- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് ആക്കി; സ്വകാര്യ സ്ഥാപനങ്ങൾക്കും ഓൺലൈൻ വിസാ സൗകര്യമായി
റിയാദ്: തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് ആക്കിയതായി തൊഴിൽ മന്ത്രി ഡോ. മഫാർജി അൽ ഹാഖ്ബാനി അറിയിച്ചു. ഇതിന്റെ ഭാഗമായി നിതാഖാത് കാര്യക്ഷമമായി നടപ്പാക്കിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വിസാ സൗകര്യം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മന്ത്രി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച മുതൽ തൊഴിൽ മന്ത്രാലയത്തിന്റെ സ
റിയാദ്: തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് ആക്കിയതായി തൊഴിൽ മന്ത്രി ഡോ. മഫാർജി അൽ ഹാഖ്ബാനി അറിയിച്ചു. ഇതിന്റെ ഭാഗമായി നിതാഖാത് കാര്യക്ഷമമായി നടപ്പാക്കിയ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വിസാ സൗകര്യം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മന്ത്രി പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായറാഴ്ച മുതൽ തൊഴിൽ മന്ത്രാലയത്തിന്റെ സേവനങ്ങൾ ഇലക്ട്രോണിക് ആക്കിയതിനു പിന്നാലെ നിതാഖാത് വ്യവസ്ഥയിലെ പ്ലാറ്റിനം, ഉയർന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങൾക്കാണ് ഓൺലൈൻ വിസാ ലഭിക്കുക. സ്ഥാപനത്തിന് അർഹമായ വിസയുടെ എണ്ണം പരിശോധിക്കാനും ഓൺലൈൻ വഴി അപേക്ഷിച്ച് വിസ കൈപ്പറ്റാനും സ്വകാര്യ സ്ഥാപനങ്ങൾക്ക് പുതിയ സംവിധാനത്തിലൂടെ സാധിക്കും. നിബന്ധനകൾക്ക് വിധേയമായാണ് ഓൺലൈൻ വിസ ആനുകൂല്യം ലഭിക്കുക.
വേതനസുരക്ഷ നിയമം നടപ്പാക്കിയിരിക്കുക, തൊഴിൽ പരിശോധനയിൽ സ്ഥാപനത്തിനെതിരെ പരാമർശങ്ങൾ ഇല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകൾ. നിബന്ധനകൾ പാലിച്ച സ്ഥാപനങ്ങൾക്ക് വേഗത്തിലും നീതിപരമായും വിസ ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഓൺലൈൻ വിസ അനുവദിച്ച ശേഷം ഉപയോഗിച്ചില്ലെങ്കിൽ റദ്ദ് ചെയ്യാനും ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ സ്ഥാപനം റദ്ദ് ചെയ്ത വിസകൾ പിന്നീട് ഓൺലൈൻ വഴി എടുക്കാം.