- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്ളോഗർമാർ തമ്മിലെ ചേരിപ്പോരും കിടമത്സരവും ശക്തം; ഇ- ബുൾ ജെറ്റ് സഹോദരങ്ങൾ ഇരിട്ടിയിൽ വിളിച്ചു സമ്മേളനം അലങ്കോലമായപ്പോൾ തുടങ്ങിയ കുടിപ്പക; കട്ടക്കലിപ്പിൽ ഇ- ബുൾ ജെറ്റ് സപ്പോർട്ടേഴ്സും; ഹാക്കിങ് ഭീഷണിയിൽ പൊലിസും മോട്ടോർ വാഹന വകുപ്പും: എല്ലാം നിരീക്ഷിച്ച് അന്വേഷകർ
കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്ളോഗർമാർക്കെതിരെ കടുത്ത നടപടി സ്വീകരിച്ച മോട്ടോർവാഹനവകുപ്പും പൊലിസും ഹാക്കിങ് ഭീഷണിയിൽ. മനോനിയന്ത്രണം കൈവിട്ടു ഹാലിളകിയ ബുൾജെറ്റിന്റെ സപ്പോർട്ടെഴ്സിന്റെ ഭാഗത്തു നിന്നും പ്രത്യാക്രമണമുണ്ടാകുമെന്ന ആശങ്കയിൽ സർക്കാർ സംവിധാനങ്ങളുടെ വൈബ് സൈറ്റുകൾ കർശനമായി നിരീക്ഷിച്ചുവരികയാണ്.
ഹാക്കിങ് വഴി സൈബർ യോദ്ധാക്കൾ എന്തെങ്കിലും നാശനഷ്ടം വരുത്തുമോയെന്ന ആശങ്കയിലാണ് ഇരുവകുപ്പുകളും. അത്രശക്തമായ വെല്ലുവിളിയാണ് സോഷ്യൽ മീഡിയയിൽ ബുൾജെറ്റിന്റെ സപ്പോർട്ടെഴ്സ് പൊലിസ്, മോട്ടോർ വാഹനവകുപ്പ് അധികൃതർക്കെതിരെ ഉയർത്തുന്നത്. പരസ്യമായി അക്രമത്തിനു ആഹ്വാനം ചെയ്തതിനും അസഭ്യം പറഞ്ഞതിനും 17 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ബുൾജെറ്റ് സപ്പോർട്ടേഴ്സ് ഇപ്പോഴും കലിപ്പിലാണ്.
ഈ സാഹചര്യത്തിലാണ് സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തുന്നത്. ബുൾജെറ്റിന്റെ സപ്പോർട്ടേഴ്സും യൂട്യൂബ് ചാനലും ഇപ്പോൾ സൈബർ പൊലിസിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ കാലങ്ങളിൽ ഇവർ ചെയ്തുവന്ന വീഡിയോസ് പൊലിസ് പരിശോധിച്ചുവരികയാണ്. ഇതിലെ നിയമലംഘനങ്ങൾ കണ്ടെത്താനാണ് സൈബർ പരിശോധന നടത്തുന്നത്.
ഇതിനിടെയിൽ ഇ-ബുൾ ജെറ്റ്് സഹോദരന്മാരെ പൊലിസും മോട്ടോർവാഹനവകുപ്പും മനഃപൂർവ്വം ഒതുക്കിയതാണെന്ന ആരോപണം വിവിധ കോണുകളിൽനിന്നുയരുന്നുണ്ട്. കണ്ണൂരിലെ കോൺഗ്രസ ് നേതാക്കൾ ഉൾപ്പെടെ ഇവർക്കെതിരെ നടപടിയെടുത്ത രീതി ശരിയായില്ലെന്ന വിമർശനം ഉന്നയിക്കുന്നുണ്ട്. സർക്കാർ വകുപ്പുകൾ അന്യായമായി പ്രവർത്തിച്ചാൽ അതിനെതിരെ എവിടെയും പ്രതികരിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ബുൾ ജെറ്റ് സഹോദരന്മാരുടെ യൂട്യൂബിലെ വളർച്ചയും വരുമാന വർധനവിലും തൊഴിൽപരമായ അസഹിഷ്ണുത പുലർത്തുന്ന മറ്റു ചില വ്ളോഗർമാർ പരാതിക്കു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് ഇവരുടെ സപ്പോർട്ടേഴ്സ് പറയുന്നത്. ഈക്കാര്യം കോടതിയിൽ വ്യക്തമായി അഭിഭാഷൻ ബോധിപ്പിച്ചതു കൊണ്ടാണ് വെറും ഒരു ദിവസം കഴിയുന്നതിനു മുൻപേ ജാമ്യം ലഭിച്ചതെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
നേരത്തെ ചില റിപ്പോർട്ടുകൾ പ്രകാരം ഇബുൾ ജെറ്റിന്റെ നെപ്പോളിയൻ എന്ന വാഹനം മോദിഫിക്കേഷൻ വരുത്തുന്നത് സംബന്ധിച്ച് നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിൽ ചില പരാതികൾക്കു പിന്നിൽ ഇവർക്ക് സമാന്തരമായി പ്രവർത്തിക്കുന്ന വ്ളോഗേർടഴ്സാണെന്നാണ് ബുൾ ജെറ്റ് സഹോദരങ്ങളെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതു സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സോഷ്യൽമീഡിയയിലും ഉയരുന്നുണ്ട്.
ബിഹാറിൽ വർഷങ്ങൾക്കു മുൻപേ നടന്ന ആംബുലൻസ് മോഡലിൽ വാഹനമോടിച്ചതിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും ഇതിന്റെ ഭാഗമാണെന്നാണ് ബുൾജെറ്റ് സഹോദരങ്ങളായ എബിൻ,ലിബിൻ സഹോദരങ്ങളുടെ സപ്പോട്ടേഴ്സ് പറയുന്നത്. ഇവരുടെ ഹെയ്റ്റർമാരായി മറ്റു ചില വ്ളോഗർമാരുണ്ടെന്നും ഇവരാണ് മോടിപിടിച്ച കാരവനായ നെപ്പോളിയന്റെ വീഡിയോ സഹിതം മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയതെന്നാണ് സൂചന.
നേരത്തെ ബുൾജെറ്റ് സഹോദരങ്ങൾ ഒരു കോൺട്രാക്റ്റ് ക്യാരിയേഴ്സിനെ വിമർശിച്ചു കൊണ്ടു സോഷ്യൽ മീഡിയിയിൽ രംഗത്തു വന്നിരുന്നു. ഇവർ തമ്മിലുള്ള അസ്വാരസ്യവും പരാതിക്കു പിന്നിലുണ്ടെന്ന സൂചനയുമുണ്ട്. കഴിഞ്ഞ കുറേക്കാലമായി മലയാളത്തിലെ വ്ളോഗർമാർ തമ്മിൽ ചേരിപ്പോരും കിടമത്സരവും നടന്നുകൊണ്ടരരിക്കുകയാണ്. ഇ- ബുൾ ജെറ്റ് സഹോദരങ്ങൾ ഇരിട്ടിയിൽ വിളിച്ചു ചേർത്ത വ്ളോഗർ മാരുടെ സമ്മേളനവും ചേരിപ്പോരു കാരണം അലങ്കോലപ്പെട്ടിരുന്നു.
ഇതേ സമയം ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന ഇ ബുൾ ജെറ്റ് യൂട്ഊബർമാരായ എബിൻ, ലിബിൻ എന്നിവർക്ക് കണ്ണൂർ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണമെന്നാണ് നിബന്ധന.
ആർടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാൻ തയ്യാറാണെന്ന് ജാമ്യ ഹർജിയിൽ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാൽ പൊതുമുതൽ നശിപ്പിക്കുകയും സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവർക്ക് ജാമ്യം നൽകിയാൽ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ആർടിഒ ഓഫീസിലുണ്ടായ നാശനഷ്ടങ്ങളെത്രയെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. പൊതുമുതൽ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങങ്ങളാണ് യൂട്ഊബർമാർക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്ഊബർമാരുടെ നെപ്പോളിയൻ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി.
മോട്ടോർ വാഹന വകുപ്പ് നിയമത്തിലെ സെക്ഷൻ 53 (1 എ) നിയമ പ്രകാരമാണ് നടപടി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് നിയമങ്ങൾ പാലിക്കാത്തിനുമാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്