- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയിൽ ഭൂമി കുലുക്കം; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റിയൂഡ് രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം മെൽബണിൽ നിന്നും 200 കിലോ മീറ്റർ അകലെ; വീടുകളിൽ നിന്നും പുറത്തേക്ക് ഓടി പരിഭ്രാന്തരായ ജനങ്ങൾ; അതിശക്തമായ കുലുക്കത്തിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടം
മെൽബൺ: ഓസ്ട്രേലിയയെ നടുക്കു ഭൂചലനം. ഇന്ത്യൻ സമയം ബുധനാഴ്ച്ച പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഓസ്ട്രേലിയയിലെ സുപ്രധാന നഗരമായ മെൽബണിന് 200 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റിയൂട് രേഖപ്പെടുത്തി ഭൂകമ്പം മെൽബൺ നഗരത്തെയും ശരിക്കും വിറപ്പിച്ചു. ഭൂചലനത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും കാര്യമായി റിപ്പോർട്ടു ചെയ്തിട്ടില്ല. എങ്കിലും ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ വീടുകളിൽ നിന്നും പുറത്തേക്കോടി.
ഭൂചലനത്തിൽ ചില കെട്ടിടങ്ങളിൽ വിള്ളൽ ഉണ്ടായെന്നാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മെൽബണിലെ ഒരു പള്ളിയിൽ അടക്കം ഭൂചലനത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും തീരങ്ങളിൽ നൽകിയിട്ടുണ്ട്.
മെൽബണിലെ ഓഫീസ് അപ്പാർട്ടുമെന്റികളിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു. അതേസമയം ആരും ഭൂകമ്പത്തിൽ മരിച്ചതായി റിപ്പോർട്ടുകൾ പുരത്തുവന്നിട്ടില്ല. സൂപ്പർമാർക്കറ്റുകളിലും വീടുകളിലും ഷെൽഫിൽ വെച്ച സാധനങ്ങൾ ഭൂചലനത്തെ തുടർന്ന് താഴെ വീഴുന്ന വീഡിയോകൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഈമാസം രണ്ടാം തവണയാണ് ഓസ്ട്രേലിയയെ നടക്കുന്ന ഭൂകമ്പം അനുഭവപ്പെടുന്നത്. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ദക്ഷിണ പസഫിക് സമുദ്രത്തിൽ സുനാമി രൂപപ്പെട്ടിരുന്നു. ഓസ്ട്രേലിയയിൽ നിന്നും 550 കിലോ മീറ്റർ അകലെയുള്ള ലോർഡ് ഹൗ ദ്വീപിന് സുനാമി ഭീഷണി ഉണ്ടായിരുന്നത്.
മറുനാടന് ഡെസ്ക്