ന്ത്യാമഹാരാജ്യത്തെ ശുചിത്വസമ്പൂർണമാക്കാൻ മോദി സർക്കാർ തുടങ്ങിയ മാതൃകാപരമായ പദ്ധതിയായ സ്വച്ഛഭാരത മിഷനെ വാനോളം പുകഴ്‌ത്തി യൂണിസെഫ് റിപ്പോർട്ട് പുറത്ത് വന്നു. ഒരു രൂപ മുടക്കിയാൽ 4.30 രൂപ ലഭിക്കുമെന്നും ഓരോ ഇന്ത്യക്കാരനും ഓരോ വർഷം ലഭിക്കുന്നത് 50,000 രൂപയാണെന്നും ഉയർത്തിക്കാട്ടിയാണീ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. ഈ മിഷന് വരുന്ന ചെലവുകളും ഇതിന് വേണ്ടി ചെലവാക്കുന്ന ഓരോ രൂപയ്ക്കും ലഭിക്കുന്ന നേട്ടങ്ങളുമാണ് ഈ റിപ്പോർട്ടിലൂടെ യൂണിസെഫ് വിശകലനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ ശുചിത്വം മെച്ചപ്പെടുത്താനായി ഈ മിഷൻ പ്രകാരം നിക്ഷേപിക്കുന്ന ഓരോ രൂപയിലൂടെയും 4.30 രൂപ സമ്പാദിക്കാനാവുമെന്നാണ് ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 12 നഗരങ്ങളിലെ 10,000 ഗ്രാമീണ കുടുംബങ്ങളിൽ സർവേ നടത്തിയിട്ടാണീ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തുറസായ സ്ഥലത്ത് മലമുത്രവിസർജനം ചെയ്യുന്നത് ഒഴിവാക്കുന്നതിലൂടെ അതിലൂടെ വരുന്ന രോഗങ്ങളെ ഒഴിവാക്കാനാവുകയും അത് വഴി അതിന് വരുന്ന മെഡിക്കൽ ചെലവുകൾ ലാഭിക്കാനാവുമെന്നും മരണനിരക്ക് കുറയ്ക്കാനാവുമെന്നും യൂണിസെഫ് ഇന്ത്യയുടെ ചീഫ് ഓഫ് വാഷ്(വാട്ടർ, സാനിട്ടേഷൻ, ഹൈജീൻ) ആയ നിക്കോളാസ് ഓസ്ബെർട്ട് വെളിപ്പെടുത്തുന്നു.

അങ്ങനെ വരുമ്പോൾ ഓരോ കുടുംബത്തിനും ഈ പദ്ധതിയിലൂടെ ഉണ്ടാകുന്ന മൊത്തം ലാഭം വർഷത്തിൽ 50,000രൂപയാണെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. യുണിസെഫ് നടത്തിയ ഇത് സംബന്ധിച്ച സർവേയിലെ കണ്ടെത്തലുകൾ വെളിപ്പെടുത്തവയെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ ദരിദ്ര ജനവിഭാഗങ്ങൾക്ക് സ്വച്ഛ ഭാരത് മിഷൻ വളരെ പ്രയോജനപ്പെട്ടുവെന്നും യൂണിസെഫ് റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. ഈ പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. മലമൂത്രവിസർജനത്തിനായി 85 കുടുംബങ്ങളും തങ്ങളുടെ വാഷ്റൂമുകളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഈ സർവേയിലൂടെ കണ്ടെത്താൻ സാധിച്ചിരിക്കുന്നുവെന്നും അത് ഈ മിഷന്റെ എടുത്ത് പറയാവുന്ന നേട്ടമാണെന്നും ഓസ്ബെർട്ട് എടുത്ത് കാട്ടുന്നു.

ഈ മിഷന്റെ കോസ്റ്റ്-ബെനഫിറ്റ് റേഷ്യോ 430 ശതമാനമാണെന്നും അതായത് ഇതിനായി മുടക്കുന്ന ഓരോ രൂപയിൽ നിന്നും 4.30 രൂപയുടെ നേട്ടമുണ്ടാക്കാൻ സാധിച്ചിരിക്കുന്നുവെന്നും ഡ്രിങ്കിങ് വാട്ടർ ആൻഡ് സാനിട്ടേഷൻ മിനിട്രി സംഘടിപ്പിച്ച ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ ഓസ്ബെർട്ട് വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ഏതാണ്ട് 200 ജില്ലകളിലെ ഏതാണ്ട് 2.4 ലക്ഷം ഗ്രാമങ്ങളെ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി ഓപ്പൺ ഡിഫെക്കേഷൻ ഫ്രീ (ഒഡിഎഫ്) ആയി പ്രഖ്യാപിക്കാനായിട്ടുണ്ടെന്നാണ് ഡ്രിങ്കിങ് വാട്ടർ ആൻഡ് സാനിട്ടേഷൻ സെക്രട്ടറി ആയ പരമേശ്വര അയ്യർ വെളിപ്പെടുത്തുന്നത്.

ഇവിടങ്ങളിൽ തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ഇല്ലാതായെന്നാണ് ഒഡിഎഫ് എന്നതിലൂടെ അർത്ഥമാക്കുന്നത്. 1.5 ലക്ഷം ഗ്രാമങ്ങൾ വില്ലേജ് സ്വച്ഛത ഇൻഡെക്സിൽ ഉയർന്ന റാങ്കുകളിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഗ്രാമങ്ങളിലെ മാലിന്യ സംസ്‌കരണ പുരോഗതിയുടെ അടിസ്ഥാനത്തിലാണീ റാങ്കിങ്.