ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടർന്നു ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.49നായിരുന്നു അനുഭവപ്പെട്ടത്. ഡൽഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.