കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായി. പലയിടങ്ങളിലും രണ്ടിലേറെ തവണയാണ് ഭൂചലനം ഉണ്ടായത്. കാബ്ദ്, ജഹ്ര എന്നിവിടങ്ങളിലാണ് ഇന്ന് പുലർച്ചെ ഭൂചലനം ഉണ്ടായത്.

റിച്ടർ സ്‌കെയിലിൽ 5.2, 3.7 തീവ്രത രേഖപ്പെടുത്തിയ രണ്ട് ചലനങ്ങളാണ് ഉണ്ടായത്. ജഹ്‌റയിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽവരെ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഖൈരാവൻ, സാദ്അൽ അബ്ദുള്ള എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായി. ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനമാപിനിയിൽ ചലനം രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു.