- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരേന്ത്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം; റിക്ടർ സ്കയിലിൽ രേഖപ്പെടുത്തിയത് 5.5 തീവ്രത; ഡൽഹിയിലടക്കം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡെറാഡൂൺ
ന്യൂഡൽഹി: ഉത്തരേന്ത്യയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചൽ പ്രദേശിനെയും രാജ്യതലസ്ഥാനത്തെയും കുലുക്കിയ ചലനം ബുധനാഴ്ച വൈകിട്ട് 8.45നാണ് അനുഭവപ്പെട്ടത്. ഡെറാഡൂണിനു 121 കിലോമീറ്റർ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ റിക്ടർ സ്‌കെയിലിൽ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിൽ നിന്നും 120 കിലോമീറ്റർ മാറി ഡെറാഡൂണിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകുന്ന വിവരം. റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഡൽഹിക്ക് പുറമെ റൂഖി, ഡെറാഡൂൺ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങൾ എന്നിവിടങ്ങളിൽ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത
ന്യൂഡൽഹി: ഉത്തരേന്ത്യയെ പിടിച്ചു കുലുക്കി വീണ്ടും ഭൂചലനം. ഉത്തരാഖണ്ഡിനെയും ഹിമാചൽ പ്രദേശിനെയും രാജ്യതലസ്ഥാനത്തെയും കുലുക്കിയ ചലനം ബുധനാഴ്ച വൈകിട്ട് 8.45നാണ് അനുഭവപ്പെട്ടത്. ഡെറാഡൂണിനു 121 കിലോമീറ്റർ കിഴക്കാണ് ചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിന്റെ റിക്ടർ സ്‌കെയിലിൽ ചലനം 5.5 തീവ്രത രേഖപ്പെടുത്തി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഉത്തരേന്ത്യയിൽ വിവിധയിടങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിൽ നിന്നും 120 കിലോമീറ്റർ മാറി ഡെറാഡൂണിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ നൽകുന്ന വിവരം. റിക്ടർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ഡൽഹിക്ക് പുറമെ റൂഖി, ഡെറാഡൂൺ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങൾ എന്നിവിടങ്ങളിൽ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.