- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസ കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞ് ഇനിയും ഇന്ത്യയിലേക്ക് വരാതിരിക്കരുത്; ഗൾഫ്-ആഫ്രിക്കൻ രാഷ്ട്രങ്ങൾ ഉൾപ്പടെ 36 രാജ്യങ്ങൾ കൂടി ഇ-വിസ പരിധിയിൽ; 186 രാഷ്ട്രങ്ങൾക്ക് ഇ-വിസയായി
ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടുന്ന മറ്റൊരു നടപടി കൂടി കേന്ദ്ര സർക്കാർ പൂർത്തിയാക്കി. ഇ-വിസ പദ്ധതിയുടെ വിജയം കൂടുതൽ രാഷ്ട്രങ്ങളിലേക്ക് ഇ-വിസ നടപ്പിലാക്കാൻ സർക്കാരിന് ധൈര്യം പകരുന്നു. ഇറ്റലി, ഇറാൻ, ഈജിപ്ത്. നൈജീരിയ തുടങ്ങി 36 രാഷ്ട്രങ്ങളിലെ പൗരന്മാർക്കുകൂടി ഇ-വിസ സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്. 36 പുതിയ രാഷ്ട്രങ്ങളെക്കൂടി ഇ-വിസ പരിധിയിൽ കൊണ്ടുവരാനുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കുകയാണെങ്കിൽ ഇ-വിസ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം 186 ആയി ഉയരും. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെ പൗരന്മാർക്കും ഇ-വിസയിൽ ഇന്ത്യയിലേക്കെത്താനാകും. ഗൾഫ്-ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് ഇത്തവണ മുൻഗണന നൽകിയിട്ടുള്ളത്. ഇറാൻ, ഈജിപ്ത്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, മാലെദ്വീപ്, ഇറ്റലി, നൈജീരിയ, തുർക്കി, എത്യോപ്യ, കസാഖ്‌സ്താൻ, മോറോക്കോ എന്നിവ പുതിയതായി പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന രാജ്യങ്ങളിലുണ്ട്. 2013 നവംബറിലാണ് ഓൺലൈൻ വിസ സമ്
ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടുന്ന മറ്റൊരു നടപടി കൂടി കേന്ദ്ര സർക്കാർ പൂർത്തിയാക്കി. ഇ-വിസ പദ്ധതിയുടെ വിജയം കൂടുതൽ രാഷ്ട്രങ്ങളിലേക്ക് ഇ-വിസ നടപ്പിലാക്കാൻ സർക്കാരിന് ധൈര്യം പകരുന്നു. ഇറ്റലി, ഇറാൻ, ഈജിപ്ത്. നൈജീരിയ തുടങ്ങി 36 രാഷ്ട്രങ്ങളിലെ പൗരന്മാർക്കുകൂടി ഇ-വിസ സൗകര്യം ഏർപ്പെടുത്താനാണ് സർക്കാർ ഒരുങ്ങുന്നത്.
36 പുതിയ രാഷ്ട്രങ്ങളെക്കൂടി ഇ-വിസ പരിധിയിൽ കൊണ്ടുവരാനുള്ള ശുപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. അനുമതി ലഭിക്കുകയാണെങ്കിൽ ഇ-വിസ പരിധിയിൽ വരുന്ന രാജ്യങ്ങളുടെ എണ്ണം 186 ആയി ഉയരും. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെ പൗരന്മാർക്കും ഇ-വിസയിൽ ഇന്ത്യയിലേക്കെത്താനാകും.
ഗൾഫ്-ആഫ്രിക്കൻ രാജ്യങ്ങൾക്കാണ് ഇത്തവണ മുൻഗണന നൽകിയിട്ടുള്ളത്. ഇറാൻ, ഈജിപ്ത്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ, മാലെദ്വീപ്, ഇറ്റലി, നൈജീരിയ, തുർക്കി, എത്യോപ്യ, കസാഖ്‌സ്താൻ, മോറോക്കോ എന്നിവ പുതിയതായി പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനുദ്ദേശിക്കുന്ന രാജ്യങ്ങളിലുണ്ട്.
2013 നവംബറിലാണ് ഓൺലൈൻ വിസ സമ്പ്രദായം ആവിഷ്‌കരിക്കുന്നത്. കൂടുതൽ കൂടുതൽ രാജ്യങ്ങളെ ഇതിന്റെ പരിധിയിലേക്ക കൊണ്ടുവരുന്ന നടപടി അതിവേഗത്തിലാണ് മുന്നേറുന്നത്. വിനോദ സഞ്ചാരികൾക്ക് കൂടുതൽ സ്വീകാര്യമായതിനാൽ ഇ-വിസയുടെ പ്രധാന്യം നാൾക്കുനാൾ ഏറിവരികയാണ്.
2016 ജനുവരി മുതൽ ജൂൺവരെയുള്ള കാലയളവിൽ ഇ-ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തിയ സഞ്ചാരികളുടെ എണ്ണം 4,71,909 ആണ്. 2015-ൽ ഇതേ കാലയളവിൽ എത്തിയത് 1,26, 214 പേരും. ഇ-വിസ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഒരുവർഷം കൊണ്ടുണ്ടായ വർധന 273.9 ശതമാനം!
2015 ജൂൺ വരെയുള്ള കാലയളവിൽ 76 രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമായിരുന്നു ഇ-വിസയുടെ സേവനം ലഭ്യമായിരുന്നത്. ഇക്കൊല്ലം ഫെബ്രുവരിയോടെ അത് 150 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഇ-വിസ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇങ്ങനെയൊരു കുതിച്ചുചാട്ടമുണ്ടായത്.