- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ പി ജയരാജൻ അകത്തോ പുറത്തോ? വ്യവസായ വകുപ്പിലെ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങൾ നൽകാൻ ജയരാജനോട് കോടിയേരി; ഉചിതമായ തീരുമാനമെന്ന് സീതാറാം യെച്ചൂരി; വെള്ളിയാഴ്ച്ചത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പായി രാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്നു
തിരുവനന്തപുരം: വ്യവസായ വകുപ്പിൽ ബന്ധുക്കളെ തിരുകി കയറ്റി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മന്ത്രി ഇ പി ജയരാജന് സ്ഥാനം തെറിക്കുമെന്ന അഭ്യൂഹം ശക്തം. രാജി ആവശ്യം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാകുന്നതിനിടെ സിപിഎമ്മിൽ രാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുകയാണ്. സിപിഐ(എം) കേന്ദ്ര നേതൃത്വവും ഉചിതമായ നടപടിയുണ്ടാകുമെന്ന പറഞ്ഞു കഴിഞ്ഞു. ഇതിനിടെ കണ്ണൂർ ലോബി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജൻ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തന്നെയാകും ഇതിൽ നിർണ്ണായകമാകുക. ജയരാജന്റെ നടപടി വെള്ളിയാഴ്‌ച്ച ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. ഇതിന് മുന്നോടിയായി ഇപി ജയരാജൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലാകൃഷ്ണനുമായി കൂടിക്കാഴ്‌ച്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. വ്യവസായ വകുപ്പിൽ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങൾ നൽകണമെന്ന് കൂടിക്കാഴ്‌ച്ചയിൽ ജയരാജനോട് കോടിയേരി നിർദ്ദേശിച്ചു. കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജയരാജൻ മാദ്ധ്യമങ്ങളോട
തിരുവനന്തപുരം: വ്യവസായ വകുപ്പിൽ ബന്ധുക്കളെ തിരുകി കയറ്റി സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മന്ത്രി ഇ പി ജയരാജന് സ്ഥാനം തെറിക്കുമെന്ന അഭ്യൂഹം ശക്തം. രാജി ആവശ്യം പാർട്ടിക്കുള്ളിലും പുറത്തും ശക്തമാകുന്നതിനിടെ സിപിഎമ്മിൽ രാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുകയാണ്. സിപിഐ(എം) കേന്ദ്ര നേതൃത്വവും ഉചിതമായ നടപടിയുണ്ടാകുമെന്ന പറഞ്ഞു കഴിഞ്ഞു. ഇതിനിടെ കണ്ണൂർ ലോബി കൈവിടില്ലെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജൻ. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം തന്നെയാകും ഇതിൽ നിർണ്ണായകമാകുക.
ജയരാജന്റെ നടപടി വെള്ളിയാഴ്‌ച്ച ചേരുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും. ഇതിന് മുന്നോടിയായി ഇപി ജയരാജൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലാകൃഷ്ണനുമായി കൂടിക്കാഴ്‌ച്ച നടത്തി. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. വ്യവസായ വകുപ്പിൽ നടത്തിയ എല്ലാ നിയമനങ്ങളുടേയും വിശദാംശങ്ങൾ നൽകണമെന്ന് കൂടിക്കാഴ്‌ച്ചയിൽ ജയരാജനോട് കോടിയേരി നിർദ്ദേശിച്ചു. കൂടിക്കാഴ്‌ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി. ബന്ധുനിയമന വിവാദത്തിൽ മന്ത്രിയടക്കമുള്ളവർക്കെതിരെ എന്ത് നടപടി എടുക്കണമെന്ന കാര്യം മറ്റന്നാൾ ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
സർക്കാരിന്റെ പ്രതിച്ഛായ ഒറ്റയടിക്ക് തകർത്ത വിവാദത്തിൽ മന്ത്രി ഇപി ജയരാജനെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതടക്കമുള്ള കാര്യങ്ങൾ മറ്റന്നാൾ നടക്കുന്ന യോഗത്തിൽ പരിഗണിക്കും. 14ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
തിരുത്തൽ പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും വിവാദ നിയമനങ്ങൾ റദ്ദാക്കുന്നതിൽ ഒതുങ്ങുന്നതല്ല നടപടികളെന്നുമാണ് കേന്ദ്ര നേതാക്കൾ സൂചിപ്പിക്കുന്നത്. വിവാദമായിരിക്കുന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
അതേസമയം നിയമനവിവാദം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ ഇതു സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകി. സർക്കാർ അഭിഭാഷകരുടെ നിയമനത്തിലും നേതാക്കളുടെ ബന്ധുക്കൾ കയറിപറ്റിയിട്ടുണ്ടെന്നും പരാതിയിൽ ജോസഫൈൻ കുറ്റപ്പെടുത്തുന്നു. നിയമനവിവാദങ്ങൾ പാർട്ടിയുടേയും സർക്കാരിന്റേയും പ്രതിച്ഛായ മോശമാക്കി. ഇത് ഗൗരവമായി ചർച്ച ചെയ്യണമെന്നാണ് ജോസഫൈന്റെ ആവശ്യം. നിയമന വിവാദത്തിൽ പാർട്ടിക്കുള്ളിൽ ഉയർന്നിരിക്കുന്ന എതിർപ്പാണ് ജോസഫൈന്റെ പരാതിയിലൂടെ പുറത്തുവന്നിരിക്കുന്നത്.
നിയമനവിവാദത്തെയും തിരുത്തൽ നടപടികളെയുംകുറിച്ച് വിശദമായ അവലോകനം അപ്പോൾ നടത്താമെന്നാണ് ഇപ്പോഴുള്ള ആലോചന. നിയമനങ്ങൾ പുനഃപരിശോധിച്ചും ഉത്തരവാദികൾക്കെതിരെ നടപടിയെടുത്തും പാർട്ടിയുടെ വിശ്വാസ്യതയും പ്രതിച്ഛായയും വീണ്ടെടുക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കേന്ദ്രനേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ കേന്ദ്രത്തിൽനിന്ന് ആരെങ്കിലും പങ്കെടുക്കണമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മതിയായ തിരുത്തൽ നടപടികൾ സംസ്ഥാന ഘടകമാണ് സ്വീകരിക്കേണ്ടതെന്നും അതു തൃപ്തികരമല്ലെങ്കിൽ മാത്രമേ തങ്ങളുടെ ഇടപെടലിന്റെ ആവശ്യമുള്ളുവെന്നുമാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച മന്ത്രി ഇപി ജയരാജന്റെ നടപടി പാർട്ടിയെയും എൽഡിഎഫ് സർക്കാരിനെയും വെട്ടിലാക്കിയിരിക്കെയാണ് കൂടുതൽ ബന്ധുനിയമനങ്ങൾ പുറത്തുവരുന്നത്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകൻ പി.കെ.സുധീർ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദ ബന്ധുനിയമന പട്ടികയിൽ ഒന്ന്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജൻ നടത്തിയ പ്രതികരണവും ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. പാർട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.
സുധീർ നമ്പ്യാർക്ക് പുറമെ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകൻ സൂരജ് രവീന്ദ്രനെ കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ് ആനന്ദനെ കിൻഫ്ര അപ്പാരൽ പാർക്ക് എം.ഡിയായും മുൻ എംഎൽഎ. കോലിയക്കോട് കൃഷ്ണൻനായരുടെ മകൻ ഉണ്ണികൃഷ്ണനെ കിൻഫ്ര ജനറൽ മാനേജറായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങൾ റദ്ദാക്കിയിട്ടില്ല. അതിനിടെ, ഗവൺമെന്റ് പ്ലീഡർ നിയമനത്തിലും സിപിഐഎം നേതാക്കളുടെ ബന്ധുക്കൾക്കാണ് മുൻഗണന കിട്ടിയതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായി, ബോധപൂർവം ഏതെങ്കിലും വ്യക്തിക്കോ സംരംഭത്തിനോ അനർഹമായ ആനുകൂല്യം നൽകുന്നതും പൊതുജനസേവകരിൽനിന്ന് അനർഹമായ ആനുകൂല്യങ്ങൾ നേടുന്നതും അഴിമതിയാണെന്നാണ് പാർട്ടിയുടെ പ്രഖ്യാപിത നിലപാട്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ഇത്തരം വിവാദങ്ങളിൽ നിയമനടപടിക്ക് പുറമെ മന്ത്രിമാരുടെ രാജിയും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജയരാജൻ മന്ത്രിസഭയിൽ തുടരുന്നത് പാർട്ടിയുടെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന വിമർശനത്തിനിടയാക്കും.
ബന്ധുനിയമന വിവാദത്തിൽ എന്തു ചെയ്യണമെന്ന കാര്യത്തിൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് ആശയക്കുഴപ്പമുണ്ട്. അതേസമയം വിജിലൻസ് അന്വേഷണവും ഇ പി ജയരാജനെതിരെ ഉണ്ടാകുമെന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ രാജി ആവശ്യം ഉന്നയിച്ച് പ്രതിപക്ഷവും രംഗത്തുവരുമെന്നത് ഉറപ്പാണ്. ഇതോടെ സിപിഐ(എം) കടുത്ത പ്രതിസന്ധിയാണ് പെട്ടിരിക്കുന്നത്.



