- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനേജർ നൽകിയ ഭക്ഷണം കഴിക്കും മുമ്പ് റസീറ്റ് ചോദിച്ചില്ല; നട്ട് അലർജി ആയ എയർഹോസ്റ്റസിനെ മോഷണക്കുറ്റം ആരോപിച്ച് പിരിച്ച് വിട്ട് ഈസി ജെറ്റ്
ഈസി ജെറ്റിലെ എയർഹോസ്റ്റസായ ഷാനൻ ഗ്ലീസൻ എന്ന 22കാരിക്ക് ഇത് കഷ്ടകാലമാണ്. വിമാനത്തിൽ വച്ച് സാൻഡ്വിച്ച് കഴിച്ച് നട്ട് അലർജി പിടിപെട്ടതിന് പുറമെ മോഷണക്കുറ്റം ആരോപിച്ച് ഇവർക്ക് ജോലി കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. മാനേജർ നൽകിയ ഭക്ഷണം കഴിക്കുമ്പോൾ അതിന് റസീറ്റ് ചോദിച്ചില്ലെന്ന കുറ്റമാണ് ഗ്ലീസന് മേൽ ചുമത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുമ്പോൾ സുരക്ഷിതമായ ഭക്ഷണം കണ്ടെത്തി കഴിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ഈ എയർഹോസ്റ്റസ് നേരിടുന്നുണ്ട്. കമ്പനിയുടെ പോളിസികൾക്ക് വിരുദ്ധമായുള്ള ദുഷ്പെരുമാറ്റവും മോഷണക്കുറ്റവുമാണ് ഈ യുവതിയുടെ പണി തെറിപ്പിച്ചിരിക്കുന്നത്. മാനേജർ നൽകിയ 450 രൂപ വിലയുള്ള ബേകൻ സാൻഡ് വിച്ച് കഴിച്ചതിനെ തുടർന്നായിരുന്നു ഗ്ലീസന് അലർജിയുണ്ടായത്. റസീറ്റ് ചോദിക്കണമെന്ന ചട്ടം പാലിക്കാത്തതിനാൽ ഗ്ലീസൻ കമ്പനി നിയമം ലംഘിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച കേംബ്രിഡ്ജ് കോടതിയിൽ നടന്ന വിചാരണയിലൂടെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൺസ്യൂമർ റസീറ്റ് കാണണമെന്ന ബാധ്യത ഈസിജെറ്റ്
ഈസി ജെറ്റിലെ എയർഹോസ്റ്റസായ ഷാനൻ ഗ്ലീസൻ എന്ന 22കാരിക്ക് ഇത് കഷ്ടകാലമാണ്. വിമാനത്തിൽ വച്ച് സാൻഡ്വിച്ച് കഴിച്ച് നട്ട് അലർജി പിടിപെട്ടതിന് പുറമെ മോഷണക്കുറ്റം ആരോപിച്ച് ഇവർക്ക് ജോലി കൂടി നഷ്ടപ്പെട്ടിരിക്കുകയാണ്. മാനേജർ നൽകിയ ഭക്ഷണം കഴിക്കുമ്പോൾ അതിന് റസീറ്റ് ചോദിച്ചില്ലെന്ന കുറ്റമാണ് ഗ്ലീസന് മേൽ ചുമത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുമ്പോൾ സുരക്ഷിതമായ ഭക്ഷണം കണ്ടെത്തി കഴിക്കാൻ സാധിച്ചില്ലെന്ന ആരോപണവും ഈ എയർഹോസ്റ്റസ് നേരിടുന്നുണ്ട്. കമ്പനിയുടെ പോളിസികൾക്ക് വിരുദ്ധമായുള്ള ദുഷ്പെരുമാറ്റവും മോഷണക്കുറ്റവുമാണ് ഈ യുവതിയുടെ പണി തെറിപ്പിച്ചിരിക്കുന്നത്.
മാനേജർ നൽകിയ 450 രൂപ വിലയുള്ള ബേകൻ സാൻഡ് വിച്ച് കഴിച്ചതിനെ തുടർന്നായിരുന്നു ഗ്ലീസന് അലർജിയുണ്ടായത്. റസീറ്റ് ചോദിക്കണമെന്ന ചട്ടം പാലിക്കാത്തതിനാൽ ഗ്ലീസൻ കമ്പനി നിയമം ലംഘിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ആഴ്ച കേംബ്രിഡ്ജ് കോടതിയിൽ നടന്ന വിചാരണയിലൂടെ ആരോപിക്കപ്പെട്ടിരുന്നത്. എന്നാൽ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൺസ്യൂമർ റസീറ്റ് കാണണമെന്ന ബാധ്യത ഈസിജെറ്റ് നയത്തിലില്ലെന്നും അതിനാൽ യുവതിയെ പിരിച്ച് വിട്ടത് അന്യായമാണെന്ന് പാനൽ സംശയം പ്രകടിപ്പിക്കുകകയും ചെയ്തിരുന്നു. താൻ ഒരു മോഷ്ടാവല്ലെന്നാണ് അഞ്ച് മാസം ഗർഭിണിയായ ഗ്ലീസൻ പറയുന്നത്. തുടർന്ന് വെളിപ്പെടുത്താത്ത തുകയ്ക്ക് ഈ കേസ് കോടതിക്ക് പുറത്ത് സെറ്റിൽ കമ്പനി ജനുവരി 11ന് സെറ്റിൽ ചെയ്തുവെന്നാണ് വ്യക്തമായിരിക്കുന്നത്.
2015 ജനുവരി 3ന് ആംസ്ട്രർഡാമിലെ സ്‌കിപോൽ എയർപോർട്ടിൽ നിന്നും പുറപ്പെട്ട വിമാനത്തിലുണ്ടായ സംഭവത്തെ കുറിച്ച് ഈസി ജെറ്റ് ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. മൂന്ന് വർഷമായി ഈസി ജെറ്റിൽ ജോലി ചെയ്ത് വരുകയായിരുന്നു ഗ്ലീസൻ. കേബിൻ മാനേജരും ഗ്ലീസനും കൂടി ബേകൺ സാൻഡ് വിച്ച് കഴിക്കുന്നത് കണ്ടിരുന്നുവെന്നാണ് വിമാനത്തിലെ മറ്റൊരു സ്റ്റാഫ് സാക്ഷ്യപ്പെടുത്തിയിരുന്നത്. തനിക്ക് പറ്റിയ തെറ്റിന് ഗ്ലീസൻ മാപ്പ് ചോദിക്കുകയും സാൻഡ് വിച്ചിന്റെ വിലയായ 4.50 പൗണ്ട് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തുവെങ്കിലും അവരെ ഈസി ജെറ്റ് സ്വഭാവദൂഷ്യം ചുമത്തി പറഞ്ഞ് വിടുകയായിരുന്നു. മാനേജർ പ്രസ്തുത ഭക്ഷണത്തിന് പണം നൽകിയെന്നതിന് തെളിവായി റസീറ്റ് ചോദിച്ചില്ലെന്ന കുറ്റമാണ് ഗ്ലീസനെ പറഞ്ഞ് വിടാനുള്ള മുഖ്യകാരണമായി ഈസിജെറ്റ് ഉയർത്തിക്കാട്ടിയിരുന്നത്.
സംഭവം നടന്നുവെന്ന കാര്യത്തിൽ തർക്കമൊന്നുമില്ലെന്നും എന്നാൽ സാൻഡ് വിച്ചിന് മാനേജർ പണം നൽകിയെന്ന് ഗ്ലീസൻ ഉറപ്പ് വരുത്തിയില്ലെന്നതാണ് ഗുരുതരമായ കുറ്റമായി ഉയർത്തിക്കാട്ടപ്പെടുന്നതെന്നും ജനുവരി 10 ന് നടന്ന വിചാരക്കിടെ ജഡ്ജ് മൈക്കൽ ഓർഡ് വെളിപ്പെടുത്തിയത്. കമ്പനിയുടെ നയങ്ങളെ കുറിച്ച് തങ്ങൾ നിരന്തരം സ്റ്റാഫുകളെ ഓർമിപ്പിക്കാറുണ്ടെന്നാണ് ഈസി ജെറ്റ് മാനേജർ വെളിപ്പെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ച വിമാനക്കമ്പനിയുടെ നിലപാടുകളോട് കോടതി സംതൃപ്തി പ്രകടിപ്പിച്ചില്ല. പ്രശ്നം കോടതിക്ക് പുറത്ത് വച്ച് രമ്യതയിൽ ഒത്ത് തീർന്നുവെന്നാണ് ശനിയാഴ്ച ഒരു പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.