- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറീൽ....പാൽ... ഫ്രൂട്ട്‌സ്...ഏറ്റവും മികച്ച ബ്രേക്ക് ഫാസ്റ്റ് ഇവയൊക്കെ
തടികുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ പയറ്റി പരാജയപ്പെട്ടവരാണോ നിങ്ങൾ..? എന്നാൽ ആരോഗ്യകരമായ പ്രാതലിലൂടെ തടി കുറയ്ക്കാമെന്നാണ് ഗവേഷകരുടെ പുതിയ നിർദ്ദേശം. സിറീൽ അഥവാ ഭക്ഷ്യ ധാന്യങ്ങൾ, പാൽ, ഫ്രൂട്ട്‌സ്, ഗ്രനോള എന്നിവയടങ്ങിയ മാതൃകാപരമായ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കൊണ്ട് തടി കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന് പുറമെ നല്ല ആരോഗ്യം പ്ര
തടികുറയ്ക്കാനുള്ള വിവിധ മാർഗങ്ങൾ പയറ്റി പരാജയപ്പെട്ടവരാണോ നിങ്ങൾ..? എന്നാൽ ആരോഗ്യകരമായ പ്രാതലിലൂടെ തടി കുറയ്ക്കാമെന്നാണ് ഗവേഷകരുടെ പുതിയ നിർദ്ദേശം. സിറീൽ അഥവാ ഭക്ഷ്യ ധാന്യങ്ങൾ, പാൽ, ഫ്രൂട്ട്‌സ്, ഗ്രനോള എന്നിവയടങ്ങിയ മാതൃകാപരമായ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് കൊണ്ട് തടി കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ഇതിന് പുറമെ നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നതിനുള്ള ബ്രേക്ക് ഫാസ്റ്റുമാണിത്. തടി കുറയ്ക്കാനായി പട്ടിണി കിടക്കേണ്ടതില്ലെന്നും നമ്മുടെ ഇഷ്ടഭക്ഷണം ഉപേക്ഷിക്കേണ്ടതില്ലെന്നും മറിച്ച് അവ വേണ്ട തോതിൽ വേണ്ട അളവിൽ നിശ്ചിത സമയത്ത് കഴിച്ചാൽ മതിയെന്നുമാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
കോണെൽ ഫുഡ് ആൻഡ് ബ്രാൻഡ് ലാബിലെ ഗവേകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തി പുതിയ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവർ നടത്തിയ ഗവേഷണത്തിൽ ഉൾപ്പെടുത്തിയ മൂന്നിലൊരു ഭാഗം പേരും എല്ലാ ദിവസവും സാലഡ് കഴിക്കുന്നവരാണ്. ഭൂരിഭാഗം പേരും ചിക്കൻ കഴിക്കുന്നവരുമാണ്. ഇവർ ഡിന്നറിന് എല്ലായ്‌പോഴും പച്ചക്കറികൾ ധാരാളമായി കഴിക്കുന്നവരുമാണ്. ഇവരിൽ പത്ത് ശതമാനം പേരും വെജിറ്റേറിയന്മാരും അഞ്ച് ശതമാനം പേർ ആൽക്കഹോൾ കഴിക്കാത്തവരുമാണ്. തങ്ങൾ ഡയറ്റിൽ ഏർപ്പെടാറില്ലെന്നു പത്തിൽ ഒരാളിൽ കൂടുതൽ പേർ അമിതതൂക്കത്താൽ ബുദ്ധിമുട്ടുന്നില്ലെന്നുമാണ് തെളിഞ്ഞിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട സർവേ നടത്താനായി ഗവേഷകർ ഒരു രജിസ്ട്രി അഥവാ ക്വസ്റ്റ്യനെയർ തയ്യാറാക്കുകയായിരുന്നു. ഭക്ഷണശീലത്തെ തുടർന്ന് അമിതതൂക്കം അനുഭവിക്കാത്തവരോട് ചോദിക്കാനുള്ളതായിരുന്നു ഈ ചോദ്യങ്ങൾ. തങ്ങളുടെ തടിയിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നില്ലെന്നും തടി കുറയ്ക്കാൻ വേണ്ടി വെയിറ്റ് കൗൺസിലിംഗിന്റ സഹായം തേടിയിട്ടില്ലെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ശരാശരി ബോഡി മാസ് ഇൻഡക്‌സുള്ള (ബിഎംഐ) 147 പേരോടാണ് ഇത് സംബന്ധിച്ച ചോദ്യങ്ങൾ ചോദിച്ചിരുന്നത്. 21.7 ആയിരുന്നു ഇവരുടെ ബിഎംഐ. 18.5നും 24.9നും ഇടയിലുള്ളതാണ് ആരോഗ്യകരമായ ബിഎംഐ എന്നാണ് എൻഎച്ച്എസ് നിഷ്‌കർഷിച്ചിരിക്കുന്നത്. പഠനവിധേയമാക്കിയവരുടെ ശരാശരി തൂക്കം 61 കിലോഗ്രാമായിരുന്നു. ശരാശരി നീളം 168 സെന്റീമീറ്ററായിരുന്നു. ഇവരിൽ 72 ശതമാനവും സ്ത്രീകളായിരുന്നു.
ഒരു ശരാശരി ദിവസത്തിൽ പ്രാതലിനായി എന്ത് കഴിക്കുന്നുവെന്നതു പോലുള്ള ചോദ്യങ്ങളായിരുന്നു അവരോട് ചോദിച്ചിരുന്നത്. ബ്രേക്ക്ഫാസ്റ്റിൽ 51 ശതമാനം പഴങ്ങളും 41 ശതമാനം ഡയറി ഉൽപന്നങ്ങളും 33 ശതമാനനം ഭക്ഷ്യധാന്യങ്ങൾ അഥവാ ഗ്രനോലയുമാണ് കഴിക്കുന്നതെന്നുമായിരുന്നു ഇവരിൽ മിക്കവരും വെളിപ്പെടുത്തിയത്. ഇവരെല്ലാം ശരാശരി തൂക്കം മാത്രമുള്ളവരുമായിരുന്നു. ഇതിന് പുറമെ പ്രാതലിൽ 32 ശതമാനം ബ്രെഡ്, 31 ശതമാനം മുട്ട, 29 ശതമാനം ഹോട്ട് സിറിൽ, 26 ശതമാനം കോഫി എന്നിങ്ങനെയും ഇവർ കഴിച്ചിരുന്നു.
തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സാധാരണ ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഗവേഷകർ നിരീക്ഷിച്ച ഇപ്പോഴത്തെ ഗ്രൂപ്പിലെ ഭൂരിഭാഗത്തിനും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നത് ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു. ഇവരിൽ നാല് ശതമാനം പേർ മാത്രമാണ് ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിക്കുന്നത്. ഈ ഗ്രൂപ്പിലെ 35 ശതമാനം പേരും തങ്ങൾ സോഫ്റ്റ് ഡ്രിങ്ക് കഴിക്കുന്നവരല്ല. തങ്ങൾ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് മാത്രമെ കഴിക്കാറുള്ളുവെന്നാണ് 33 ശതമാനം പേർ പറയുന്നത്. 10 ശതമാനം പേർ മാത്രമെ കോക്കക്കോള കഴിക്കുന്നുള്ളൂ. 38 ശതമാനം പേരും ആഴ്ചയിൽ ഒന്നു മുതൽ മൂന്ന് ദിവസം വരെ വ്യായാമം ചെയ്യുന്നവരാണ്. തടികുറഞ്ഞവരിൽ അധികവും ബ്രേക്ക് ഫാസ്റ്റ് ഉപേക്ഷിക്കുന്നവരല്ലെന്നും മറിച്ച് അത് കഴിക്കുന്നവരാണെന്നുമാണ് പഠനത്തിലൂടെ കണ്ടെത്തിയ പ്രധാന സംഗതിയെന്ന് ഫിൻലാൻഡിലെ വിടിടി ടെക്‌നിക്കൽ റിസർച്ച് സെന്ററിലെ ലീഡ് ഓഫറായ അന്ന ലീന വുഓറിനെൻ പറയുന്നത്.