- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ-കോമേഴ്സ് ഉത്പന്നങ്ങൾക്ക് പ്രവേശനനികുതി ഏർപ്പെടുത്തി ഗുജറാത്ത്; ആമസോണും ഫ്ളിപ്കാർട്ടും അടയ്ക്കേണ്ടത് 125 കോടി രൂപ; ഡിസ്കൗണ്ട് നല്കി പൊളിഞ്ഞു നിൽക്കുന്ന കമ്പനികൾക്കു ബാധ്യത കൂടുന്നു
ഗാന്ധിനഗർ: ഇന്റർനെറ്റിലൂടെ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തി ഗുജറാത്ത് സർക്കാരും. പ്രവേശനനികുതിയെന്ന പേരിൽ ആറു മുതൽ 12 വരെ ശതമാനം വരെ തുകയാണ് സംസ്ഥാനം ഈടാക്കുന്നത്. അതേസമയം, സംസ്ഥാനങ്ങൾ പ്രവേശനനികുതി ഈടാക്കിത്തുടങ്ങിയത് ലാഭത്തിൽ വലിയ കുറവുണ്ടാക്കുന്നതായി ഈ-കൊമേഴ്‌സ് കമ്പനികളും പറയുന്നു. ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരേ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമാകുകയായിരുന്നു. നികുതി ഈടാക്കുന്നതിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്നു വ്യക്തമാക്കി ഈ മാസം ആദ്യം കോടതി ഉത്തരവു പുറപ്പെടുവിച്ചു. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വാണിജ്യ കമ്പനികൾ ഏതാണ് 125 കോടി രൂപ ഈ വർഷം ഗുജറാത്ത് സർക്കാരിന് പ്രവേശനനികുതി ഇനത്തിൽ അടയ്‌ക്കേണ്ടിവരും. ഇതിൽ 102 കോടി ഇതുവരെ ലഭിച്ചതായി സംസ്ഥാന വാണിജ്യനികുതി വകുപ്പ് വ്യക്തമാക്കി. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ചിൽ നികുതി 125 കോടി കവിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രവേശനനികുതി നല്‌കേണ്ടിവരുന്നത് തങ്ങളുടെ ലാഭത്തിൽ ഗണ്യമായ കുറവ് ഉണ്ടാ
ഗാന്ധിനഗർ: ഇന്റർനെറ്റിലൂടെ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തി ഗുജറാത്ത് സർക്കാരും. പ്രവേശനനികുതിയെന്ന പേരിൽ ആറു മുതൽ 12 വരെ ശതമാനം വരെ തുകയാണ് സംസ്ഥാനം ഈടാക്കുന്നത്. അതേസമയം, സംസ്ഥാനങ്ങൾ പ്രവേശനനികുതി ഈടാക്കിത്തുടങ്ങിയത് ലാഭത്തിൽ വലിയ കുറവുണ്ടാക്കുന്നതായി ഈ-കൊമേഴ്‌സ് കമ്പനികളും പറയുന്നു.
ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരേ കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി പ്രതികൂലമാകുകയായിരുന്നു. നികുതി ഈടാക്കുന്നതിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്നു വ്യക്തമാക്കി ഈ മാസം ആദ്യം കോടതി ഉത്തരവു പുറപ്പെടുവിച്ചു.
ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വാണിജ്യ കമ്പനികൾ ഏതാണ് 125 കോടി രൂപ ഈ വർഷം ഗുജറാത്ത് സർക്കാരിന് പ്രവേശനനികുതി ഇനത്തിൽ അടയ്‌ക്കേണ്ടിവരും. ഇതിൽ 102 കോടി ഇതുവരെ ലഭിച്ചതായി സംസ്ഥാന വാണിജ്യനികുതി വകുപ്പ് വ്യക്തമാക്കി. സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ചിൽ നികുതി 125 കോടി കവിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
പ്രവേശനനികുതി നല്‌കേണ്ടിവരുന്നത് തങ്ങളുടെ ലാഭത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കുന്നതായി ഫ്‌ളിപ്കാർട്ടിലെ ഒരുദ്യോഗസ്ഥൻ വെളിപ്പെടുത്തി. എത്ര തുകയാണ് ഈ കമ്പനി നികുതിയിനത്തിൽ അടച്ചതെന്നു വ്യക്തമല്ല. അതേസമയം ആമസോൺ കമ്പനി 40 മുതൽ 50 വരെ കോടി രൂപ അടച്ചതായി റിപ്പോർട്ടുണ്ട്. ഇരു കമ്പനികളും ഇതുവരെ ഈ നികുതി തങ്ങളുടെ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നില്ല.
2016 മാർച്ചിന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ആമസോൺ കമ്പനി 3,572 കോടി രൂപയും ഫ്‌ളിപ്കാർട്ട് കമ്പനി 2,306 കോടി രൂപയും നഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്. ഉപഭോക്താക്കൾക്കു നല്കുന്ന വൻ ഡിസ്‌കൗണ്ടാണ് കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നത്.