ന്യൂഡൽഹി: തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം. ഡൽഹിയിലും ഹരിയാണയിലെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്‌കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുലർച്ചെ 4.25നാണ് ഭൂചലനമുണ്ടായത്. ഉറങ്ങിക്കിടന്നവരിൽ പലരും ഭൂചലനത്തെ തുടർന്ന് എഴുന്നേറ്റു. പ്രകമ്പനങ്ങൾ ഒരു മിനിറ്റോളം തുടർന്നതായും റിപ്പോർട്ടുണ്ട്.