- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ബ്ലാങ്ക് പേജുകൾ വേണം; ആറുമാസത്തെ വാലിഡിറ്റി വേണം; തൊഴിൽ വിവരം അടക്കം ചോദിക്കുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തണം; 30 ദിവസത്തിനകം മടങ്ങണം; ബ്രിട്ടീഷ് പാസ്പോർട്ട് ഉള്ളവർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-വിസ എടുക്കാൻ അറിയേണ്ട കാര്യങ്ങൾ
ഹോളിഡേ ആഘോഷിക്കാൻ നിരവധി ബ്രിട്ടീഷുകാരാണ് വർഷം തോറും ഇന്ത്യ സന്ദർശിക്കാറുള്ളത്. എന്നാൽ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒരു ഇ-ടൂറിസ്റ്റ് വിസ അഥവാ ഇ-ടിവിക്കായി അപേക്ഷിക്കേണ്ടതുണ്ട്. ഇതിനായി നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കുകയും അവ നിങ്ങളുടെ അപേക്ഷയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. അപേക്ഷയ്ക്കൊപ്പം രണ്ട് ബ്ലാങ്ക് പേജുകളും ആറുമാസത്തെ വാലിഡിറ്റിയും നിർബന്ധമാണ്. കൂടാതെ തൊഴിൽ വിവരം അടക്കം ചോദിക്കുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുകയും വേണം. ഇത്തരത്തിൽ ഇന്ത്യ സന്ദർശിക്കാനെത്തുന്നവർ 30 ദിവസത്തിനകം മടങ്ങിപ്പോവുകയും വേണം.ഇത്തരത്തിൽ ഇ-വിസ എടുക്കാൻ അറിയേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്. ഇ-ടിവിയിലെത്തുന്നവർക്ക് ഇന്ത്യയിലെ ചില പ്രത്യേക വിമാനത്താവളങ്ങളിലാണ് ഇറങ്ങാൻ സാധിക്കുന്നത്. ഇതിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവ ഉൾപ്പെടുന്നുണ്ട്. 2014ൽ ആണ് ഇ-ടിവി നിലവിൽ വന്നിരുന്നത്. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട്
ഹോളിഡേ ആഘോഷിക്കാൻ നിരവധി ബ്രിട്ടീഷുകാരാണ് വർഷം തോറും ഇന്ത്യ സന്ദർശിക്കാറുള്ളത്. എന്നാൽ ബ്രിട്ടീഷ് പാസ്പോർട്ടുള്ളവർ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഒരു ഇ-ടൂറിസ്റ്റ് വിസ അഥവാ ഇ-ടിവിക്കായി അപേക്ഷിക്കേണ്ടതുണ്ട്. ഇതിനായി നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കുകയും അവ നിങ്ങളുടെ അപേക്ഷയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. ഇല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. അപേക്ഷയ്ക്കൊപ്പം രണ്ട് ബ്ലാങ്ക് പേജുകളും ആറുമാസത്തെ വാലിഡിറ്റിയും നിർബന്ധമാണ്. കൂടാതെ തൊഴിൽ വിവരം അടക്കം ചോദിക്കുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തുകയും വേണം. ഇത്തരത്തിൽ ഇന്ത്യ സന്ദർശിക്കാനെത്തുന്നവർ 30 ദിവസത്തിനകം മടങ്ങിപ്പോവുകയും വേണം.ഇത്തരത്തിൽ ഇ-വിസ എടുക്കാൻ അറിയേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്.
ഇ-ടിവിയിലെത്തുന്നവർക്ക് ഇന്ത്യയിലെ ചില പ്രത്യേക വിമാനത്താവളങ്ങളിലാണ് ഇറങ്ങാൻ സാധിക്കുന്നത്. ഇതിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവ ഉൾപ്പെടുന്നുണ്ട്. 2014ൽ ആണ് ഇ-ടിവി നിലവിൽ വന്നിരുന്നത്. ഇതിനെ സ്വാഗതം ചെയ്തുകൊണ്ട് അന്ന് തന്നെ ടൂർ ഓപ്പറേറ്റർമാർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പ് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ അനുവർത്തിക്കേണ്ടിയിരുന്ന അപേക്ഷാ പ്രക്രിയ സങ്കീർണമാണെന്നായിരുന്നു അവർ ആരോപിച്ചിരുന്നത്. എന്നാൽ പുതിയ ഇ-ടിവി സിസ്റ്റം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നതും അപേക്ഷ ഓൺലൈനിലൂടെ സമർപ്പിക്കാൻ സൗകര്യമേകുന്നതുമാണ്. ഈ അപേക്ഷയ്ക്കൊപ്പം അപേക്ഷകരുടെ രേഖകളുടെ കോപ്പികൾ മാത്രമേ ആവശ്യമുള്ളൂ. ഇന്ത്യയിലേക്ക് ഉല്ലാസത്തിനും സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണാനും കാഷ്വൽ ബിസിനസിനോ അല്ലെങ്കിൽ ഹ്രസ്വകാലത്തെ വൈദ്യചികിത്സക്കോ വരുന്നവർക്കുമാണിത് പ്രയോജനപ്പെടുന്നത്.
ഇ-ടിവിയിൽ എത്തുന്നവർക്ക് പരമാവധി 30 ദിവസങ്ങൾ മാത്രമേ ഇന്ത്യയിൽ കഴിയാൻ അനുമതിയുള്ളൂവെന്നറിയുക. എന്നാൽ ഇതിൽ കൂടുതൽ സമയം കഴിയാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങൾ നിർബന്ധമായും ഇന്ത്യൻ കോൺസുലേറ്റിൽ ഒരു ടൂറിസ്റ്റ് വിസക്കായി അപേക്ഷിച്ചിരിക്കണം. ഇ-ടിവിയിൽ എത്തുന്നവർ കൂടുതൽ കാലം ഇന്ത്യയിൽ തങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ അനുമതി നീട്ടിക്കിട്ടുന്നതിനായി സമീപത്തുള്ള ഫോറിനേർസ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറെ നേരിൽ പോയി കാണേണ്ടതാണ്. ഇത്തരം വിസകളിലെത്തുന്നവർ അനുവാദമില്ലാതെ കൂടുതൽ കാലം ഇന്ത്യയിൽ താമസിച്ചാൽ അവരിൽ നിന്നും പീഴയീടാക്കുകയും പ്രോസിക്യൂട്ട് ചെയ്യകയും അല്ലെങ്കിൽ തടഞ്ഞ് വയ്ക്കപ്പെടുമെന്നും സഞ്ചാരികൾക്ക് മുന്നറിയിപ്പേകിയിട്ടുണ്ട്. ഇ-ടിവിയിലൂടെ ഒറ്റ പ്രാവശ്യം മാത്രമേ ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ. ഇത്തരം വിസയുപയോഗിച്ച് വർഷത്തിൽ രണ്ട് സന്ദർശനം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രത്യേകം ഓർക്കുക.
ഇ-ടിവിക്കായി അപേക്ഷിക്കുമ്പോൾ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോർട്ടിന് വിസക്കായി രണ്ട് ബ്ലാങ്ക് പേജുകളുണ്ടായിരിക്കണം. കൂടാതെ അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ വാലിഡിറ്റിയെങ്കിലും ഉണ്ടായിരിക്കണം. ബ്രിട്ടീഷ് പ്രൊട്ടക്ടഡ് പഴ്സൺ, ബ്രിട്ടീഷ് ഓവർസീസ് സിറ്റിസൺ, ബ്രിട്ടീഷ് നാഷണൽ (ഓവർസീസ്) , ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറീസ് സിറ്റിസൺ പാസ്പോര്ട്ട് ഹോൾഡർമാർക്ക് ഇ-ടിവിക്ക് അപേക്ഷിക്കാൻ അർഹതയുണ്ടാവില്ലെന്നാണ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ്(എഫ്സിഒ) വെളിപ്പെടുത്തുന്നത്. അപേക്ഷകർ അപേക്ഷയിൽ തങ്ങളുടെ തൊഴിലിനെ പറ്റിയുള്ള പൂർണവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിൽ അത്തരക്കാരുടെ ഇ-ടിവി അപേക്ഷകൾ നിരസിക്കുന്നതാണ്. ചിലർ ഇത്തരം വിസൾക്ക് അപേക്ഷിക്കുമ്പോൾ തങ്ങളുടെ എംപ്ലോയറുടെയും തങ്ങളുടെ തസ്തികയുടെയും വിവരങ്ങൾ വ്യക്തമാക്കാറില്ല. പകരം നോട്ട് അപ്ലിക്കബിൾ എന്നെഴുതിവിടുകയാണ് ചെയ്യുന്നത്. ഇത്തരക്കാരുടെ അപേക്ഷ നിരസിക്കപ്പെടാൻ സാധ്യത കൂടുതലാണ്.
അതിനാൽ നിങ്ങൾ ഇ-ടിവിയിൽ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അപേക്ഷയിൽ നിങ്ങളുടെ തൊഴിൽ വിവരങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. ഇനി കുട്ടികൾക്കോ അല്ലെങ്കിൽ വീട്ടമ്മമാർക്കോ വേണ്ടിയാണ് ഇ-ടിവിക്ക് അപേക്ഷിക്കുന്നതെങ്കിൽ അവരുടെ അച്ഛന്റെ അല്ലെങ്കിൽ ഭർത്താവിന്റെ തൊഴിൽ വിവരങ്ങൾ നിർബന്ധമായും അപേക്ഷക്കൊപ്പം വിശദീകരിച്ചിരിക്കണം. അപേക്ഷകർ തങ്ങൾ ഇന്ത്യയിലെത്തിയാൽ എവിടെയാണ് താമസിക്കുകയെന്ന് വച്ചാൽ ആ സ്ഥലത്തിന്റെ വിലാസവും വിസ അപേക്ഷയ്ക്കൊപ്പം വ്യക്തമാക്കിയിരിക്കണം. ഈ സെക്ഷൻ പൂരിപ്പിക്കുമ്പോഴും നിരവധി പേർക്ക് സംശയം ഉണ്ടാകാറുണ്ട്.
തങ്ങൾക്ക് ഇന്ത്യയിൽ അറിയാവുന്ന ആരുടെയെങ്കിലും പേരും വിലാസവും ഇവിടെ നൽകാനാണ് ആവശ്യപ്പെടുന്നതെന്ന് ചിലർ തെറ്റിദ്ധരിക്കുകയും അതിനാൽ ഇവിടെ അവർ നോട്ട് അപ്ലിക്കബിൾ എന്ന് പൂരിപ്പിക്കുകയും ചെയ്യും. എന്നാൽ അപേക്ഷകർ ഇന്ത്യയിലെത്തിയാൽ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിന്റെയോ മറ്റേതെങ്കിലും ഫെസിലിറ്റിയുടെയോ പേരും വിലാസവുമാണിവിടെ ചോദിക്കുന്നതെന്നന് പ്രത്യേകം ഓർക്കുക. അതിനാൽ ഇത് നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ ഇതിന്റെ പേരിൽ അപേക്ഷ തള്ളുമെന്നുറപ്പാണ്. നിങ്ങൾ യാത്രപുറപ്പെടുന്ന രണ്ടാഴ്ചക്ക് മുമ്പെങ്കിലും ഇ-ടിവിക്കായി അപേക്ഷിക്കണം. എന്നാൽ മാത്രമേ എല്ലാം സമയത്തിന് നടക്കുമെന്ന് ഉറപ്പ് വരുത്താനാവുകയുള്ളൂ.