- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് നിരോധനം ചാകരയായി പേടിഎമ്മിനും ഇ വാലറ്റുകൾക്കും; രാജ്യത്തെ ഓൺലൈൻ പണമിടപാടുകളിൽ ആയിരം ശതമാനം വരെ വർധന; റുപേ കാർഡുകൾ ഉപയോഗിച്ചുള്ള പ്രതിദിന ഇടപാടുകൾ 16 ലക്ഷമായി; ഇ വാലറ്റുകൾ 191 കോടിയും; കള്ളപ്പണത്തിലെ അവകാശവാദം വെടിഞ്ഞ് ഡിജിറ്റൽ വാദവുമായി കേന്ദ്രം
ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രസർക്കാർ പറഞ്ഞിരുന്നത് കള്ളപ്പണക്കാരെ ചെറുക്കാനുള്ള സുപ്രധാന ചുവടുവെയ്‌പ്പാണ് ഇതെന്നാണ്. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ പൊല്ലാപ്പിലാകുമെന്ന് വ്യക്തമായതോടെ കേന്ദ്രം ചുവടു മാറ്റിതുടങ്ങി. ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്തായാലും നോട്ട് നിരോധനം പേടിഎമ്മിനും ഇവാലറ്റുകൾക്കും ഗുണകരമായി മാറിയെന്നത് ഒരു വസ്തുകയാണ്. പ്ലാസ്റ്റിക് മണിയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതോടെ കേന്ദ്രം ഈ വിഷയത്തിൽ അവകാശവാദവുമായി രംഗത്തെത്തി. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ ഓൺലൈൻ പണമിടപാടുകളിൽ 400 മുതൽ 1000 ശതമാനം വരെ വർധനയുണ്ടായതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടുമുതൽ ഇന്നുവരെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ 400 മുതൽ 1000 ശതമാനം വരെ ഉയർന്നിട്ടുണ്ട്. മാസ്റ്റർ, വിസാ കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല രവിശങ്കർ പ്രസാദ് പറഞ്ഞു. ഇവാലറ്റുകളിലൂടെയുള്ള പണമി
ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോൾ കേന്ദ്രസർക്കാർ പറഞ്ഞിരുന്നത് കള്ളപ്പണക്കാരെ ചെറുക്കാനുള്ള സുപ്രധാന ചുവടുവെയ്‌പ്പാണ് ഇതെന്നാണ്. എന്നാൽ, ഇപ്പോൾ സ്ഥിതിഗതികൾ പൊല്ലാപ്പിലാകുമെന്ന് വ്യക്തമായതോടെ കേന്ദ്രം ചുവടു മാറ്റിതുടങ്ങി. ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്നാണ് ഇപ്പോഴത്തെ അവകാശവാദം. എന്തായാലും നോട്ട് നിരോധനം പേടിഎമ്മിനും ഇവാലറ്റുകൾക്കും ഗുണകരമായി മാറിയെന്നത് ഒരു വസ്തുകയാണ്. പ്ലാസ്റ്റിക് മണിയുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതോടെ കേന്ദ്രം ഈ വിഷയത്തിൽ അവകാശവാദവുമായി രംഗത്തെത്തി.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനുശേഷം രാജ്യത്തെ ഓൺലൈൻ പണമിടപാടുകളിൽ 400 മുതൽ 1000 ശതമാനം വരെ വർധനയുണ്ടായതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. നവംബർ എട്ടുമുതൽ ഇന്നുവരെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ 400 മുതൽ 1000 ശതമാനം വരെ ഉയർന്നിട്ടുണ്ട്. മാസ്റ്റർ, വിസാ കാർഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല രവിശങ്കർ പ്രസാദ് പറഞ്ഞു.
ഇവാലറ്റുകളിലൂടെയുള്ള പണമിടപാടുകൾ ദിനംപ്രതി 17 ലക്ഷമായിരുന്നത് 63 ലക്ഷമായി ഉയർന്നു. ഇവാലറ്റുകളിലൂടെ അനുദിനം 52 കോടി രൂപയുടെ പണമിടപാടുകൾ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 191 കോടി രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. റുപേ (Rupay) കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രതിദിനം 3.85 ലക്ഷം എന്നതിൽനിന്ന് 16 ലക്ഷമായി ഉയർന്നു. അതുവഴി 39.17 കോടി രൂപയുടെ പ്രതിദിന ഇടപാടുകൾ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 236 കോടി രൂപയുടെ ഇടപാടുകളാണ് നടക്കുന്നത്. യുപിഐ ഇടപാടുകളുടെ എണ്ണം 3721ൽനിന്ന് 48,000 ആയി ഉയർന്നു. ഇതുവഴി 1.93 കോടിയുടെ ഇടപാടുകൾ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് നടക്കുന്നത് 15 കോടി രൂപയുടെ ഇടപാടുകളാണെന്നും മന്ത്രി വെളിപ്പെടുത്തി.
ഡിജിറ്റൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ടെലിവിഷൻ ചാനലും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഡിജിശാല' എന്ന പേരിലുള്ള ഈ ചാനൽ ദൂരദർശൻ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്. 'കാഷ്‌ലെസ്ഇന്ത്യ' എന്ന പേരിലായിരിക്കും വെബ്‌സൈറ്റ് ജനങ്ങൾക്ക് ലഭ്യമാകുക.
ഡിജിറ്റൽ പണമിടപാട് വർധിക്കുന്നതിലൂടെ മുഴുവൻ പണത്തിനും നികുതി ലഭിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. കൂടുതൽ പണം ബാങ്കുകളിലേക്കെത്തുന്നതോടെ മികച്ച ജനക്ഷേമ പദ്ധതികൾ രൂപീകരിക്കുന്നതിന് സർക്കാരിനും അവസരം ലഭിക്കും മന്ത്രി പറഞ്ഞു.
ഭീകരവാദികൾക്കുള്ള സഹായമെന്ന നിലയിൽ എത്രത്തോളം കള്ളപ്പണമാണ് ഒഴുകുന്നതെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇത് ഏകദേശം 400 കോടി രൂപ വരുമെന്നാണ് സർക്കാരിന്റെ കണക്കെന്നും മന്ത്രി പറഞ്ഞു.