തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ പി ജയരാജൻ രാജിവച്ചു. രാജിക്കത്ത് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അദ്ദേഹം കൈമാറി. ഇന്ന് ചേർന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ അദ്ദേഹം രാജിസന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസായ വകുപ്പിന് കീഴിലെ കെഎസ്‌ഐഇയിൽ എംഡിയായി പി കെ ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാറെ നിയമിച്ച നടപടിയാണ് കടുത്ത വിമർശനത്തിന് ഇടയാക്കിയത്. അണികൾ പോലും കൈവിട്ട ഇ പി ജയരാജനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലും കടുത്ത വിർശനം ഉയർന്നു. മുഖ്യമന്ത്രയുടെ പിന്തുണയും ലഭിക്കാതെ വന്നതോടെയാണ് ഇ പി ജയരാജൻ രാജിവച്ചത്.

ബന്ധു നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനഘടകം തന്നെ നടപടികൾ കൈക്കൊള്ളട്ടെ എന്ന് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വ്യക്തമാക്കിയതോടെ കർശന നടപടികൾ ജയരാജനെതിരെ നടപടി ഉണ്ടാകുമെന്ന കാര്യം ഉറപ്പായിരുന്നു. ഇന്നലെ മുഖ്യമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്വജനപക്ഷ പാതം തടയാനായി നിയമനിർമ്മാണം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. ബന്ധുനിയമന ആരോപണത്തിൽ ജയരാജനെതിരെ അന്വേഷണം  നടത്താൻ വിജിലൻസ് തീരുമാനവും കൈക്കൊണ്ടിരുന്നു. ബന്ധു നിയമനത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജനും വ്യവസായ വകുപ്പ് സെക്രട്ടറിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയിലുമാണ്. ഇതിനിടെയാണ് ജയരാജൻ രാജിവച്ചിരിക്കുന്നത്.

മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്റെ രാജിയിലൂടെ അഴിമതിക്കെതിരായ സിപിഐഎമ്മിന്റെയും പിണറായി മന്ത്രിസഭയുടെയും വാക്കും പ്രവൃത്തിയും ഒന്നുതന്നെയെന്ന് തെളിയിയിക്കുന്നതായി സിപിഐ(എം) നേതാക്കൽ ചോദിച്ചു. ഇ പി ജയരാജന്റെ രാജിക്കാര്യം വിശദീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ണൻ എകെജി സെന്ററിൽ വാർത്താസമ്മേളനം നടത്തി അറിയിച്ചു.

ഇ പി ജയരാജന്റെ ഭാര്യാസഹോദരിയായ പികെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിങ് ഡയറക്ടറാക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ജയരാജന്റെ ജ്യേഷ്ടന്റെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെ കണ്ണൂർ ക്ലേ ആൻഡ് സിറാമിക്‌സിൽ ജനറൽ മാനേജർ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു. ഈ നിയമനങ്ങൾ കടുത്ത പ്രതിഷേധങ്ങൾക്ക് വ!ഴിവച്ചതോടെ സുധീരിന്റെ നിയമനം റദ്ദാക്കി . ഈ നിയമനം തെറ്റാണെന്ന് ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജൻ സമ്മതിച്ചതായി കോടിയേരി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രാജിവയ്ക്കാൻ അനുവദിക്കണമെന്ന് ജയരാജൻ അഭ്യർത്ഥിക്കുകയും അതിനു പാർട്ടി സെക്രട്ടറിയേറ്റ് അനുമതി നൽകുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.

ദീപ്തി നിഷാദ് കഴിഞ്ഞ ദിവസം രാജിവക്കുകയും ചെയ്തു. എന്നാൽ ഈ നടപടികൾകൊണ്ടുമാത്രം സർക്കാരിന്റെ പ്രതിഛായക്ക് നേരിട്ട നഷ്ടം നികത്താനാകില്ലെന്ന നിഗമനത്തിലായിരുന്നു പാർട്ടിയും സർക്കാരും. സിപിഐഎം ജനറൽ സ,െക്രട്ടറി സീതാറാം യച്ചൂരി പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഇക്കാര്യത്തിൽ കടുത്ത നടപടി വേണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് വ്യവസായവകുപ്പിലെ മുഴുവൻ നിയമനങ്ങളുടെയും വിവരങ്ങൾ കൈമാറാൻ ജയരാജനുമായുള്ള ചർച്ചയിൽ കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

തുടർന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ ഘടകക്ഷി മന്ത്രിമാർ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയതു. ജയരാജന്റെ നടപടി അഴിമതി നിരോധന നിയമപ്രകാരം ചോദ്യം ചെയ്യപ്പെടാവുന്നതാണെന്ന നിലപാട് വിജിലൻസ് ഡയറക്ടർ മുന്നോട്ടുവയ്ക്കുകയും ചെയ്തു. കോടതിയുടെ മുന്നിലും വിഷയമെത്തി. ഈ സാഹചര്യത്തിലാമ് പാർട്ടിക്കും സർക്കാരിനും താൻ മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ രാജി വയ്ക്കാൻ തയ്യാറാണെന്ന് ജയരാജൻ അറിയിച്ചത്.