- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു; ഓർമയായത് ശങ്കരാഭരണവും സാഗരസംഗമവും സിനിമാലോകത്തിനു നൽകിയ വ്യക്തി
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതിമുത്യം തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാതാവാണ് ഏടിദ നാഗേശ്വര റാവു. വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്നു ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്. നാഗേശ്വര റാവു കലാജീവിതം
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ നിർമ്മാതാവ് ഇ നാഗേശ്വര റാവു അന്തരിച്ചു. ശങ്കരാഭരണം, സാഗര സംഗമം, സ്വാതിമുത്യം തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാതാവാണ് ഏടിദ നാഗേശ്വര റാവു.
വാർദ്ധക്യ സഹജ അസുഖങ്ങളെ തുടർന്നു ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുണ്ട്.
നാഗേശ്വര റാവു കലാജീവിതം തുടങ്ങിയത് നാടകനടനായാണ്. തുടർന്നു സിനിമയിൽ എത്തിയ അദ്ദേഹം നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും തിളങ്ങി. തുടർന്നാണ് നിർമ്മാണ രംഗത്തേക്കു കടക്കുന്നത്.
പൂർണോദയ മൂവി ക്രിയേഷൻസിന്റെ ബാനറിൽ ക്ലാസിക് സിനിമകൾ നിർമ്മിച്ച് 1970-80 കാലഘട്ടത്തിലാണ് അദ്ദേഹം ഏവർക്കും സുപരിചിതനായത്.
Next Story