ഗാർലൻഡ്(ഡാളസ്): ഡിസംബർ 26ന് നോർത്ത് ടെക്‌സസിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ ദുരിതം അനുഭവിക്കേണ്ടി വന്ന ഈസ്റ്റ് ഫീൽഡ് കോളജ് വിദ്യാർത്ഥികൾക്കു സ്‌കോളർഷിപ്പ്, ട്യൂഷൻ ഫീസ് ആനുകൂല്യം എന്നിവ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കോളജ് അധികൃതർ അറിയിച്ചു.

വീടു നഷ്ടപ്പെട്ടവർക്ക്, പുതിയ വീടുകൾ നിർമ്മിക്കുന്നതുവരെ ജോലി നൽകുന്നതിനും കുറഞ്ഞത് 15 ഡോളർ മണിക്കൂറിനു ലഭിക്കുന്നതിനും വർക്കിങ് ട്രെയ്‌നിങ് നൽകുന്നതിനും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ കെടുതി അനുഭവിക്കുന്നവരുടെ പ്രയാസത്തിൽ ഞങ്ങളും പങ്കു ചേരുന്നതായും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും സന്നദ്ധരാണെന്നും ഈസ്റ്റ് ഫീൽഡ് കോളജ് പ്രസിഡന്റ് ഡോ. ജീൻ കോൺവെ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ