഒഴിവുകളുണ്ടായിട്ടും അർഹരായ സിഐമാർക്കു സർക്കാർ സ്ഥാനക്കയറ്റം നൽകാത്തത് സേനയിലും പുറത്തും കടുത്ത വിമർശനത്തിനു കാരണമായി. ഇത്തരം നടപടികൾക്ക് എതിരെ ഒരു ഉദ്യോഗസ്ഥൻ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതിയും നൽകി. അച്ചടക്ക നടപടി നേരിടുന്നവരെ പതുക്കെ ഒഴിവാക്കി പിന്നാലെ സ്ഥാനക്കയറ്റം നടക്കാനുള്ള നീക്കമാണ് നടന്നത്.
ഡിവൈഎസ്‌പിമാരുടെ 32 ഒഴിവു നിലവിലുണ്ടെന്നും ചില ഉദ്യോഗസ്ഥർ അച്ചടക്ക നടപടി നേരിടുന്നതിനാൽ അതു തീർപ്പാക്കുന്നതുവരെ മറ്റ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സർക്കാർ മനപ്പൂർവം തടഞ്ഞെന്നും ഒരു ഉദ്യോഗസ്ഥൻ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ്അങ്ങനെയിരിക്കെയാണ് ഇഷ്ടക്കാരെ എങ്ങനെയും തിരുകിക്കയറ്റി സ്ഥാനക്കയറ്റം നൽകാൻ നീക്കം നടന്നത്. ഇതോടെ വകുപ്പുതല സ്ഥാനക്കയറ്റ സമിതി വിളിച്ച് ആരോപണവിധേയർക്ക് ഉൾപ്പെടെ എല്ലാവർക്കും സ്ഥാനക്കയറ്റം നൽകാൻ സർക്കാർ ആലോചിച്ചു. എന്നാൽ ആഭ്യന്തര വകുപ്പ് എതിർത്തു. പബ്‌ളിക് സർവീസ് കമ്മിഷൻ പ്രതിനിധി അടക്കം ഇതിനെ എതിർക്കുമെന്നും ഒടുവിൽ ആർക്കും സ്ഥാനക്കയറ്റം ലഭിക്കില്ലെന്നും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും സർക്കാരിനു മുന്നറിയിപ്പു നൽകി.
അതോടെ ഇതൊന്നും പരിഗണിക്കുന്നില്ലെന്ന മട്ടിൽ ഈ സമിതിയെ മറികടന്നു സർക്കാർ ഇവർക്കു നേരിട്ടു സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കാൻ ഒരുങ്ങുകയായിരുന്നു. ഇതിൽ ക്രിസ്പിനും ഉൾപ്പെട്ടു എന്ന് കണ്ടതോടെ സമാന സ്ഥിതിയിൽ അേന്വഷണം നേരിടുകയും ആരോപണം ഉയരുകയും ചെയ്തവരെല്ലാം കുടുങ്ങി. അവരെ ഒഴിവാക്കി 19 പേർക്ക് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചത് അങ്ങനെയാണ്.
ഇപ്പോൾ നൽകപ്പെട്ട സ്ഥാനക്കയറ്റങ്ങൾ സമിതിയുടെ അനുമതി ഇല്ലാതെയാണെങ്കിലും പിന്നീട് എപ്പോഴെങ്കിലും ഡിപിസി യോഗം വിളിച്ചുചേർത്ത് ഈ സ്ഥാനക്കയറ്റങ്ങൾക്ക് സാധുത നൽകാമെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ സർക്കാരും സമാന രീതിയിൽ ഇഷ്ടക്കാർക്ക് പ്രൊമോഷൻ നൽകിയെന്ന ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് ഇത്തരത്തിൽ സ്ഥാനക്കയറ്റം നൽകിയ നാലു സിഐമാരുടെ ഉത്തരവ് പക്ഷേ ഇന്നേവരെ ഡിപിസി യോഗം ചേർന്ന് അംഗീകരിച്ചിട്ടില്ല.
32 ഒഴിവുണ്ടായിരുന്നതിനാൽ വിജിലൻസ്‌ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വകുപ്പുതല അന്വേഷണം നേരിടുന്നവരെയും പട്ടികയിൽ ഉൾപ്പെടുത്തി സ്ഥാനക്കയറ്റം നൽകാനായിരുന്നു ഇക്കുറി നീക്കം ഉണ്ടായത്. മിക്ക ഉദ്യോഗസ്ഥരും പ്രാദേശിക സിപിഎം നേതൃത്വത്തെ സ്വാധീനിച്ചാണ് ഇത്തരം സ്ഥാനക്കയറ്റത്തിനു ശ്രമിച്ചത്. ഇതിനായി മേൽത്തട്ടിലെ ചിലരും ഇടപെടലുകൾ നടത്തി. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയത് എന്നാൽ വാരാപ്പുഴ കസ്റ്റഡി മരണം ഏറെ വിവാദമാകുകയും അതിൽ ഉൾപ്പെട്ട സിഐ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തതോടെയാണ്. അങ്ങനെയാണ് അവസാനനിമിഷം പത്തുപേരെ ഒഴിവാക്കുകയാണ്.
സി.രാജപ്പൻ, എം.ആർ.മധുബാബു, സി.എം.ദേവദാസൻ, എം.ജി.സാബു, ടി.ജി.വിജയൻ, ജി.എസ്.ക്രിസ്പിൻ സാം, പ്രകാശൻ പി.പടന്നയിൽ, ടി.പി.ശ്രീജിത്ത്, അബ്ദുൽ റഹിമാൻ, എം.ഐ.ഷാജി എന്നിവരാണ് ഒഴിവാക്കപ്പെട്ടവർ. ഇതോടൊപ്പം സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നു പരാതി ഉന്നയിച്ച അർഹതപ്പെട്ട സിഐയെയും ഒഴിവാക്കിയെന്നതും ചർച്ചയായിട്ടുണ്ട്. സീനിയോറിറ്റി ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരിനു മുൻപുള്ളവരെ മാത്രം ഡിവൈഎസ്‌പിമാരാക്കിയാണ് ഇദ്ദേഹത്തെ ഒഴിവാക്കാൻ പഴുതു കണ്ടത്. ഇനിയും 13 ഒഴിവു ബാക്കിയുണ്ട് എന്നിരിക്കെയാണ് ഇത്. സ്ഥാനക്കയറ്റം ലഭിച്ച ഡിവൈഎസ്‌പിമാരടക്കം 27 പേരെ മാറ്റി നിയമിച്ചും ഉത്തരവിറങ്ങിയിട്ടുണ്ട്.