- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ചുവപ്പുനാടയുടെ പ്രധാന അടയാളം പൊളിച്ചടുക്കി മോദി സർക്കാർ; 31 രാജ്യങ്ങൾക്കുകൂടി ഇ-വിസ; മിക്ക രാജ്യങ്ങളിൽ നിന്നും ഇനി ഓൺലൈൻ വിസ സാധ്യം
ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തിയിരുന്ന പ്രധാന അടയാളങ്ങളിൽ ഒന്നായിരുന്നു വിസ അപേക്ഷ. ഇംഗ്ലീഷ് പോലും അറിയാതെ എംബസ്സിയുടെ ഡൽഹി ബാബുമാർ മണിക്കൂറുകളോളം അനാവശ്യമായി വിദേശികളെ പിടിച്ചുനിർത്തിയാണ് വിസ അപേക്ഷ കൈകാര്യം ചെയ്തിരുന്നത്. ഇത്തരം ഇടപാടുമൂലം വിദേശികൾ ഇന്ത്യയിലേയ്ക്ക് വരാൻ പോലും മടിച്ചിരുന്ന കാലം ഉണ്ട്. മന്മോഹൻ സർക
ലോകത്തിന് മുമ്പിൽ ഇന്ത്യയെ നാണം കെടുത്തിയിരുന്ന പ്രധാന അടയാളങ്ങളിൽ ഒന്നായിരുന്നു വിസ അപേക്ഷ. ഇംഗ്ലീഷ് പോലും അറിയാതെ എംബസ്സിയുടെ ഡൽഹി ബാബുമാർ മണിക്കൂറുകളോളം അനാവശ്യമായി വിദേശികളെ പിടിച്ചുനിർത്തിയാണ് വിസ അപേക്ഷ കൈകാര്യം ചെയ്തിരുന്നത്. ഇത്തരം ഇടപാടുമൂലം വിദേശികൾ ഇന്ത്യയിലേയ്ക്ക് വരാൻ പോലും മടിച്ചിരുന്ന കാലം ഉണ്ട്. മന്മോഹൻ സർക്കാരാണ് ഇതിന് മാറ്റം വരുത്തി തുടങ്ങിയത്. വിഎഫ്എസ് പോലെയുള്ള സ്വകാര്യ പ്രൊഫഷണൽ ഏജൻസികൾക്ക് കൈമാറി യുപിഎ സർക്കാരിന്റെ കാലത്ത് മാറ്റം തുടങ്ങി. മോദി സർക്കാർ പക്ഷേ ഒരു പടി കൂടി കടന്നു ഇവിസ പദ്ധതിയുമായി രംഗത്ത്. ഇതുവഴി ഇന്ത്യയുടെ അന്തസ് പതിന്മടങ്ങാണ് ഉയർന്നത്.
ബജറ്റ് പ്രസംഗത്തിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി കൂടുതൽ രാജ്യങ്ങൾക്ക് ഇ-ടൂറിസ്റ്റ് വിസ ഏർപ്പെടുത്തുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ച് പുതിയതായി 37 രാജ്യങ്ങൾക്കാണ് ഈ സമ്പ്രദായം ഏർപ്പെടുത്തുന്നത്. വെള്ളിയാഴ്ച ഇത് നിലവിൽ വരുന്നതോടെ ഇ-വിസ സൗകര്യം 150 രാജ്യങ്ങളിലേക്ക് വർധിക്കും.
അൽബേനിയ, ഓസ്ട്രിയ, ബോസ്‌നിയ ഹെർസഗോവിന, ബോട്‌സ്വാന, ബ്രൂണെ, ബൾഗേറിയ, കേപ്പ് വെർദെ, ഐവറി കോസ്റ്റ്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്, എരിത്രിയ, ഗാബോൺ, ഗാംബിയ, ഘാന, ഗ്രീസ്, ഗിനി, ഐസ്‌ലൻഡ്, ലെസോത്തോ, ലൈബീരിയ, മഗഗസ്സ്‌കർ, മലാവി, മോൾഡോവ, നമീബിയ, റുമാനിയ, സാൻ മാറിനോ, സെനഗൽ, സെർബിയ, സ്ലോവാക്യ, സൗത്ത് ആഫ്രിക്ക, സ്വാസിലൻഡ്, സ്വിറ്റ്‌സർലൻഡ്, തജിക്കിസ്താൻ, ട്രിനിഡാഡ് ആൻഡ് ടുബാഗോ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളെയാണ് ഇ-വിസ പദ്ധതിയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് കൂടുതൽ രാജ്യങ്ങളെ ഇ-ടൂറിസ്റ്റ് വിസയിൽ ഉൾപ്പെടുത്തുമെന്ന് അരുൺ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചത്. അത് പാലിക്കാൻ അടുത് ബജറ്റോളം കാത്തിരിക്കേണ്ടിവന്നു എന്നുമാത്രം. 2014 നവംബർ ഏഴിനാണ് ഇ-ടൂറിസ്റ്റ് വിസ കേന്ദ്രം ആദ്യമായി നടപ്പാക്കുന്നത്. ഇതുവരെ 113 രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്ക് രാജ്യത്തെ ഒമ്പത് വിമാനത്താവളങ്ങളിൽ ഇതിന്റെ സേവനം ലഭ്യമായിരുന്നു.
ഇ-ടൂറിസ്റ്റ് വിസ നിലവിൽ വന്നശേഷം ഇതുവരെ ഏഴര ലക്ഷത്തോളം സഞ്ചാരികൾ ഇതിന്റെ പ്രയോജനം ഉപയോഗിച്ചിട്ടുണ്ട്. പ്രതിദിനം 3500-ഓളം സഞ്ചാരികളാണ് ഇ-ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തുന്നത്.